മീരയ്ക്ക് മറ്റൊരു മുഖവും മോശപ്പെട്ട സ്വഭാവങ്ങളുമുണ്ടെന്ന് തുറന്ന് പറഞ്ഞത് കമൽ, എനിക്കും അനുഭവമുണ്ട്; അഷ്റഫ്

സൂത്രധാരനിലൂടെ സിനിമാ ലോകത്തേക്ക് എത്തിയ അഭിനേത്രിയാണ് മീര ജാസ്മിൻ. തെന്നിന്ത്യയിൽ നമ്പർ വൺ നായികയായി തിളങ്ങി നിന്ന കാലത്തും നായകന്റെ തണലിൽ ഒതുങ്ങുന്ന നായിക വേഷങ്ങൾ മാത്രമല്ല കാമ്പുള്ള കഥാപാത്രങ്ങളും സിനിമകളും ചെയ്യാൻ മീര എന്നും ശ്രദ്ധിച്ചിരുന്നു. സുന്ദരിയായിട്ടും ബോൾഡ് ആയിരുന്നിട്ടും വളെരെ സെലക്ടീവായി മാത്രം സിനിമകൾ ചെയ്തിട്ടും കഴിഞ്ഞ കുറച്ച് വർഷങ്ങളായി മീരയെ സിനിമ കൈവിട്ട മട്ടാണ്. നല്ലൊരു ഹിറ്റ് മീരയ്ക്ക് ലഭിച്ചിട്ട് നാളുകൾ ഏറെയായി.

ഓഫ് സ്ക്രീനിലെ മീര ഒപ്പം പ്രവർത്തിക്കുന്നവർക്ക് ഒരു തലവേദനയായിരുന്നുവെന്ന് പലപ്പോഴും റിപ്പോർട്ടുകൾ വന്നിട്ടുണ്ട്. അതൊന്നും പൂർണമായി തള്ളി കളയാൻ പറ്റില്ലെന്നും ചില സത്യങ്ങളൊക്കെയുണ്ടെന്നും പറയുകയാണിപ്പോൾ സംവിധായകനും നടനുമായ ആലപ്പി അഷ്റഫ്. സ്വന്തം യുട്യൂബ് ചാനലിൽ പങ്കിട്ട പുതിയ വീഡിയോയിലാണ് നടിക്കൊപ്പം പ്രവർത്തിച്ചപ്പോഴുള്ള അനുഭവം ആലപ്പി അഷ്റഫ് പങ്കുവെച്ചത്.

Meera Jasmine
Photo Credit: Instagram

ലോഹിതദാസ് മലയാളത്തിന് സമ്മാനിച്ച വരദാനമായിരുന്നു മീര ജാസ്മിൻ. അഭിനയം എന്തെന്ന് പോലും അറിയാതെ സിനിമയിലേക്ക് വന്ന മീരയാണ് പിന്നീട് ഇന്ത്യയിലെ ഏറ്റവും മികച്ച നടിക്കുള്ള പുരസ്കാരം ഏറ്റുവാങ്ങിയത്. പാഠം ഒന്ന് ഒരു വിലാപം എന്ന സിനിമയിലെ പ്രകടനത്തിനാണ് മീരയ്ക്ക് അവാർഡ് ലഭിച്ചത്.

മലയാള സിനിമയ്ക്ക് ഒരു നായിക വസന്തം തന്നെ സമ്മാനിച്ച ചിത്രങ്ങളായിരുന്നു ​ഗ്രാമഫോൺ, സ്വപ്നക്കൂട്, രസതന്ത്രം, അച്ചുവിന്റെ അമ്മ, കസ്തൂരിമാൻ തുടങ്ങിയ സൂപ്പർ​ ഹിറ്റ് സിനിമകൾ. അതിന് പുറമെ തമിഴിലേയും തെലുങ്കിലേയും സംവിധായകരും നിർമാതാക്കളും മീരയുടെ ഡേറ്റിനായി കാത്ത് കെട്ടി കിടന്നു. മാധവൻ, വിജയ്, അജിത്ത്, വിശാൽ തുടങ്ങിയവരുടെ നായിക വേഷം ചെയ്താണ് മീര തമിഴിൽ ശ്രദ്ധിക്കപ്പെട്ടത്. ഒപ്പം തെലുങ്കിലേയും കന്നഡയിലേയും സൂപ്പർ താരങ്ങളുടേയും നായികയായി അഭിനയിച്ചു.

