ബോബന്‍ കുഞ്ചാക്കോയുടെ കുറ്റം പറഞ്ഞതിനാല്‍ അദ്ദേഹം വെടിവെക്കുമെന്ന് ശങ്കരാടി പേടിച്ചു പോയെന്ന് ആലപ്പി അഷ്റഫ്

മലയാള സിനിമയ്ക്ക് നഷ്ടപ്പെട്ട അതുല്യ പ്രതിഭകളില്‍ ഒരാളായിരുന്നു നടന്‍ ശങ്കരാടി. നിരവധി സിനിമകളില്‍ ചെറുതും വലുതുമായ അനേകം കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുള്ള താരത്തിന്റെ വിയോഗം ഇന്നും മലയാള സിനിമയ്ക്ക് വലിയ നഷ്ടങ്ങളില്‍ ഒന്നാണ്.

അതേസമയം സിനിമയില്‍ അഭിനയിച്ചിരുന്ന കാലത്ത് അദ്ദേഹം ബോബന്‍ കുഞ്ചാക്കോയെ പേടിച്ചിരുന്നു. അനിയത്തിപ്രാവിന്റെ ചിത്രീകരണത്തിനിടെ ഒരു രാത്രി മുഴുവന്‍ ശങ്കരാടി പേടിച്ചിരുന്ന സംഭവത്തെ കുറിച്ച് പറയുകയാണ് സംവിധായകന്‍ ആലപ്പി അഷ്റഫ്.

shankaradi-

അനിയത്തിപ്രാവില്‍ ശങ്കരാടിച്ചേട്ടന്‍ അഭിനയിച്ചത് വട്ടുള്ള കഥാപാത്രമായിട്ടാണ്. ഒരു ദിവസം ഷൂട്ടിംഗ് തീരാന്‍ കുറച്ചു രാത്രിയായി. അന്ന് ശങ്കരാടി ചേട്ടനെ ഹോട്ടലില്‍ കൊണ്ടുവിടാന്‍ പോയത് ഫാസിലിനൊപ്പം പ്രൊഡക്ഷന്‍ കണ്‍ട്രോള്‍ ആയിരുന്നു ബാബു ഷാഹിര്‍ ( നടന്‍ സൗബിന്‍ ഷാഹിറിന്റെ പിതാവ്) ആയിരുന്നു. അങ്ങനെ കാറ് വന്നപ്പോള്‍ ശങ്കരാടി ചേട്ടന്‍ മുന്നില്‍ കയറിയിരുന്നു. ബാബു പുറകിലും ഇരുന്നു.

യാത്രയ്ക്കിടയില്‍ ശങ്കരാടി ചേട്ടന്‍ രസകരമായ ചില കഥകള്‍ പറഞ്ഞിരുന്നു. 'ഈ സിനിമയില്‍ ഞാന്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പ്രത്യേകത എന്താണെന്ന് നിനക്കറിയാമോ എന്നാണ് ശങ്കരാടി ചേട്ടന്‍ ബാബുവിനോട് ചോദിച്ചത്. അതെന്താണെന്ന് ബാബു ചോദിച്ചപ്പോള്‍ കുഞ്ചാക്കോ ബോബന്റെ പിതാവും സിനിമക്കാരനുമായ ബോബന്‍ കുഞ്ചാക്കോയ്ക്കിട്ടുള്ള പണിയാണെന്നാണ് ചേട്ടന്‍ പറഞ്ഞത്.

ബോബന് അന്നൊരു ലൈസന്‍സുള്ള തോക്കുണ്ട്. അതെപ്പോഴും കയ്യില്‍ കൊണ്ട് നടക്കുകയും ഇടയ്ക്ക് അതെടുത്ത് വെടി വെക്കാറുമുണ്ട്. ഈ കഥ ഞാനും കേട്ടിട്ടുണ്ട്. അതുകൊണ്ടുതന്നെ അദ്ദേഹത്തോട് എല്ലാവര്‍ക്കും ഒരു പേടിയുണ്ടായിരുന്നു. ശങ്കരാടി ചേട്ടനും അങ്ങനെയാണ്. ആ യാത്രയില്‍ ബോബച്ചന്റെ പല വീര സാഹസിക കഥകളും ശങ്കരാടി പറഞ്ഞു കൊണ്ടിരിക്കുകയാണ്. അദ്ദേഹത്തെ മോശക്കാരന്‍ ആക്കിയുള്ള കഥകള്‍ പറഞ്ഞതിനുശേഷം അദ്ദേഹത്തെ കളിയാക്കുന്ന കഥാപാത്രമാണ് തനിക്ക് ഈ സിനിമയില്‍ ചെയ്യുന്നതെന്നും പറഞ്ഞു.

