'അന്നേ ഞാൻ ഇത് പറഞ്ഞിരുന്നു, മോഹൻലാലിന്റെ കയ്യിൽ നിന്നും പണം വാങ്ങി ചെയ്ത പ്രവൃത്തിയെന്ന് പ്രചരിച്ചു'

മുപ്പത്തിയഞ്ചുകാരനായ പ്രണവ് മോഹൻലാലിന്റെ കരിയറിലെ അഞ്ചാമത്തെ ഹിറ്റ് സിനിമയാണ് അടുത്തിടെ റിലീസ് ചെയ്ത ഡീയസ് ഈറേ. വർഷങ്ങൾക്കുശേഷം സിനിമ ചെയ്തതിന്റെ പേരിൽ കിട്ടിയ ട്രോളിനെല്ലാമുള്ള മറുപടിയായിരുന്നു ഡീയസ് ഈറേയിലെ പ്രണവിന്റെ പ്രകടനം. റിപ്പോർട്ടുകൾ ശരിയാണെങ്കിൽ പ്രണവ് മോഹൻലാലിൻ്റെ കരിയറിലെ മൂന്നാമത്തെ 50 കോടി ചിത്രമായിരിക്കും ഈ ഹൊറർ ത്രില്ലർ. വളരെ കുറച്ച് കഥാപാത്രങ്ങൾ മാത്രമുള്ള സിനിമയിൽ ഏവരേയും അമ്പരപ്പിച്ചത് പ്രണവിന്റെ പക്വതയുള്ള പ്രകടനമാണ്.

ഒരുപാട് സിനിമകളും കഥാപാത്രങ്ങളും ചെയ്ത് പരിചയമുള്ള അഭിനേതാക്കളെപ്പോലെ നാച്വറലായ ഭാവപ്രകടനങ്ങളായിരുന്നു സിനിമയിൽ ഉടനീളം പ്രണവ് കാഴ്ച വെച്ചത്. ഡീയസ് ഈറേയുടെ റിലീസിനുശേഷം പ്രണവ് മലയാള സിനിമയ്ക്ക് ആവശ്യമുള്ള പ്രതിഭയാണെന്നാണ് പ്രതികരണങ്ങൾ.

Pranav Mohanlal
Photo Credit: Pranav Mohanlal / Instagram

ഇപ്പോഴിതാ പ്രണവിനെ കുറിച്ച് നടനും സംവിധായകനുമായ ആലപ്പി അഷ്റഫ് പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. ഇന്ന് പ്രണവിന് കിട്ടുന്ന അം​ഗീകാരവും പ്രശംസയും താൻ വളരെ നാളുകൾക്ക് മുമ്പ് തന്നെ പ്രവചിച്ചതാണെന്നും പ്രണവ് മലയാള സിനിമയ്ക്ക് കിട്ടിയ വര​ദാനമാണെന്നും താൻ പണ്ടേ തിരിച്ചറിഞ്ഞിരുന്നുവെന്ന് അഷ്റഫ് പറയുന്നു.

ഏത് നടന്റേയും അഭിനയത്തിൽ കുറ്റവും കുറവും കണ്ടുപിടിക്കുന്ന ഒരു വിഭാ‌​ഗം ഇവിടെയുണ്ട്. എന്നാൽ ഡീയസ് ഈറേയിലെ പ്രണവിന്റെ അഭിനയത്തെ പറ്റി സോഷ്യൽമീഡിയയിൽ എവിടേയും എതിർ അഭിപ്രായങ്ങൾ ഒന്നും കണ്ടിട്ടില്ല കേട്ടിട്ടില്ല. നൂറിൽ നൂറ് മാർക്ക് കൊടുക്കാവുന്ന അഭിനയ വിസ്മയമാണ് പ്രണവിന്റേതെന്ന് ആർക്കും നിസംശയം പറയാം.

