വാങ്ങിക്കൂട്ടിയ കോടിക്കണത്തിന് സ്വത്തുക്കൾ, സത്യഭാമ അറിയേണ്ടത്, മല്ലിക പരാതി നൽകാത്തതിന് കാരണം: ആലപ്പി അഷ്റഫ്

കഴിഞ്ഞ ദിവസമാണ് നടി മല്ലിക സുകുമാരനെതിരെ കലാമണ്ഡലം സത്യഭാമ അധിക്ഷേപ പരാമർശങ്ങൾ നടത്തിയത്. സത്യഭാമയെ ഒന്നര വർഷം മുമ്പ് വിമർശിച്ചതിന്റെ പേരിലാണ് മല്ലിക സുകുമാരനതിരെ ഇവർ മോശമായി സംസാരിച്ചത്. താൻ ഡ്യൂപ്ലിക്കേറ്റ് കലാമണ്ഡലം സത്യഭാമയാണെന്ന് പറയാൻ മല്ലികയ്ക്ക് യോ​ഗ്യതയില്ലെന്നും മല്ലികയേക്കാൾ അന്തസായാണ് ജീവിക്കുന്നതെന്നും സത്യഭാമ പറഞ്ഞു.

മല്ലിക ജീവിക്കുന്നത് പോലെയല്ല ഞാൻ ജീവിച്ചിട്ടുള്ളത്. ഞാൻ മാന്യമായി ജീവിക്കുന്ന സ്ത്രീയാണ്. അതുകൊണ്ട് അവരുടെ കൂടെ ഒരിക്കലും തന്നെ ചേർക്കാൻ പറ്റില്ല, മല്ലിക മക്കളുടെ ചെലവിലാണ് കഴിയുന്നത്, താൻ അങ്ങനെയല്ല തുടങ്ങിയ പ്രസ്താവനകൾ സത്യഭാമ നടത്തി. മല്ലികയെ പിന്തുണച്ച് കമന്റിട്ടവരെ ഇവർ തെറി പറയുകയും ചെയ്തു. എന്നാൽ സത്യഭാമയോട് പ്രതികരിക്കാൻ മല്ലിക സുകുമാരൻ തയ്യാറായില്ല. ഇപ്പോഴിതാ വിഷയത്തിൽ പ്രതികരിക്കുകയാണ് സംവിധായകൻ ആലപ്പി അഷ്റഫ്. തന്റെ യൂട്യൂബ് ചാനലിൽ സംസാരിക്കുകയായിരുന്നു ഇദ്ദേഹം.

Mallika Sukumaran

മല്ലിക ലോകം മുഴുവൻ ഓടിയ വണ്ടിയാണെന്നാണ് സത്യഭാമ്യയുടെ വൃത്തികെട്ട ആരോപണം. കെെനിക്കര കുടുംബത്തിൽ പിറന്ന മല്ലിക സുകുമാരന്റെ ജീവിതം ഒരു തുറന്ന പുസ്തകമാണ്. ജീവിതത്തിൽ അവർ നേരിട്ട പ്രശ്നങ്ങളെക്കുറിച്ച് അവർ തന്നെ തുറന്ന് പറഞ്ഞിട്ടുണ്ട്. സത്യഭാമയുടെ ആക്ഷേപങ്ങൾക്കൊന്നും മറുപടിയുമായി മല്ലിക സുകുമാരൻ രം​ഗത്ത് വന്നിട്ടില്ല. ഇനി വരികയുമില്ല. അതിനുള്ള കാരണങ്ങൾ രണ്ടാണ്. ഒന്ന് സത്യഭാമയ്ക്കൊപ്പം തരം താഴ്ന്ന് സംസാരിക്കാൻ അവരുടെ സംസ്കാരം അനുവദിക്കില്ല. രണ്ടാമത്തേത് സത്യഭാമയുടെ ഇപ്പോഴത്തെ മാനസിക നില.

