'ശാലിനിയുടെ പിതാവിനെ അപമാനിച്ച ബോബൻ കുഞ്ചാക്കോ'; ശാലിനിയും കുടുംബവും പിന്നീട് ധനികരായപ്പോൾ

ബാലതാരമായി സിനിമാ രം​ഗത്തേക്ക് കടന്ന് വന്ന ശാലിനി നായികയായപ്പോഴും ജനപ്രീതി നേടിയ നടിയാണ്. പിതാവ് ബാബുവാണ് ശാലിനിയെ സിനിമാ രം​ഗത്തേക്ക് കൊണ്ട് വരുന്നത്. മകൾ സിനിമാ താരമാകണമെന്നത് ഇദ്ദേഹത്തിന്റെ ആ​ഗ്രഹമായിരുന്നു. ബാബുവിനെക്കുറിച്ച് ആലപ്പി അഷ്റഫ് പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്.

ബേബി ശാലിനിയുടെ തിരക്കുകളെക്കുറിച്ച് പറയുമ്പോൾ കുഞ്ചാക്കോ ബോബന്റെ പിതാവ് ബോബൻ കുഞ്ചാക്കോ വളരെ പശ്ചാത്താപത്തോടെ പറഞ്ഞ ഒരു സംഭവം എനിക്കോർമ വന്നു. മകളുടെ തിരക്ക് കാരണം പിതാവ് നേരിടേണ്ടി വന്ന സങ്കടകഥയാണത്. ബോബൻ കുഞ്ചാക്കോ സംവിധാനം ചെയ്ത ആഴി എന്ന ചിത്രത്തിൽ അഭിനയിക്കാൻ ബേബി ശാലിനിയുടെ ഡേറ്റ് വാങ്ങിയിരുന്നു. ആ ഡേറ്റ് പ്രകാരം അവർ ഷൂട്ടിം​ഗ് ചാർട്ട് ചെയ്തു. ഷൂട്ടിം​ഗ് ആരംഭിച്ചപ്പോൾ ബേബി ശാലിനി എത്തേണ്ട ദിവസം എത്തിയില്ല. അന്നത്തെ ഷൂട്ടിം​ഗ് മുടങ്ങി. അടുത്ത ദിവസം എത്താമെന്ന് ഏറ്റിരുന്നെങ്കിലും അന്നും എത്തിയില്ല.

Shalini s Father

മൂന്നാമത്തെ ദിവസം എറണാകുളം കായലിനോട് ചേർന്നുള്ള സുഭാഷ് പാർക്കിലായിരുന്നു ഷൂട്ടിം​ഗ്. ലൊക്കേഷനിലേക്ക് ശാലിനിയുമായി ബാബു എത്തി. കായലിന്റെ തിട്ടയിൽ നിന്നിരുന്ന ബോബച്ചന്റെ അടുക്കലേക്ക് ബാബു ചെല്ലുന്നു. രണ്ട് ദിവസം ഷൂട്ടിം​ഗ് മുടങ്ങിയതിൽ ക്ഷുഭിതനായ ബോബച്ചനോട് തനിക്ക് എത്താൻ കഴിയാത്തതിന്റെ കാരണങ്ങൾ വിവരിച്ചു. പറഞ്ഞ് മുഴുമിപ്പിക്കും മുമ്പ് ഒറ്റ അടി ബാബുവിന്റെ കരണം നോക്കി ബോബച്ചൻ കാെടുത്തു.

അടി കൊണ്ട ബാബു കായലിൽ വീണ് നിലയില്ലാതെ കാലും കയ്യുമിട്ടടിച്ചു. ഇത് കണ്ട ബേബി ശാലിനി ഡാഡി എന്ന് വിളിച്ച് ഉറക്കെ നിലവിളിച്ചു. ഇത് കണ്ട് ഓടിയെത്തിയ യൂണിറ്റുകാർ അദ്ദേഹത്തെ രക്ഷിച്ച് കരയ്ക്കെത്തിച്ചു. അന്നത്തെ ഷൂട്ടിം​ഗും മുടങ്ങി. പിന്നീട് എല്ലാവരും ഇടപെട്ട് പ്രശ്നങ്ങളെല്ലാം പരിഹരിച്ചെന്നും ആലപ്പി അഷ്റഫ് പറഞ്ഞു.

Shalini  Kunchacko Boban

അന്ന് പാവപ്പെട്ടവനാണ് ശാലിനിയുടെ പിതാവ് ബാബു. എന്നാൽ പിൽക്കാലത്ത് ബാബു ധനികനായി മാറി. ഇതേക്കുറിച്ചും ആലപ്പി അഷ്റഫ് സംസാരിക്കുന്നുണ്ട്. അര നൂറ്റാണ്ടുകൾക്ക് മുമ്പ് ദാരിദ്രവും ദുരിതവും പേറിയിരുന്ന ബാബുവിന് ഇന്ന് വാടക വീടിന് പകരം വീടുകളും ബം​ഗ്ലാവുകളും കാറുകളും ആഡംബര കാറുകളും കോടികളുമായെന്നാണ് ആലപ്പി അഷ്റഫ് പറഞ്ഞത്. തന്റെ യൂട്യൂബ് ചാനലിൽ സംസാരിക്കുകയായിരുന്നു ഇദ്ദേഹം. ബോബൻ കുഞ്ചാക്കോയുടെ മകൻ കുഞ്ചാക്കോ ബോബനും ബാബുവിന്റെ മകൾ ശാലിനിയും പിൽക്കാലത്ത് ഹിറ്റ് ജോഡിയായി മാറി.

അനിയത്തി പ്രാവ്, നിറം എന്നീ സിനിമകളിലെ ഇവരുടെ കെമിസ്ട്രി ഏറെ ശ്രദ്ധിക്കപ്പെട്ടു. കൗതുകരമായ മറ്റൊരു കാര്യം ബോബൻ കുഞ്ചാക്കോയുടെ കുടുംബത്തോളോ അതിലേറയോ ധനികരായി ബാബുവിന്റെ കുടുംബം മാറി എന്നതാണ്. ഒരു ഘട്ടത്തിൽ കുഞ്ചാക്കോ ബോബൻ സിനിമാ രം​ഗത്ത് മാറി നിന്നിരുന്നു. താൻ സാമ്പത്തിക പ്രശ്നങ്ങൾ നേരിട്ടിരുന്നെന്ന് കുഞ്ചാക്കോ ബോബൻ ഒരിക്കൽ പറഞ്ഞിരുന്നു. അപ്പോഴേക്കും ശാലിനി തമിഴിലെ സൂപ്പർസ്റ്റാർ അജിത്തിനെ വിവാഹം ചെയ്ത് കുടുംബ ജീവിതം തുടങ്ങി.

More from Filmibeat

Read more about: shalini kunchacko boban
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X