സൗത്ത് ഇന്ത്യയിലെ എല്ലാ ഭാഷകളിലും നിറഞ്ഞാടിയ ആദ്യ നടിയെന്ന് വേണമെങ്കിൽ മീരയെ വിശേഷിപ്പിക്കാം. അതിനുശേഷം മാത്രമാണ് നയൻതാരയും കീർത്തി സുരേഷുമെല്ലാം ആ പാതയിലൂടെ സഞ്ചരിച്ചത്. പലപ്പോഴും വിവാദങ്ങളിൽ ഇടംപിടിച്ചിട്ടുള്ള നടി കൂടിയാണ് മീര. അമ്മ സംഘടനയുടെ ട്വന്റി ട്വന്റി സിനിമയിൽ അഭിനയിക്കാൻ വിസമ്മതിച്ചതിന് മീരയ്ക്ക് എതിരെ അപ്രഖ്യാപിത വിലക്കുണ്ടായിരുന്നു. അതിന് മീര പുല്ലുവില പോലും കൽപ്പിച്ചില്ല.

കാരണം മറ്റ് സംസ്ഥാനങ്ങളിലെ സിനിമ മേഖലയിൽ ആ സമയത്ത് കത്തി ജ്വലിച്ച് നിൽക്കുകയായിരുന്നു. അതുപോലെ തളിപ്പറമ്പിൽ സിനിമ ഷൂട്ടിങിന് വന്നപ്പോൾ അവിടുത്തെ രാജരാജേശ്വരി ക്ഷേത്രത്തിൽ മീര കയറി തൊഴുതതും വിവാദത്തിനും പ്രതിഷേധത്തിനും വഴിയൊരുക്കിയിരുന്നു. ശുദ്ധികലശത്തിന് പതിനായിരം രൂപ പിഴയടച്ച് ആ പ്രശ്നം നടി പരിഹ​രിച്ചു.

Meera Jasmine
Photo Credit: Instagram

പണവും പ്രശസ്തിയുമായപ്പോൾ നടിയുടെ സ്വഭാവത്തിലും മാറ്റങ്ങൾ വന്നു. മീര ജാസ്മിന് മറ്റൊരു മുഖവും മോശപ്പെട്ട സ്വഭാവങ്ങളുമുണ്ടെന്ന് ആദ്യം പുറം ലോകത്തോട് വിളിച്ച് പറഞ്ഞത് സംവിധായകൻ കമലാണ്. ഒരു മാസികയിലാണ് മീര കാരണം താൻ അനുഭവിച്ച ബുദ്ധിമുട്ടുകൾ കമൽ തുറന്ന് എഴുതിയത്. ​ഗ്രാമഫോൺ സിനിമയുടെ ഷൂട്ടിങ് സമയത്ത് സെറ്റിലെ ആളുകളോടും സീനിയർ ടെക്നീഷ്യന്മാരോടും പരുഷമായി മീര പെരുമാറി.

ഒരിക്കൽ സെറ്റിൽ വെച്ച് ദേഷ്യപ്പെട്ട് കോസ്റ്റ്യൂം നടി കീറി വലിച്ചെറിഞ്ഞു. അവരുടെ ആക്ടിങ് ടാലന്റ് കൊണ്ട് മാത്രമാണ് അന്ന് താൻ അവരെ സഹിച്ചതെന്നും കമൽ പറഞ്ഞിട്ടുണ്ട്. ശേഷം മീരയെ കൊണ്ട് താൻ ക്ഷമ പറയിപ്പിച്ചുവെന്നും എന്നാൽ അതിനുശേഷം മീര തന്നോട് ശത്രുവിനെപ്പോലെ പെരുമാറിയെന്നും കമൽ പറഞ്ഞിരുന്നു. പാട്ടിന്റെ പാലാഴി സിനിമയുടെ സെറ്റിൽ വെച്ച് എനിക്കും മീരയിൽ നിന്നും സമാനമായ അനുഭവമുണ്ടായിട്ടുണ്ട്.

ഞാനും ആ സിനിമയിൽ ഒരു വേഷം ചെയ്തിട്ടുണ്ട്. ഒരു ദിവസം യാതൊരു മുന്നറിയിപ്പുമില്ലാതെ മീര സെറ്റിൽ നിന്നും പോയി. അതോടെ ഷൂട്ടിങ് നിർത്തിവെക്കേണ്ടി വന്നു. അന്ന് എനിക്കും തോന്നി മീരയെ കുറിച്ച് മറ്റുള്ളവർ പറയുന്നതിൽ ചില സത്യങ്ങളുണ്ടെന്നും ആലപ്പി അഷ്റഫ് പറയുന്നു.

Read more about: meera jasmine
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X