ഞാനിക്കാര്യത്തെക്കുറിച്ച് മല്ലികയോട് ചോദിച്ചപ്പോൾ അവർ പറഞ്ഞത് നിയമനടപടികൾ സ്വീകരിച്ചാൽ അവരുടെ ഇപ്പോഴത്തെ ജാമ്യം കട്ടാകും, അവരുടെ ഇപ്പോഴത്തെ മാനസിക നില കൂടെ നമ്മളൊന്ന് പരി​ഗണിക്കേണ്ടേ, ആ മാനസിക വെെകല്യം കണക്കിലെടുത്താണ് ഞാനതിന് മുതിരാത്തത് എന്നാണ്.

Alleppey Ashraf  Mallika Sukumaran  Sathyabhama

അമ്മയിലെ ഒരു പറ്റം നടിമാർ സത്യഭാമയ്ക്കെതിരെ നിയമനടപടികളുമായി മുന്നോട്ട് പോകാൻ തുനിഞ്ഞപ്പോൾ അവരെയൊക്കെ മല്ലിക സുകുമാരൻ തടഞ്ഞു. ആറാട്ടണ്ണന് പണി വാങ്ങിച്ച് കൊടുത്ത് അകത്താക്കിയ ടീമാണെന്ന് ഓർക്കണമെന്നും ആലപ്പി അഷ്റഫ് ചൂണ്ടിക്കാ‌ട്ടി. മല്ലിക സുകുമാരന്റെ ആസ്തിയെക്കുറിച്ചും ആലപ്പി അഷ്റഫ് സംസാരിക്കുന്നുണ്ട്.

മല്ലിക സുകുമാരന്റെ ആസ്തിയെക്കുറിച്ച് ഈ സ്ത്രീക്ക് ഒരു ചുക്കും ചുണ്ണാമ്പും അറിയില്ല. സുകുമാരനുണ്ടായിരുന്നപ്പോൾ വാങ്ങിക്കൂട്ടിയ കോടിക്കണത്തിന് സ്വത്തുകളൊന്നും അവർ നശിപ്പിച്ചിട്ടില്ല. കേരളത്തിലെ ഏക്കർ കണക്കിനുള്ള ഭൂമികൾ കൂടാതെ മദ്രാസിലെ അശോക് ന​ഗറിൽ ഒരു മൂന്ന് നില കെട്ടിടമുണ്ടായിരുന്നു. അതിലായിരുന്നു സംവിധായകൻ ഫാസിൽ താമസിച്ചിരുന്നത്. അതും മല്ലികയുടെ പേരിലുള്ളതാണ്. ‌
ഇതൊന്നും മക്കൾ സമ്പാദിച്ച് കൊടുത്തതല്ല. മക്കളുടെ അച്ഛൻ സമ്പാദിച്ച് കൊടുത്തതാണെന്നും ആലപ്പി അഷ്റഫ് പറയുന്നു.

ഭർത്താവ് സുകുമാരൻ തന്റെ ജീവിതത്തിലുണ്ടാക്കിയ സ്വാധീനത്തെക്കുറിച്ച് മല്ലിക സുകുമാരൻ നിരവധി അഭിമുഖങ്ങളിൽ സംസാരിച്ചിട്ടുണ്ട്. മക്കളായ ഇന്ദ്രജിത്തും പൃഥ്വിരാജും പഠിക്കുന്ന കാലത്താണ് സുകുമാരൻ മരിച്ചത്. പിന്നീടിങ്ങോട്ട് പൃഥ്വിയെയും ഇന്ദ്രജിത്തിനെയും വളർത്തിയതും പഠിപ്പിച്ചതുമെല്ലാം മല്ലിക സുകുമാരൻ ഒറ്റയ്ക്കാണ്. സുകുമാരൻ സ്വത്തുക്കളെല്ലാം തന്റെ പേരിലാണ് വാങ്ങിയിരുന്നതെന്ന് മല്ലിക സുകുമാരൻ നേരത്തെ പറഞ്ഞിട്ടുണ്ട്.

Read more about: mallika sukumaran
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X