shankaradi-

പെട്ടെന്ന് കാറ് ഒരു വീടിന് മുന്നില്‍ നിന്നു. അത് ബോബന്‍ കുഞ്ചാക്കോയുടെ വീട് ആയിരുന്നു. പിന്നാലെ ആ കാറില്‍ നിന്നും കുഞ്ചാക്കോ ബോബന്‍ ഇറങ്ങി ഗേറ്റ് തുറന്ന് വീട്ടിന് അകത്തേക്ക് പോയി. അപ്പോഴാണ് ശങ്കരാടി ചേട്ടന്‍ ചാക്കോച്ചനെ കാണുന്നത്. പുറകില്‍ കുഞ്ചാക്കോ ബോബന്‍ ഉണ്ടായിരുന്നു എന്ന കാര്യം അദ്ദേഹം അറിഞ്ഞിരുന്നില്ല. അത് കണ്ട് പുള്ളി ഞെട്ടിപ്പോയി. കുഞ്ചാക്കോ ബോബന്റെ പിതാവിനെ പറ്റിയാണ് ഇത്രയും നേരം കുറ്റവും കുറവുകളുമൊക്കെ പറഞ്ഞു കൊണ്ടിരുന്നത്.

കുഞ്ചാക്കോ അതിനകത്തുള്ള കാര്യം പറയാത്തതിന് അദ്ദേഹം ബാബുവിനെ വഴക്ക് പറയുകയും ചെയ്തു. എന്തായാലും ഇനി ആ സിനിമയില്‍ അഭിനയിക്കുന്നില്ലെന്നും താന്‍ പറഞ്ഞതൊക്കെ കേട്ട് നാളെ ബോബന്‍ തന്നെ വെടിവെക്കാന്‍ വരുമെന്നും അദ്ദേഹം പേടിച്ചു. ഹോട്ടലിലെത്തിയ ഉടനെ തന്നെ അവിടുന്ന് സ്ഥലം വിടാന്‍ ആയിരുന്നു പുള്ളിയുടെ പ്ലാന്‍. പിറ്റേന്ന് ഇന്നസെന്റ് ഈ കഥയറിഞ്ഞ് അദ്ദേഹത്തെ ഒന്ന് പേടിപ്പിച്ചു. ഇതോടെ കയ്യില്‍ കിട്ടിയതെല്ലാം വാരി പെറുക്കി താന്‍ പോവുകയാണെന്ന് പറഞ്ഞ് ശങ്കരാടി ചേട്ടന്‍ ഇറങ്ങിവന്നു.

ഒടുവില്‍ ആ പ്രശ്‌നം ബോബനെ വിളിച്ച് പരിഹരിച്ചു എന്നൊക്കെ കള്ളം പറഞ്ഞതിനുശേഷമാണ് ശങ്കരാടി ഈ സിനിമയില്‍ അഭിനയിച്ചത്. സാധാരണ ഒരു ടേക്കില്‍ തന്നെ തന്റെ സീനുകള്‍ പൂര്‍ത്തിയാക്കാറുള്ള ശങ്കരാടി ചേട്ടന് പക്ഷേ ഈ സിനിമയില്‍ അതിന് സാധിച്ചിരുന്നില്ല. അത്രത്തോളം ബോബന്‍ കുഞ്ചാക്കോയെ അദ്ദേഹം പേടിച്ചിരുന്നു. അയാള്‍ വന്ന് തന്നെ വെടിവെച്ച് കൊല്ലും എന്നായിരുന്നു നടന്റെ പേടി എന്നും അഷ്‌റഫ് പറയുന്നു.

More from Filmibeat

Read more about: kunchako boban
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X