ഇന്ന് വലിയ നടിയാണ്, അവരെ പോലീസുകാർ പിടിച്ച് മൊട്ടയടിപ്പിച്ചു! അന്ന് റെയിഡിൽ പിടിച്ചാലുള്ള അവസ്ഥയങ്ങനെയാണ്...

സെലിബ്രിറ്റികളെ കുറിച്ചും അവരുടെ ജീവിതത്തെക്കുറിച്ചുമൊക്കെ അധികമാര്‍ക്കും അറിയാത്ത കഥകളുമായിട്ടാണ് സംവിധായകന്‍ ആലപ്പി അഷ്‌റഫ് വരാറുള്ളത്. യൂട്യൂബ് ചാനലിലൂടെ സംവിധായകന്‍ പങ്കുവെക്കുന്ന വീഡിയോ വളരെ പെട്ടെന്ന് വൈറലായി മാറാറുമുണ്ട്. അത്തരത്തില്‍ ഇന്ന് പ്രമുഖയായ ഒരു നടിയെക്കുറിച്ച് പറഞ്ഞ കാര്യങ്ങള്‍ ശ്രദ്ധേയമാവുകയാണ്.

സംഗീത സംവിധായകനായിരുന്ന കണ്ണൂര്‍ രാജന്‍ മാസ്റ്ററെ കുറിച്ചായിരുന്നു പുതിയ വീഡിയോയില്‍ അഷ്‌റഫ് സംസാരിച്ചത്. സിനിമ മേഖലയിലെ പലരെ കുറിച്ചും അറിയുന്ന ആളായിരുന്നു രാജന്‍ മാസ്റ്റര്‍. ഇന്ന് പ്രമുഖയായ ഒരു നടിക്ക് സിനിമയില്‍ വന്ന കാലത്ത് പോലീസ് സ്റ്റേഷനില്‍ നിന്നുമുണ്ടായ ദുരനുഭവത്തെക്കുറിച്ച് മാസ്റ്റര്‍ തന്നോട് പറഞ്ഞിട്ടുണ്ടെന്നാണ് ആലപ്പി അഷ്‌റഫ് പറയുന്നത്.

alleppy-ashraf-

നമ്മള്‍ ആരാധിക്കുന്ന പല താരങ്ങളെ കുറിച്ചുള്ള കഥകള്‍ കേള്‍ക്കാന്‍ എനിക്കിഷ്ടം ഉണ്ടായിരുന്നു. അങ്ങനെ രാജന്‍ മാസ്റ്ററുമായി സംസാരിക്കുന്നതിനിടയില്‍ എന്നെ ഞെട്ടിച്ചുകൊണ്ടുള്ള ചില കഥകള്‍ അദ്ദേഹം പറഞ്ഞു. നമ്മളൊക്കെ ആരാധിക്കുന്ന ഇന്ന് വലിയ പൊസിഷനില്‍ ഉള്ള ഒരു നടിയുടെ കാര്യമാണ് അദ്ദേഹം പറഞ്ഞത്.

മലയാളത്തിലെ സൂപ്പര്‍ ഡ്യൂപ്പര്‍ നായികയായിരുന്നു അവര്‍. അവരെ ഒഴിച്ച് നിര്‍ത്തിയിട്ട് ഒരു മലയാള സിനിമയും ഇല്ലായിരുന്നു എന്ന് വേണമെങ്കില്‍ പറയാം. പഴയകാല നായകന്മാരുടെയൊക്കെ നായികയായി അഭിനയിച്ചിട്ടുണ്ട്. അത്രത്തോളം ബഹുമതി അര്‍ഹിക്കുന്ന ആളായിരുന്നു ആ നടി. അവരെപ്പറ്റിയാണ് മാസ്റ്റര്‍ പറഞ്ഞത്.

