twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഒരുപാട് സ്ത്രീ ശാപമുണ്ട്; ഉദയ സ്റ്റുഡിയോയെ കുറിച്ച് ജ്യോത്സന്‍ പറഞ്ഞതിങ്ങനെ, ആലപ്പി അഷ്‌റഫ്

    |

    കേരളത്തിലെ ആദ്യ സിനിമാ നിര്‍മാണ കമ്പനിയായിരുന്നു ഉദയ സ്റ്റുഡിയോ. ആലപ്പുഴ ജില്ലയില്‍ പാതിരാപ്പള്ളിയില്‍ സ്ഥിതി ചെയ്യുന്ന സ്റ്റുഡിയോ 1947 ല്‍ സംവിധായകനും നിര്‍മാതാവുമായ കുഞ്ചാക്കോയും ചലച്ചിത്രവിതരണക്കാരന്‍ കെ.വി കോശിയും ചേര്‍ന്നായിരുന്നു ഇതിന് തുടക്കം കുറിച്ചത്. മലയാള സിനിമാ വ്യവസായത്തെ മദ്രാസില്‍ നിന്നും കേരളത്തിലേക്കെത്തിക്കുന്നതില്‍ പ്രധാന പങ്ക് വഹിച്ച ഉദയാ സ്റ്റുഡിയോയുടെ പ്രവര്‍ത്തനം മലയാള സിനിമാ ചരിത്രത്തിലെ
    നാഴികകല്ലായി ഇന്നും കണക്കാക്കുന്നുണ്ട്.

    കുഞ്ചാക്കോയില്‍ നിന്നും മകന്‍ ബോബന്‍ കുഞ്ചാക്കോ ഏറ്റെടുത്ത നിര്‍മാണ കമ്പനി പിന്നീട് തകര്‍ച്ചയുടെ വക്കിലെത്തിയിരുന്നു. ഉദയ സ്റ്റുഡിയോ എന്നായിരുന്നു ആദ്യ പേരെങ്കിലും നടന്‍ കുഞ്ചാക്കോ ബോബനായിരുന്നു ഉദയ പിക്‌ചേഴ്‌സ് എന്ന പേര് മാറ്റിയതിന് പിന്നില്‍. ഇപ്പോഴിതാ ഉദയ സ്റ്റുഡിയോയെ കുറിച്ച് അധികമാര്‍ക്കും അറിയാത്ത കഥ മനോരമ ഓണ്‍ലൈന് നല്‍കിയ അഭിമുഖത്തിലൂടെ വിശദീകരിക്കുകയാണ് സംവിധായകന്‍ ആലപ്പി അഷറഫ്.

    ഉദയ സ്റ്റുഡിയോയെ കുറിച്ച് അറിയാക്കഥ

    ഒരുപാട് ചരിത്രമുണ്ട് ഉദയ സ്റ്റുഡിയോസിനെ കുറിച്ച് പറയാന്‍. അതിഭയങ്കരമായ ഒരു പ്രതാപ കാലഘട്ടമുണ്ടായിരുന്നു ഉദയ സ്റ്റുഡിയോയ്ക്ക്. ബോബച്ചന്റെ പിതാവ് കുഞ്ചാക്കോയുടെ സമയത്തായിരുന്നു അത്. ഒരു രാജകുമാരനെ പോലെയാണ് ബോബച്ചനെ കുഞ്ചാക്കോ വളര്‍ത്തിയത്. എനിക്കിപ്പോഴും ഓര്‍മ്മയുണ്ട്. ബോബച്ചനെ കുഞ്ചാക്കോ ഒരു വെള്ളക്കുതിരയുടെ പുറത്തിരുത്തി കൊണ്ട് നടന്നിരുന്നത്. ആലപ്പുഴ ടൗണിലൂടെ ബോബച്ചന്‍ വെള്ളക്കുതിരയുടെ മുകളിലിരുന്ന് പോകുന്നത് ഒരു കാഴ്ച തന്നെയായിരുന്നു.