പ്രണവിന് അഭിനയിക്കാൻ അറിയില്ല. മരത്തിൽ കയറാനും അലഞ്ഞ് തിരിയാനും തെണ്ടി നടക്കുവാനുമാണ് യോ​​ഗമെന്ന് പറഞ്ഞവർക്കുള്ള മധുര പ്രതികാരമാണ് ഡീയസ് ഈറേയിലൂടെ പ്രണവ് ചെയ്തിരിക്കുന്നത്. താരജാഡയിലോ താരപ്രഭയിലോ കണ്ണഞ്ചുന്നതല്ല പ്രണവിന്റെ വ്യക്തി പ്രഭാവം. ഏതാനും വർഷങ്ങൾക്ക് മുമ്പ് ഞാൻ പ്രണവിനെ കുറിച്ച് ഒരു ഫേസ്ബുക്ക് പോസ്റ്റ് ഇട്ടിരുന്നു.

അന്ന് ഞാൻ അതിൽ പറഞ്ഞിരുന്നു മലയാള സിനിമയ്ക്ക് കിട്ടിയ ഒരു വരദാനമാണ് പ്രണവെന്ന്. അന്ന് അതിന്റെ പേരിൽ എനിക്ക് നേരെ ഒരുപാട് സൈബർ ആക്രമണം ഉണ്ടായി. മോഹൻലാലിന്റെ കയ്യിൽ നിന്നും പണം വാങ്ങികൊണ്ടാണ് ഞാൻ അങ്ങനെ എഴുതിയതെന്ന് വരെ കേൾക്കേണ്ടി വന്നു.

Pranav Mohanlal
Photo Credit: Pranav Mohanlal / Instagram

അന്ന് ഞാൻ പറഞ്ഞത് ഇന്ന് സത്യമായി വന്ന് ഭവിച്ചതിൽ ഞാൻ വളരെ അധികം സന്തോഷിക്കുന്നു. ഇപ്പോൾ എല്ലാവരും ഒരേപോലെ പറയുന്നു പ്രണവ് മലയാള സിനിമയ്ക്ക് കിട്ടിയ വരദാനമാണെന്ന്. പ്രണവ് വെറുമൊരു കലാകാരൻ മാത്രമല്ല ലളിത ജീവിതം നയിക്കുന്ന സഹജീവികളോട് കരുണയും ദയയും സ്നേഹവുമുള്ള ഒരു പച്ചയായ മനുഷ്യൻ കൂടിയാണ്.

മലയാള സിനിമയ്ക്ക് കിട്ടിയ വരദാനം തന്നെയാണ് പ്രണവ് എന്നായിരുന്നു അഷ്റഫിന്റെ വാക്കുകൾ. ഈ ചിത്രത്തിൽ പ്രണവിന്റെ പ്രകടനം അത്യുജ്ജലം. വളരെ അനായാസമായി പ്രണവ് തന്റെ റോൾ കൈകാര്യം ചെയ്തിരിക്കുന്നു, പ്രണവ് ഇത്ര ഈസിയായി അത്ഭുതപ്പെടുത്തുന്ന രീതിയിൽ ആക്ട് ചെയ്യുന്നത് അസാമാന്യ കഴിവ് ഉള്ളത് കൊണ്ടാണ്.

ആഡംബരത്തിൽ ആറാടി നടക്കേണ്ട പ്രായത്തിൽ ലളിത ജീവിതം നയിക്കുകയും സഹജീവികളോട് കരുണ കാട്ടുകയും ചെയ്യുന്ന പ്രണവ് മോഹൻലാൽ മലയാള സിനിമയ്ക്ക് കിട്ടിയ വരദാനം തന്നെയാണ് ഒരു സംശയവുമില്ല എന്നിങ്ങനെയാണ് അഷ്റഫിന്റെ വീഡിയോയ്ക്ക് താഴെ ഡീയസ് ഈറേ കണ്ട പ്രേക്ഷകർ കുറിച്ചത്. ഒക്ടോബർ 31ന് റിലീസ് ചെയ്ത ഡീയസ് ഈറേ ആദ്യ നാല് ദിവസങ്ങൾ കൊണ്ട് ലോകമെമ്പാടുമായി 43 കോടി രൂപ നേടിയതായാണ് റിപ്പോർട്ട്.

More from Filmibeat

Read more about: pranav mohanlal
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X