വിവാഹിതനായ സൂപ്പർനായകനുമായി ബന്ധം? കുടുംബ ജീവിതത്തെ ബാധിച്ചു? സത്യവസ്ഥയെന്തെന്ന് ആലപ്പി അഷ്റഫ്
കരിയറിൽ തുടരെ പ്രൊജക്ടുകളുമായി തിരക്കുകളിലാണ് നടി പാർവതി തിരുവോത്ത്. കരിയറിൽ പലപ്പോഴും നടി വിവാദങ്ങളിൽ അകപ്പെട്ടിട്ടുണ്ട്. അഭിമുഖങ്ങളിൽ പാർവതി നടത്തുന്ന പരാമർശങ്ങൾ മിക്കപ്പോഴും ചർച്ചയാകാറുണ്ട്. പാർവതിയെക്കുറിച്ച് സംവിധായകൻ ആലപ്പി അഷ്റഫ് തന്റെ യൂട്യൂബ് ചാനലിൽ നടത്തിയ പരാമർശമാണിപ്പോൾ ശ്രദ്ധ നേടുന്നത്. നടിയെക്കുറിച്ച് വന്ന ഗോസിപ്പാണ് ഇദ്ദേഹം പരാമർശിച്ചത്.
മലയാള സിനിമയിലെ വിവാഹിതനായ ഒരു സൂപ്പർനായകനുമായി അവർക്ക് അരുതാത്ത ബന്ധവും അടുപ്പവും ഉണ്ടായിരുന്നു എന്നും അതയാളുടെ കുടുംബ ജീവിതത്തിൽ പ്രശ്നങ്ങൾ സൃഷ്ടിച്ചു എന്നൊക്കെയുള്ള ഗോസിപ്പുകൾ ഉയർന്നിരുന്നു. അതിനെക്കുറിച്ചൊക്കെ പാർവതിയിപ്പോൾ തുറന്ന് പറഞ്ഞിരിക്കുകയാണ്. സിനിമാ രംഗത്ത് തനിക്ക് നടൻമാരുമായോ സംവിധായകൻമാരുമായോ അടുപ്പമുണ്ടായിട്ടില്ല. എന്നാൽ സിനിമാ രംഗത്തെ ചില ടെക്നീഷ്യൻമാരെ ഡേറ്റ് ചെയ്തിട്ടുണ്ടെന്ന് പാർവതി വെളിപ്പെടുത്തിയിട്ടുണ്ടെന്ന് ആലപ്പി അഷ്റഫ് ചൂണ്ടിക്കാട്ടി.

ഇപ്പോൾ ആരുമായും പ്രണയമില്ല. എന്നാൽ മുൻകാമുകൻമാരുമായി ഇപ്പോഴും സൗഹൃദം സൂക്ഷിക്കുന്നു. ഏതോ കാലത്ത് പരസ്പരം സ്നേഹിച്ചിരുന്നവരാണ്. ഒരുമിച്ച് ജീവിക്കണമെന്ന് ആഗ്രഹിച്ചവരാണ്. അവർ സന്തോഷത്തോടെയിരിക്കണമെന്ന് ഞാൻ കരുതുന്നു. കാരണം ഞാനിപ്പോൾ സന്തോഷവതിയാണെന്നും പാർവതി പറഞ്ഞിട്ടുണ്ടെന്ന് ആലപ്പി അഷ്റഫ് ചൂണ്ടിക്കാട്ടി.
പ്രണയത്തെക്കുറിച്ച് മുമ്പ് പാർവതി തിരുവോത്ത് പറഞ്ഞത്
മുമ്പ് സ്നേഹിച്ചവരിൽ രണ്ട് പേരൊഴിച്ച് മറ്റുള്ളവരെ കാണുമ്പോൾ ഇപ്പോഴും എനിക്ക് പുഞ്ചിരിക്കാം. സിംഗിളായതിനാൽ ചിലപ്പോൾ ഒറ്റപ്പെടൽ തോന്നും. കെട്ടിപ്പിടിക്കാൻ തോന്നുന്ന ദിവസങ്ങളുണ്ട്. ഹ്യൂമൺ ടച്ചില്ലാതെ നമ്മൾ കടന്ന് പോകുന്ന ദിവസങ്ങളുണ്ടെന്നും പാർവതി പറഞ്ഞു.
താൻ മുൻകാമുകൻമാരിൽ മിക്കവരുമായും സൗഹൃദം സൂക്ഷിക്കുന്നയാളാണെന്നും പാർവതി അന്ന് വ്യക്തമാക്കി. മുൻ കാമുകൻമാരുമായി സംസാരിക്കുമ്പോൾ താൻ പണ്ട് ചെയ്ത തെറ്റുകൾക്ക് ക്ഷമ ചോദിക്കാറുണ്ട്. അത് ഹീലിംഗ് ചെയ്യും..ഒരുപാട് മെന്റൽ ഹെൽത്ത് പ്രശ്നങ്ങളിലൂടെ കടന്ന് പോയ ആളാണ് ഞാൻ.
ഈറ്റിംഗ് ഡിസോർഡർ പ്രശ്നങ്ങളുള്ള ഘട്ടം എനിക്കുണ്ടായിരുന്നു. ബോഡി ഡിസ്മോർഫിയ അതിന്റെ പീക്കിലായിരുന്നു. ആ സമയത്ത് ഞാൻ വളരെ നല്ല വ്യക്തിയെ ഡേറ്റ് ചെയ്യുകയാണ്. ഇന്ന് ദേഷ്യവും വിശപ്പും ഒരുമിച്ച് വരും. വിശക്കുന്നതിന് ദേഷ്യം വരും. അവൻ എനിക്ക് വേണ്ടി ഭക്ഷണമുണ്ടാക്കും. പക്ഷെ ഭക്ഷണത്തോടുള്ള എന്റെ ദേഷ്യം ആ റിലേഷൻഷിപ്പിനെ വിഷലിപ്തമാക്കി. ആ ബന്ധം ഇല്ലാതായി. പിന്നീട് മുൻകാമുകനെ കണ്ടപ്പോൾ ക്ഷമ ചോദിച്ചെന്നും പാർവതി തിരുവോത്ത് പറഞ്ഞു.


Click it and Unblock the Notifications











