നൂറ് കോടിക്ക് മേൽ പ്രതിഫലം വാങ്ങുന്ന തമിഴ് നടൻ വിജയിയെ നാം കണ്ടു പഠിക്കേണ്ടതുണ്ട്; ആലപ്പി അഷ്‌റഫ് പറയുന്നു
നടന്‍ ജോജു ജോര്‍ജുമായി ബന്ധപ്പെട്ടുള്ള വമ്പന്‍ വിവാദങ്ങളാണ് ഇപ്പോള്‍ നടന്ന് കൊണ്ടിരിക്കുന്നത്. പെട്രോള്‍ വിലവര്‍ധനവിന് എതിരായി എറണാകുളത്ത് നടത്തിയ വഴി തടയല്‍ സമരക്കാര്‍ക്കെതിരെ ശക്തമായി പ്രതികരിച്ച് കൊണ്ടാണ് ജോജു രംഗത്ത് വന്നത്. മണിക്കൂറുകളോളം റോഡില്‍ കിടക്കേണ്ടി വന്നതിന്റെ അമര്‍ഷം താരം പ്രകടിപ്പിക്കുകയും ചെയ്തു. ഇതിന്റെ പേരില്‍ ജോജുവിനെതിരെയുള്ള ആരോപണങ്ങളും ശക്തമായി. ഈ വിഷയത്തില്‍ പ്രതികരിച്ച് കൊണ്ട് എത്തിയിരിക്കുകയാണ് സംവിധായകന്‍ ആലപ്പി അഷ്‌റഫ്.
ജോജു ജോര്‍ജ് അടക്കമുള്ള താരങ്ങള്‍ തമിഴിലെ നടന്‍ വിജയിയെ കണ്ട് പഠിക്കണമെന്നായിരുന്നു സോഷ്യല്‍ മീഡിയ പേജിലൂടെ പങ്കുവെച്ച കുറിപ്പില്‍ ആലപ്പി അഷ്‌റഫ് കുറിച്ചത്. മുന്‍പ് പെട്രോള്‍ വിലവര്‍ധനവില്‍ പ്രതിഷേധിച്ച് വിജയ് നടത്തിയ സൈക്കിള്‍ യാത്ര വലിയ വാര്‍ത്തയായിരുന്നു. അങ്ങനെയുള്ള പ്രതിഷേധ യാത്ര സംഘടിപ്പിച്ച് സമൂഹത്തോടുള്ള പ്രതിബദ്ധത തെളിയിക്കാന്‍ വിജയിയ്ക്ക് സാധിച്ചു. എന്നാല്‍ ജോജുവിന്റെ കാര്യം നേരെ മറിച്ചാണെന്നും സംവിധായകന്‍ ചൂണ്ടി കാണിക്കുന്നു. കുറിപ്പിന്റെ പൂര്‍ണരൂപം വായിക്കാം...

'നിന്റെ കൈയ്യില്‍ കാശുണ്ട്'. ജോജുവിന്റെ നേരേ ചോദ്യമുയര്‍ത്തിയ ആ മനുഷ്യനാണ് എന്റെ പ്രതിനിധി. ഒരു പക്ഷേ, ഒരു കാലി ചായ പോലും കുടിക്കാനാവാതെ ഒഴിഞ്ഞ വയറുമായി സമരമുഖത്തെത്തിയ ആ വ്യക്തിയെ നമുക്കെങ്ങനെ തള്ളി പറയാനാകും. ഫാസിസ്റ്റ് നയങ്ങളില്‍ പെറുതിമുട്ടുന്ന ശരാശരി ഭാരതീയന്റെ പ്രതിനിധിയാണയാള്‍. ആ പാവത്തിന് മുന്നില്‍ മുണ്ടും തെറുത്തു കുത്തി അതേടാ ഞാന്‍ കാശുള്ളവനാണന്ന് ആക്രോശിക്കുന്നത് ഹീറോയിസമാണങ്കില്‍ എനിക്ക് ഒന്നും പറയാനില്ല. പണമുണ്ടങ്കില്‍ മാസ്‌ക്കും ധരിക്കേണ്ട എന്നുണ്ടോ..?
പക്ഷേ ഒന്നുമറക്കണ്ട അരാഷ്ട്രീയവാദം ആപത്താണ്. ആര്‍ടിഒ ഓഫീസില്‍ കയറി ഭീഷണി മുഴക്കി കേരളം കത്തിക്കുമെന്നു പറഞ്ഞ ലക്ഷക്കണക്കിന് ഫാന്‍സ് പിന്‍ബലമുള്ള ബ്ലോഗറന്മാരുടെ ആരാധനക്കൂട്ടം സോഷ്യല്‍ മീഡിയായില്‍ നിറഞ്ഞാടിയത് നാം കണ്ടതാണ്. നൂറുകോടിക്ക് മേല്‍ പ്രതിഫലം വാങ്ങുന്ന തമിഴ്നടന്‍ വിജയിയെ നാം കണ്ടു പഠിക്കേണ്ടതുണ്ട്. അദ്ദേഹം പെട്രോള്‍ വില വര്‍ദ്ധനവിനെതിരെ സൈക്കളില്‍ നടത്തിയ പ്രതിഷേധ യാത്ര ആ നടന്‍ സമൂഹത്തോടുള്ള തന്റെ പ്രതിബദ്ധത അടയാളപ്പെടുത്തുകയായിരുന്നു. ജീവിതം മുന്നോട്ട് കൊണ്ടുപോകാനാകാതെ പൊറുതിമുട്ടുന്ന ജനം പ്രതിഷേധിക്കുമ്പോള്‍ അവരുടെ മുഖത്തേക്ക് ദയവായ് നിങ്ങള്‍ കര്‍ക്കിച്ച് തുപ്പരുത്... ആലപ്പി അഷറഫ്... എന്നുമാണ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പിലൂടെ പറയുന്നത്.


Click it and Unblock the Notifications