ആ നടന്റെ വിവാഹ ജീവിതം തകർന്നു, കാരണം മലയാളത്തിലെ പ്രമുഖ സംവിധായകൻ: ആലപ്പി അഷ്റഫ്
ഒരു പ്രമുഖ നടനെക്കുറിച്ച് തുറന്ന് സംസാരിച്ച് സവിധായകൻ ആലപ്പി അഷ്റഫ്. ഈ നടന്റെ വീഴ്ചയ്ക്ക് കാരണം ആദ്യ വിവാഹ ബന്ധത്തിലുണ്ടായ പ്രശ്നമാണെന്ന് ആലപ്പി അഷ്റഫ് പറയുന്നു. തന്റെ യൂട്യൂബ് ചാനലിൽ സംസാരിക്കുകയായിരുന്നു ആലപ്പി അഷ്റഫ്. നല്ല രീതിയിൽ ജീവിക്കണം എന്നാഗ്രഹിച്ച നല്ലൊരു നടന്റെ സന്തോഷം നിറഞ്ഞ കുടുംബ ബന്ധം തകരുകയും തെറ്റുകളിൽ നിന്നും തെറ്റുകളിലേക്ക് അയാൾ വഴുതി വീഴുകയും ചെയ്തു. അയാൾ എങ്ങനെ ഈ അവസ്ഥയിലേക്ക് എത്തിപ്പെട്ടു എന്ന് നിങ്ങളെ കൂടി ബോധ്യപ്പെടുത്തണമെന്ന് എനിക്ക് തോന്നി.
സ്വാർത്ഥ താൽപര്യത്തിന് വേണ്ടി സൗഹൃദം വെച്ച് മുതലെടുത്ത ഒരു സംവിധായകന്റെ കടന്ന് വരവാണ് വളരെ ശുദ്ധനും പാവവുമായിരുന്ന ആ നടന്റെ കുടുംബ തകർച്ചയ്ക്ക് വഴി വെച്ചത്. ഞാൻ മദ്രാസിലുണ്ടായിരുന്ന കാലത്ത് ഈ നടൻ അവിടത്തെ ഒരു പ്രശസ്ത നടിയുമായി കടുത്ത പ്രണയത്തിലായിരുന്നു. ഇവരുടെ അതിസുന്ദരമായ പ്രണയ ബന്ധം വിവാഹത്തിലേക്ക് എത്തിയപ്പോൾ പലരെയും വിവാഹത്തിന് ക്ഷണിക്കാൻ ഞാനും ഒപ്പമുണ്ടായിരുന്നു. സന്തോഷകരവും സമാധാനപരവുമായിരുന്ന അവരുടെ ദാമ്പത്യ ജീവിതത്തിൽ കുട്ടികളും ജനിച്ചു. നടന്റെ പ്രശസ്തി അത്യുന്നതങ്ങളിലെത്തി. തന്റെ ഭാര്യ എന്ത് പറയുന്നോ അത് അപ്പാടെ അനുസരിക്കുന്ന നല്ല ഭർത്താവായിരുന്നു ഈ നടൻ.

സിനിമാ മേഖലയ്ക്ക് പുറമെ ചാനലുകളിൽ ഗസ്റ്റായും അവതാരകനായും വന്ന ഈ നടൻ പിന്നീട് രാഷ്ട്രീയത്തിേലും മിന്നിത്തിളങ്ങി. ഒരു മനുഷ്യന്റെ ജീവിതത്തിൽ എത്രത്തോളം സന്തോഷത്തോട് കൂടി പോയാലും എവിടെയെങ്കിലും ഒന്ന് താളം തെറ്റിയാൽ, അത് കുടുംബ ജീവിതത്തിലാണെങ്കിൽ പരിഹരിക്കാൻ പറ്റാതെ പോകും. കുടുംബ ജീവിതത്തിൽ അത് ചിലപ്പോൾ ദേഹോപദ്രവത്തിലും എത്തിയേക്കും.
ഇവരുടെ കാര്യത്തിൽ വളരെ ഗൗരവമേറിയ ഒരു സംഭവം ഉണ്ടായിട്ടുണ്ട്. ഇവിടം മുതലാണ് വളരെ ശുദ്ധനായിരുന്ന ആ നടന്റെ സ്വഭാവത്തിൽ അടിമുടി മാറ്റങ്ങളുണ്ടായത്. അങ്ങനെ അവരുടെ ദാമ്പത്യം വേർപിരിയലിൽ കലാശിച്ചു.