ആ നടി സിനിമയില്‍ അഭിനയിക്കാന്‍ വരുന്നതിന് മുന്‍പ് കോടമ്പക്കത്തുള്ള ഒരു തെരുവിലാണ് താമസിച്ചിരുന്നത്. അന്നത്തെ കാലത്ത് വേശ്യവൃത്തിയ്ക്ക് പിടിക്കപ്പെട്ടാല്‍ പോലീസുകാര്‍ കൊണ്ടുപോയി മൊട്ട അടിച്ചിട്ടാണ് വിടുക. അതിനെക്കുറിച്ച് ഞാനും കേട്ടിട്ടുണ്ട്. കേരളത്തിലും ഇങ്ങനത്തെ കേസിനു ലോഡ്ജില്‍ നിന്നും റെയ്ഡ് ചെയ്ത് പിടിച്ചാല്‍ പോലീസ് സ്റ്റേഷനില്‍ കൊണ്ടുപോയി മൊട്ടയടിച്ചിട്ടേ വിടുകയുണ്ടായിരുന്നുള്ളൂ.

ഒരിക്കല്‍ മാസ്റ്ററുടെ വീടിന്റെ വാതിലില്‍ ഒരു മുട്ട് കേട്ടു. തുറന്നു നോക്കുമ്പോള്‍ ആ നടിയുടെ അമ്മയാണ്. ഇതുപോലൊരു സംഭവം ഉണ്ടായിട്ടുണ്ട് മാസ്റ്റര്‍ ഒന്ന് സഹായിക്കണമെന്നാണ് അവര്‍ പറഞ്ഞത്.

alleppy-ashraf-

അന്ന് മാഷ് പോലീസ് സ്റ്റേഷനിലേക്ക് ചെല്ലുമ്പോള്‍ ആ നടിയെ മൊട്ടയടിച്ച് നിര്‍ത്തിയിരിക്കുകയാണ്. ശരിക്കും ഞെട്ടി പോയൊരു സംഭവമാണെന്നാണ് മാഷ് പറഞ്ഞത്. അന്ന് മാഷാണ് അവരെ ജാമത്തില്‍ ഇറക്കി കൊണ്ടു പോകുന്നത്. ആ നടി ആരാണെന്ന് കേട്ടപ്പോള്‍ എനിക്ക് വിശ്വസിക്കാനേ സാധിച്ചില്ല. ആയിരം പ്രാവശ്യം അദ്ദേഹം സത്യം ചെയ്തു പറഞ്ഞു. കാരണം അത്രയും വലിയ പൊസിഷനില്‍ നില്‍ക്കുന്ന നടിയാണ് അവരിന്ന്.

അന്ന് അവര്‍ പോപ്പുലര്‍ നടി ഒന്നുമായിട്ടില്ല. സിനിമയിലേക്ക് വരുന്നതേ ഉണ്ടായിരുന്നുള്ളൂ. പിന്നീടാണ് വലിയൊരു നടിയായി മാറിയത്. ഇന്ന് സൊസൈറ്റിയില്‍ ഉയര്‍ന്ന നിലവാരത്തില്‍ നില്‍ക്കുകയും ആളുകളെ ഉപദേശിക്കുകയും ഒക്കെ ചെയ്യുന്നുണ്ട്. പല കാര്യങ്ങളില്‍ ഇടപെട്ട് സംസാരിക്കുകയും ചെയ്യും.

സിനിമയിലേക്ക് വരുന്നതിന് മുന്‍പ് എന്തൊക്കെ സംഭവിച്ചാലും അവരുടെ പഴയകാലത്തെ ഒരു കാര്യവും വിഷയമല്ലാതാവുന്ന മേഖലയാണിത്. അവരുടെ പോപ്പുലാരിറ്റി വെച്ച് നേരായ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ കൊടുക്കുന്നത് അവരാണെന്നും ആലപ്പി അഷ്റഫ് പറയുന്നു.

More from Filmibeat

Read more about: actress
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X