    ഉദയ സ്റ്റുഡിയോയെ കുറിച്ച് അറിയാക്കഥ

    ബുള്ളറ്റ് മോട്ടര്‍ സൈക്കിള്‍ ആദ്യമായി ആലപ്പുഴയില്‍ കൊണ്ട് വന്നത് ബോബച്ചന് വേണ്ടിയായിരുന്നു. അന്ന് കേരളത്തില്‍ ഏജന്‍സിയില്ല. മദ്രാസില്‍ ലോറിയിലാണ് റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റ് ആലപ്പുഴയിലേക്ക് കൊണ്ട് വന്നത്. ഊട്ടിയില്‍ വിട്ടാണ് ബോബച്ചനെ കുഞ്ചാക്കോ പഠിപ്പിച്ചതും. കുഞ്ചാക്കോ മരിച്ചതിന് ശേഷം ഉദയ നിര്‍മ്മിച്ച പടങ്ങളൊന്നും കാര്യമായ സാമ്പത്തികനേട്ടം ഉണ്ടാക്കിയില്ല. മദ്രാസിലും മറ്റ് പലയിടങ്ങളിലും ഭൂസ്വത്ത് ഉണ്ടായിരുന്നതെല്ലാം വില്‍ക്കാന്‍ തുടങ്ങി. എല്ലാം വിറ്റ് തീര്‍ന്ന് അവസാനം സ്റ്റുഡിയോയും വീടും മാത്രമായി. ബോബച്ചന്‍ കണ്ടമാനം ചെലവാക്കുന്ന വ്യക്തിയായിരുന്നു.

    ഉദയ സ്റ്റുഡിയോയെ കുറിച്ച് അറിയാക്കഥ

    വരുമാനം ഇല്ലാതായപ്പോഴാണ് സ്റ്റുഡിയോ വില്‍ക്കാന്‍ തീരുമാനിച്ചത്. സിനിമാക്കാര്‍ തന്നെ കുറേ പേര്‍ ഇത് വാങ്ങാന്‍ വന്നിരുന്നു. ജൂബിലി ജോയ് ഉള്‍പ്പെടെയുള്ളവര്‍ വന്ന് കണ്ടെങ്കിലും എല്ലാവരും പിന്‍വാങ്ങി. അങ്ങനെ ഇരിക്കുമ്പോള്‍ ബോബച്ചനോട് സുഹൃത്തായ ഞാന്‍ ഒരു നിര്‍ദ്ദേശം വെച്ചു. നമ്മള്‍ ഉദയ വില്‍ക്കുന്നില്ല. പകരം സ്റ്റുഡിയോ ആധുനിവത്കരിക്കുക. ഡിജിറ്റല്‍ സംവിധായനങ്ങള്‍, മോഡേണ്‍ ഡബ്ബിങ് തിയേറ്റര്‍, ഫ്ളോറുകള്‍ പുതുകക്കി അത്യാവശ്യ സെറ്റുകള്‍ ഒരുക്കുക. താമസ സൗകര്യങ്ങള്‍. അങ്ങനെ അടിമുടി മാറ്റി പരിഷ്‌കരിക്കുക. ബോബച്ചന് സന്തോഷവും സമ്മതവും. ഇന്‍വസ്റ്ററെ ഞാന്‍ കണ്ടുപിടിക്കണം. 51/49 പ്രിപ്പോഷന്‍ നിലനിര്‍ത്തണം. ഞാന്‍ ശ്രമം ആരംഭിച്ചു. പലരെയും സമീപിച്ചു.

     ഉദയ സ്റ്റുഡിയോയെ കുറിച്ച് അറിയാക്കഥ

    ഒടുവില്‍ ദുബായില്‍ രാജകുടുംബത്തിലെ ആള്‍ക്കാരുമായി വമ്പന്‍ ബിസിനസുകള്‍ നടത്തുന്ന എന്റെയൊരു സ്‌നേഹിതന്റെ അടുക്കല്‍ ഈ പ്രോജക്ട് ഞാന്‍ അവതരിപ്പിച്ചു. അയാള്‍ക്ക് ഇതിനോട് വലിയ താല്‍പര്യമായി. ബോബച്ചനുമായി ആലപ്പുഴയില്‍ കൂടിക്കാഴ്ചയ്ക്ക് ഏര്‍പ്പാടുണ്ടാക്കി. അവര്‍ തമ്മില്‍ കണ്ടു, സംസാരിച്ചു കഴിഞ്ഞപ്പോള്‍ ദുബായ്ക്കാരന്‍ എന്നോട് ഒരു കാര്യം പറഞ്ഞു. അയാള്‍ എന്ത് ബിസിനസ് തുടങ്ങുന്നതിന് മുന്‍പ് അയാളുടെ ഒരു ജ്യോത്സനോട് അനുവാദം വാങ്ങും. അതിനെന്താ അങ്ങനെ ആയിക്കോട്ടേ എന്നായി ഞങ്ങള്‍.