മലയാളത്തിലെ ഒരു പ്രമുഖ സംവിധായകന്റെ പ്രവൃത്തികളാണ് ഈ നടന്റെ ജീവിതത്തെ ബാധിച്ചതെന്ന് ആലപ്പി അഷ്റഫ് പറയുന്നു. സമൂഹത്തിന് മുന്നിൽ പേരും പ്രശസ്തിയുമുള്ള സർവാദരണീയനാണ് ഈ സംവിധായകൻ. മലയാള സിനിമയ്ക്ക് മറക്കാനാകാത്ത സംഭാവനകൾ നൽകിയ സംവിധായകൻ. ഒരു ചെറിയ പ്രശ്നത്തിന്റെ പേരിൽ ദമ്പതികൾ അകന്ന് നിന്നപ്പോൾ പ്രശ്നം പറഞ്ഞ് തീർക്കാനെത്തിയ ദൂതനായിരുന്നു സുഹൃത്തായ ഈ സംവിധായകൻ.
പ്രശ്നം പറഞ്ഞ് തീർക്കാനെത്തിയ ആ സംവിധായകൻ ഈ നടിയുടെ വീട്ടിലെ സ്ഥിര താമസക്കാരനായി. ഇതറിഞ്ഞ സംവിധായകന്റെ ഭാര്യ പിണങ്ങിപ്പോയി. സംവിധായകനുമായുള്ള ബന്ധത്തിൽ അരുതാത്ത പലതും നടന്നതായി ഈ നടി ഭർത്താവിന് മുന്നിൽ തുറന്ന് പറയേണ്ട സാഹചര്യമുണ്ടായി. ഇത് ഈ നടന് വലിയ വിഷമമായി.
പിന്നീട് കുറേക്കാലം ഒറ്റയ്ക്കുള്ള ജീവിതമായിരുന്നു ഈ നടന്. ഒരു ഘട്ടത്തിൽ രണ്ടാമത് വിവാഹം ചെയ്തെങ്കിലും ഈ ബന്ധവും വേർപിരിയലിൽ അവസാനിച്ചെന്ന് ആലപ്പി അഷ്റഫ് പറയുന്നു. പരസ്പരം ചെളി വാരിയെറിയാതെയാണ് രണ്ടാമത്തെ വിവാഹ ബന്ധം അവസാനിച്ചത്. പിന്നീട് വീണ്ടും ഒറ്റയ്ക്കുള്ള ജീവിതത്തിൽ ഈ നടൻ പല പ്രശ്നങ്ങളിലും അകപ്പെട്ടെന്ന് ആലപ്പി അഷ്റഫ് പറയുന്നു. ഈ നടൻ പീഡനക്കേസിൽ പ്രതിയാക്കപ്പെട്ടു. അതിപ്പോൾ കോടതിയുടെ പരിഗണനയിലാണ്.
സ്വഭാവ വ്യതിയാനം പല രീതിയിലും പ്രകടമായി തുടങ്ങി. രാത്രി കാലങ്ങളിലെ ഫോൺ വിളിയും അശ്ലീല സംഭാഷണങ്ങളും സോഷ്യൽ മീഡിയയിലൂടെ പൊടി പൊടിച്ചു. ഇതെല്ലാം അദ്ദേഹത്തിന്റെ ശോഭനമായ രാഷ്ട്രീയ ഭാവിയെ തകർത്തെറിഞ്ഞു. തന്റെ കുടുംബ ജീവിതം തകർന്നതിലെ ഫ്രസ്ട്രേഷനിൽ നിന്നുണ്ടായതാണ് ഈ സംഭവങ്ങളെന്ന് മനസിലാക്കാൻ സെെക്കോളജിയൊന്നും പഠിക്കേണ്ട ആവശ്യമില്ല.


Click it and Unblock the Notifications











