പൈസ ഇല്ലാത്തത് കൊണ്ട് വീല്‍ചെയറില്‍ ക്യാമറ വെച്ചിട്ട് ഷൂട്ട് ചെയ്തു! അവളുടെ രാവുകളെ പറ്റി ആലപ്പി അഷ്‌റഫ്

ഐവി ശശി സംവിധാനം ചെയ്ത സൂപ്പര്‍ ഹിറ്റ് സിനിമയായിരുന്നു അവളുടെ രാവുകള്‍. അക്കാലത്ത് ബോക്‌സോഫീസില്‍ വലിയ തരംഗം സൃഷ്ടിച്ച സിനിമയായിരുന്നു ഇത്. നടി സീമയുടെ കരിയറില്‍ വലിയ വഴിത്തിരിവായി മാറിയ ചിത്രം കൂടിയായിരുന്നു ഇത്.

സാമ്പത്തികമായി വളരെ പിന്നോക്കം നില്‍ക്കുന്ന അവസ്ഥയിലാണ് ഐവി ശശിയും കൂട്ടുകാരും ചേര്‍ന്ന് അവളുടെ രാവുകള്‍ നിര്‍മ്മിച്ചത് എന്ന് പറയുകയാണ് സംവിധായകന്‍ ആലപ്പി അഷ്‌റഫ്. ഇടയ്ക്ക് വാടക കൊടുക്കാന്‍ ഇല്ലാത്തതിനെ തുടര്‍ന്ന് വീല്‍ ചെയറുകള്‍ വരെ സിനിമയുടെ നിര്‍മ്മാണത്തിന് ഉപയോഗിക്കേണ്ടി വന്നതായിട്ടും അഷ്റഫ് പറയുന്നു...

avalude-ravukal

ഉത്സവം എന്ന സിനിമയിലൂടെയാണ് ഐവി ശശി തന്റെ സംവിധാനത്തിലെ കഴിവ് തെളിയിക്കുന്നത്. പിന്നീട് ബ്ലാക്ക് ആന്‍ഡ് വൈറ്റില്‍ നിരവധി ന്യൂ ജനറേഷന്‍ സിനിമകള്‍ ഒരുക്കി. അക്കാലത്ത് സൂപ്പര്‍താരങ്ങളുടെ സിനിമകളെ എല്ലാം പിന്നിലാക്കി കൊണ്ടാണ് അവളുടെ രാവുകള്‍ ബോക്‌സോഫീസില്‍ വലിയ വിജമാവുന്നത്. ഐ വി ശശിയ്ക്ക് ഒപ്പം എ ഷെരീഫ് ആണ് സിനിമയുടെ കഥ ഒരുക്കിയത്. നിര്‍മ്മാതാവ് എംപി രാമചന്ദ്രനും ഇവരുവര്‍ക്കുമൊപ്പം കൂടി.

അങ്ങനെ ഈ മൂന്നു പേരടങ്ങിയ കൂട്ടുകെട്ട് വലിയ വിജയ സിനിമകള്‍ ഒരുക്കി. അക്കാലത്ത് കടുത്ത സാമ്പത്തിക പ്രശ്‌നം ഉള്ളതിനാല്‍ ഭക്ഷണം കഴിക്കാന്‍ പോലും നിവൃത്തിയില്ലായിരുന്നു. അവര്‍ താമസിക്കുന്നിടത്ത് ഒരു കടയുണ്ടെങ്കിലും അവിടെ ഊണ് ലഭിക്കില്ലായിരുന്നു. അവിടുന്ന് മുട്ടകള്‍ വാങ്ങി വേറൊരു കടയില്‍ കൊണ്ട് കൊടുത്ത് ആ പൈസ വാങ്ങി ഐ വി ശശിയും ഷെരീഫും ചോറ് കഴിക്കാറുണ്ടായിരുന്നു.

ഒടുവില്‍ അവളുടെ രാവുകള്‍ എന്ന സിനിമ ഇതേ കൂട്ടുകെട്ടില്‍ ഒരുക്കി. വടൈ പളനിയില്‍ നിന്നും കണ്ടെത്തിയ ശാന്തി (നടി സീമ) എന്ന പെണ്‍കുട്ടി അക്കാലത്തെ ചെറുപ്പക്കാരുടെ മനസ്സില്‍ സ്വപ്ന നായികയായി മാറി. അവളുടെ രാവുകള്‍ ചിത്രീകരണം നടക്കുമ്പോഴും കടുത്ത സാമ്പത്തിക പ്രതിസന്ധി ഉണ്ടായിരുന്നു. ട്രാക്ക് ആന്‍ഡ് ട്രോളിയുടെ വാടക കൊടുക്കാന്‍ ഇല്ലാത്തതിനാല്‍ അന്ന് വീല്‍ചെയറില്‍ ക്യാമറ വെച്ചിട്ട് മെല്ലെ തള്ളി കൊണ്ട് പോയിട്ടാണ് ഷോട്ട് എടുത്തത്.

avalude-ravukal

അക്കാലത്ത് കോപ്പി റൈറ്റ് ഇഷ്യൂ ഒന്നുമില്ലാത്തതിനാല്‍ സ്വാമി എന്നാ ഹിന്ദി സിനിമയില്‍ ലത മങ്കേഷ്‌കര്‍ പാടിയ ഒരു പാട്ടിന്റെ കോപ്പിയായിരുന്നു അവളുടെ രാവുകളിലെ ഹിറ്റായി മാറിയ' രാകേന്ദു കിരണങ്ങള്‍ ഒളിവീശിയില്ല' എന്ന പാട്ട്. ആ സിനിമയുടെ എല്‍പി റെക്കോര്‍ഡ് വാങ്ങി അതില്‍ നിന്നും ലത മങ്കേഷ്‌കരുടെ ശബ്ദം കട്ട് ചെയ്ത് കളഞ്ഞ് ജാനകിയമ്മയെ കൊണ്ട് പഠിപ്പിക്കുകയായിരുന്നു. അന്നത്തെ കടുത്ത സാമ്പത്തിക പ്രതിസന്ധി കാരണമായിരുന്നു അങ്ങനെ ഒരു കാര്യം ചെയ്തതെന്ന് നിര്‍മാതാവ് തന്നോട് പറഞ്ഞു. മലയാളത്തിലും ആ പാട്ട് ഹിറ്റായി.

അവളുടെ രാവുകള്‍ക്ക് ശേഷം ഐവി ശശിയും ഷെരീഫും അടക്കമുള്ള ആ കൂട്ടുകെട്ട് വഴക്ക് കൂടി പിരിഞ്ഞു. ചില സിനിമകളുടെ പേരിലായിരുന്നു മൂവര്‍ക്കുമിടയില്‍ തര്‍ക്കങ്ങള്‍ ഉണ്ടായത്. പിന്നീട് ഒറ്റയ്ക്ക് സിനിമകള്‍ ചെയ്‌തെങ്കിലും ഷെരീഫിന് വിജയിക്കാന്‍ സാധിച്ചില്ല. പകരം ഐവി ശശി ഉയരങ്ങളിലേക്ക് എത്തുകയും ചെയ്തുവെന്ന് അഷ്‌റഫ് പറയുന്നു.

More from Filmibeat

Read more about: avalude ravukal
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X