കൃത്രിമക്കാൽ വെച്ച് ഡാൻസ്, ചോര ഒഴുകുന്നുണ്ടായിരുന്നു, 30 വർഷം നീണ്ട വിവാഹ ജീവിതം...; ആലപ്പി അഷ്റഫ്

നടിയും നർത്തകിയുമായ സുധ ചന്ദ്രനെ അറിയാത്ത മലയാളികളില്ല. പല ഭാഷകളിൽ സിനിമാ, സീരിയൽ രം​ഗത്ത് സുധ ചന്ദ്രൻ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. ജീവിതത്തില പ്രതിസന്ധി ഘട്ടത്തെ ആത്മവിശ്വാസത്തോടെ നേരിട്ട സുധ ചന്ദ്രൻ കരിയറിൽ ഇപ്പോഴും സജീവമാണ്. 16ാം വയസിലാണ് വാഹനാപകടത്തിൽ പരിക്കേറ്റ സുധ ചന്ദ്രന്റെ കാൽ മുറിച്ച് മാറ്റേണ്ടി വരുന്നത്. സുധ ചന്ദ്രനെക്കുറിച്ച് സംസാരിക്കുകയാണിപ്പോൾ സംവിധായകൻ ആലപ്പി അഷ്റഫ്.

വിദ​ഗ്ദ ചികിത്സയ്ക്കായി ചെന്നെെയിലേക്ക് മാറ്റിയപ്പോഴാണ് അവരുടെ ഇൻഫെക്ഷനായ കാൽ മറ്റു മാ​ർ​ഗങ്ങളൊന്നുമില്ലാതെ മുറിച്ച് മാറ്റപ്പെടുന്നത്. ജീവിതത്തിൽ ഒത്തിരി മധുര സ്വപ്നങ്ങളുമായി പൂമ്പാറ്റയെ പോലെ പാറി പറന്ന 16 കാരി പതറിപ്പോയ നിമിഷം. തന്റെ ജീവിതത്തിൽ ഇനി ഒരിക്കലും നൃത്തം ചെയ്യാനാകില്ല എന്ന് തോന്നിയ നിമിഷമായിരുന്നു അത്. എനിക്കിനി നൃത്തം ചെയ്യാനാകുമോ ഡോക്ടർ എന്ന് ചോദിച്ചപ്പോൾ ഡോക്ടർ വെറുതെ ആത്മവിശ്വാസം പകരാൻ കൃത്രിമ കാൽ ഉപയോ​ഗിച്ച് നിനക്കിനിയും നൃത്തം ചെയ്യാനാകുമെന്ന്. ആ വാക്കുകൾ അവൾക്ക് ആത്മവിശ്വാസം പകർന്നു.

Sudha Chandran

കൃത്രിമക്കാൽ ധരിച്ച് അവൾ നൃത്തം ചെയ്തു. അപ്പോഴാണ് നൃത്തം എത്ര വിലപ്പെട്ടതാണെന്ന് അവൾക്ക് മനസിലായത്. നിറഞ്ഞ സദസിൽ നൃത്തം ചെയ്യുന്ന തന്നെ സുധ ചന്ദ്രൻ സ്വപ്നം കണ്ടു. കൃത്രിമക്കാലിൽ ചുവട് വെക്കുമ്പോൾ വലിയ വേദനയുണ്ടായിരുന്നു. പലപ്പോഴും ചോര ഒഴുകുന്നുണ്ടായിരുന്നു. എന്നാലും തോറ്റ് കൊടുക്കാൻ അവർ തയ്യാറായില്ല. രണ്ടര വർഷക്കാലം കഠിനാധ്വാനം.

വേദ​നകളും നിരാശപ്പെടുത്തുന്ന വാക്കുകളും അവ​ഗണിച്ച് സുധ ചന്ദ്രൻ അരങ്ങിലെത്തി. ഏകദേശം മൂന്ന് മണിക്കൂറോളമാണ് അവർ നിറഞ്ഞ സദസിന് മുന്നിൽ നൃത്തം ചെയ്തത്. സദസിൽ അവർക്കന്ന് ആത്മവിശ്വാസം പകർന്ന ഡോക്ടറുമുണ്ടായിരുന്നു. കൃത്രിമക്കാലിൽ ഒരു പെൺകുട്ടി നൃത്തം ചെയ്യുന്നത് ആശ്ചര്യത്തോടെ നോക്കിക്കണ്ട് സദ​സ് ഒന്നടങ്കം കയ്യടിച്ചു.

പിന്നീടങ്ങോട്ട് സുധ ചന്ദ്രൻ എന്ന വ്യക്തിയുടെ പ്രശസ്തി ലോകമെങ്ങും പ്രചരിക്കാൻ തുടങ്ങി. ആ പ്രശസ്തിയിലൂടെ സിനിമയിലേക്കുള്ള വഴിയൊരുങ്ങി. തന്റെ ജീവിത കഥയെ ആസ്പദമാക്കിയ മയൂരി എന്ന തെലുങ്ക് സിനിമയിൽ സുധ ചന്ദ്രൻ നായികയായി. ഈ സിനിമ ഹിറ്റായി. ദേശീയ പുരസ്കാരത്തിൽ സ്പെഷ്യൽ ജൂറി പുരസ്കാരവും സുധ ചന്ദ്രന് ഈ സിനിമയിലൂടെ ലഭിച്ചെന്ന് ആലപ്പി അഷ്റഫ് ചൂണ്ടിക്കാട്ടി.

സുധ ചന്ദ്രന്റെ വിവാഹ ജീവിതത്തെക്കുറിച്ചും ആലപ്പി അഷ്റഫ് സംസാരിച്ചു. രവിയെന്ന നോർത്ത് ഇന്ത്യക്കാരനായ അസിസ്റ്റന്റ് ഡയരക്‌ടറെയാണ് സുധ വിവാഹം ചെയ്തത്. വീട്ടുകാരുടെ എതിർപ്പ് അവ​ഗണിച്ച് അവർ ഒന്നാകുകയാണുണ്ടായത്. 30 വർഷം നീണ്ട ദാമ്പത്യത്തിൽ അവർക്ക് ഇന്നും കുട്ടികളില്ല. അതിലവർ സന്തുഷ്ടരാണ്. അതിന് പിന്നിൽ അവർ വെളിപ്പെടുത്താത്ത ചില കാരണങ്ങളുണ്ടെന്ന് പറയപ്പെടുന്നെന്നും ആലപ്പി അഷ്റഫ് പറയുന്നു. തന്റെ യൂട്യൂബ് ചാനലിൽ സംസാരിക്കുകയായിരുന്നു ഇദ്ദേഹം.

More from Filmibeat

Read more about: sudha chandran
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X