     ഉദയ സ്റ്റുഡിയോയെ കുറിച്ച് അറിയാക്കഥ

    രണ്ട് ദിവസം കഴിഞ്ഞപ്പോള്‍ അദ്ദേഹം എന്നെ വിളിച്ചു. ജ്യോത്സനോട് ചോദിച്ചപ്പോള്‍ അദ്ദേഹത്തിന് സ്ഥലം കാണണമെന്ന്. അതിനുള്ള ഏര്‍പ്പാട് ചെയ്യണം. അദ്ദേഹം ബാംഗ്ലൂരില്‍ നിന്നുമാണ് വരിക. ഞാന്‍ കൊച്ചി എയര്‍പോര്‍ട്ടില്‍ നിന്നും അദ്ദേഹത്തെ സ്വീകരിച്ചു. ഒരു 80 വയസ് തോന്നിക്കുന്ന ആള്‍. അദ്ദേഹത്തെ ഞാന്‍ ആലപ്പുഴയിലേക്ക് കൂട്ടികൊണ്ട് വന്നു. പ്രിന്‍സ് ഹോട്ടലില്‍ താമസമൊരുക്കി. അടുത്ത ദിവസം രാവിലെ എട്ട് മണിക്ക് സ്ഥലം സന്ദര്‍ശനം. അടുത്ത ദിവസം ഞാനദ്ദേഹത്തെയും കൂട്ടി ഉദയയിലെത്തി. അവിടെ ഗേറ്റിനടുത്തുള്ള ഓഫീസിന് മുന്നില്‍ ബോബച്ചനും ഭാര്യയും ഞങ്ങളെയും കാത്ത് നില്‍പ്പുണ്ടായിരുന്നു.

    ഉദയ സ്റ്റുഡിയോയെ കുറിച്ച് അറിയാക്കഥ

    സ്റ്റുഡിയോയുടെ കോമ്പൗട്ടിലുള്ള ഒരു തിയറ്ററിന് മുന്നില്‍ ഇറങ്ങിയ അദ്ദേഹം ഒരു മുഴം നീളമുള്ള വടിയും പിടിച്ച് വളരെ വേഗത്തില്‍ നടന്ന് തുടങ്ങി. പല വശങ്ങളിലേക്കും അങ്ങോട്ടുമിങ്ങോട്ടും പാഞ്ഞ് നടന്നു. ഒടുവില്‍ ഇരുപത് മിനുറ്റുകള്‍ക്ക് ശേഷം കിതച്ച് കൊണ്ട് എന്റെ അടുക്കല്‍ വന്ന് പറഞ്ഞു. ഇത് വാങ്ങുന്നവന്‍ ആറ് മാസത്തില്‍ കൂടുതല്‍ ജീവിച്ചിരിക്കില്ല. ഒരു നിമിഷം ഞാന്‍ പകച്ച് പോയി. നിരാശകൊണ്ട് വാരിക്കരിഞ്ഞ എന്റെ മുഖത്ത് നോക്കി അയാള്‍ പറഞ്ഞു, അഷ്‌റഫിന് വിഷമമായോ? മറ്റൊന്നുമല്ല, ജീവന്‍ വെടിഞ്ഞ ഒരു പെണ്ണിന്റെ ദയനീയമായ നിലവിളി ഞാനിവിടെ കേള്‍ക്കുന്നു.

    Recommended Video

    Mammootty's new photo goes viral | FilmiBeat Malayalam
     ഉദയ സ്റ്റുഡിയോയെ കുറിച്ച് അറിയാക്കഥ

    പെട്ടെന്ന് എന്റെ മനസില്‍ ആത്മഹത്യ ചെയ്ത നടി വിജയശ്രീയുടെ മുഖം തെളിഞ്ഞ് വന്നു. വേറെയും ഒരുപാട് സ്ത്രീ ശാപമുണ്ട് ഇവിടെ. അദ്ദേഹം തുടര്‍ന്നു. എന്തെങ്കിലും പരിഹാരം ഉണ്ടെന്ന് നോക്കി അറിയിക്കാം. പിന്നീട് കൂടുതലൊന്നും പറഞ്ഞില്ല. അദ്ദേഹത്തെ തിരിച്ച് ഏയര്‍പോര്‍ട്ടില്‍ കൊണ്ടാക്കി. രണ്ട് ദിവസം കഴിഞ്ഞ് ദുബായില്‍ നിന്നും മറ്റെയാള്‍ വിളിച്ച് അയാളുടെ നിസ്സഹായവസ്ഥ അറിയിച്ചു. ഈ വിവരങ്ങള്‍ ബോബച്ചനോട് പറയാനുള്ള മാനസിക ബുദ്ധിമുട്ട് കാരണം ഞാന്‍ അദ്ദേഹത്തില്‍ നിന്നും ഇക്കാര്യം മറച്ച് വെച്ചു.

    English summary
    Alleppey Ashraf Remembers Udaya Pictures Is The Oldest Film Production Studio
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X