അന്ന് പ്രഭുവിന്റെ കുടുംബ ജീവിതത്തിൽ ഉലച്ചിൽ, ഇന്ന് സഹോദരനുമായി സ്വത്ത് തർക്കം: ആലപ്പി അഷ്റഫ്
ശിവാജി ഗണേശിന്റെ മക്കളായ നടൻ പ്രഭുവും രാം കുമാറും തമ്മിലുള്ള സ്വത്ത് തർക്കത്തെക്കുറിച്ച് സംസാരിച്ച് ആലപ്പി അഷ്റഫ്. പരസ്പരം താങ്ങാകുമെന്ന് ശിവാജി ഗണേശൻ കരുതിയ മക്കൾ ഇന്ന് സ്വത്തിന്റെ പേരിൽ തർക്കത്തിലാണെന്ന് ആലപ്പി അഷ്റഫ് പറയുന്നു. തന്റെ യൂട്യൂബ് ചാനലിൽ സംസാരിക്കുകയായിരുന്നു ഇദ്ദേഹം. ശിവാജി ഗണേശന് നാല് മക്കളാണുള്ളത്. രണ്ട് ആണും രണ്ട് പെണ്ണും. രാം കുമാർ, പ്രഭു, ശാന്തി, തേൻമാെഴി. ശിവാജി ഗണേശൻ മദ്രാസിൽ ഒരു കൂറ്റൻ ബംഗ്ലാവ് നിർമ്മിച്ചിരുന്നു. അതിലെ ഓരോ ഇഷ്ടികകളും അദ്ദേഹത്തിന്റെ അധ്വാനത്തിന്റെയും വിയർപ്പിന്റേയുമാണ്. നേരായ മാർഗത്തിലൂടെ സമ്പാദിച്ച പണം.
അദ്ദേഹത്തിന്റെ മരണ ശേഷം ഈ ബംഗ്ലാവിന്റെ പേരിൽ ആൺമക്കൾ തമ്മിൽ കോടതിയിൽ കേസ് നടക്കുകയാണ്. ബംഗ്ലാവ് ജപ്തി ചെയ്യാൻ പോകുന്നു എന്ന വാർത്ത തമിഴ്നാടിലെങ്ങും പരന്നു. പ്രഭുവിന്റെ സഹോദരൻ രാം കുമാറിന്റെ മകനും ഭാര്യയും ചേർന്ന് സിനിമാ നിർമാണത്തിനെടുത്ത വായ്പ തിരിച്ചടയ്ക്കാത്തതിന്റെ കേസിൽ പ്രഭു മദ്രാസ് കോടതിയിൽ ഹാജരായി. ബംഗ്ലാവ് തനിക്ക് അവകാശപ്പെട്ടതാണെന്നും മറ്റുള്ളവരുടെ കടബാധ്യത തനിക്ക് ഏറ്റെടുക്കാനാകില്ലെന്നും പ്രഭു കോടതിയെ ബോധിപ്പിച്ചു. താങ്കളുടെ സഹോദരനല്ലേ രാംകുമാർ.

ഒരുമിച്ച് വായ്പ തിരിച്ചടച്ചതിന് ശേഷം രാം കുമാറിൽ നിന്നും തുക തിരിച്ച് വാങ്ങിയാൽ പോരെ എന്ന് കോടതി ചോദിച്ചു. അതിന് പ്രഭു പറഞ്ഞ മറുപടി രാം കുമാർ പലരിൽ നിന്നും ഇത് പോലെ പണം കടം വാങ്ങിയിട്ടുണ്ട്. മറ്റുള്ളവരുടെ കടബാധ്യത ഏറ്റെടുക്കാൻ എനിക്ക് ഒട്ടും താൽപര്യമില്ലെന്നാണ്. പണമാണല്ലോ സ്നേഹ ബന്ധത്തിന്റെയും രക്ത ബന്ധത്തിന്റെയും അടിത്തറ. ശിവാജി ഗണേശൻ ജീവിച്ചിരുന്നപ്പോൾ മക്കളുടെ ഭാവി സുരക്ഷിതമാക്കാനും സ്നേഹത്തോടെ ജീവിക്കാനും വേണ്ടതെല്ലാം കരുതി വെച്ചു.
അവർ സ്നേഹത്തോടെയും ഒത്തൊരുമയോടെയും ഒരാൾ മറ്റൊരാൾക്ക് തണലാകുമെന്ന വിശ്വാസത്തിൽ അദ്ദേഹം കടന്ന് പോയി. എന്നാൽ ആ വലിയ മനുഷ്യന്റെ കണക്ക് കൂട്ടലുകൾ ആകെ തെറ്റിച്ച് മക്കൾ സ്വത്തിന്റെയും പണത്തിന്റെയും പേരിൽ വെെര്യം മനസിൽ സൂക്ഷിച്ച് കോടതി കയറിയിറങ്ങുകയാണെന്നും ആലപ്പി അഷ്റഫ് പറഞ്ഞു.

പ്രഭുവിനെയും ഖുശ്ബുവിനെയും കുറിച്ച് പണ്ട് വന്ന ഗോസിപ്പുകളെക്കുറിച്ചും ഇദ്ദേഹം സംസാരിച്ചു. ചിന്നതമ്പിക്ക് ശേഷം പ്രഭുവും ഖുശ്ബുവും ഒരുപാട് സിനിമകളിൽ ഒന്നിച്ച് അഭിനയിച്ചു. അതോടെ അവർ വളരെ അടുത്ത സുഹൃത്തുക്കളായി. തമിഴ്നാട് സിനിമാ വാർത്തകളിൽ ഇവരെക്കുറിച്ചുള്ള നിറംപിടിപ്പിച്ച ഗോസിപ്പുകൾ നിറഞ്ഞു. അത് പ്രഭുവിന്റെ കുടുംബ ജീവിതത്തിൽ ഉലച്ചിലുകൾക്ക് വഴി തെളിച്ചു. ഈ വാർത്തകളെല്ലാം ശിവാജി ഗണേശന്റെ കാതിലുമെത്തി. ഒടുവിൽ അദ്ദേഹം ഇടപെട്ടാണ് ഇതിനൊരു അന്ത്യം കുറിച്ചതെന്ന് ആലപ്പി അഷ്റഫ് പറയുന്നു.
സംവിധായകൻ സുന്ദർ സിയെയാണ് ഖുശ്ബു വിവാഹം ചെയ്തത്. 2000 ത്തിലായിരുന്നു ഇവരുടെ വിവാഹം. അവന്തിക, അനന്തിത എന്നിവരാണ് മക്കൾ. പുനിത പ്രഭു എന്നാണ് പ്രഭുവിന്റെ ഭാര്യയുടെ പേര്. 1982 ലായിരുന്നു വിവാഹം. വിക്രം പ്രഭു, ഐശ്വര്യ പ്രഭു എന്നിവരാണ് മക്കൾ. ഖുശ്ബുവും പ്രഭുവും ഇപ്പോഴും സുഹൃത്തുക്കളാണ്. പ്രഭുവിന്റെ ഒരു കാലത്തെ ഏറ്റവും മികച്ച ഓൺസ്ക്രീൻ നായിക ഖുശ്ബുവായിരുന്നു. ഖുശ്ബു ഇന്ന് രാഷ്ട്രീയത്തിലും സജീവ സാന്നിധ്യമാണ്.


Click it and Unblock the Notifications











