അവർ ഒരുമിച്ചാണ് താമസം, പിന്നെ ഒന്നിച്ച് വന്നൂടേയെന്ന് പ്രശസ്ത ന‌ടി; വിജയ് ഈ ബന്ധത്തിൽ ശ്രദ്ധാലു: ആലപ്പി അഷ്റഫ്

തൃഷയും വിജയും പ്രണയത്തിലാണെന്ന ​ഗോസിപ്പുകൾ തുടർന്ന് കൊണ്ടിരിക്കുകയാണ്. വിജയുടെ പിറന്നാൾ ദിനത്തിൽ തൃഷ പങ്കുവെച്ച പോസ്റ്റ് ​ഗോസിപ്പുകൾക്ക് ആക്കം കൂട്ടി. വിജയ് ഭാര്യ സം​ഗീതയുമായി അകന്നെന്ന സംസാരങ്ങൾക്കിടെയാണ് ​ഈ ​ഗോസിപ്പും. ഒരു കാലത്തെ ഹിറ്റ് ജോഡിയായിരുന്നു വിജയും തൃഷയും. വിജയ് സിനിമാ രം​ഗം വിട്ട് രാഷ്ട്രീയത്തിലേക്ക് ഇറങ്ങാൻ തീരുമാനിച്ചിട്ടുണ്ട്. ഇതിനിടെയാണ് തൃഷയുമായുള്ള അടുപ്പം ചർച്ചയാകുന്നത്. കഴിഞ്ഞ വർഷം നടി കീർത്തി സുരേഷിന്റെ വിവാഹത്തിന് വിജയും തൃഷയും ഒന്നിച്ചാണ് എത്തിയപ്പോഴും സംസാരമുണ്ടായി.

വിജയ്-തൃഷ ബന്ധത്തെക്കുറിച്ച് സംസാരിക്കുകയാണ് സംവിധായകൻ ആലപ്പി അഷ്റഫിപ്പോൾ. വിജയും തൃഷയും ഒന്നിച്ചാണ് താമസമെന്ന് തനിക്കറിയാൻ കഴിഞ്ഞെന്ന് ആലപ്പി അഷ്റഫ് തന്റെ യൂട്യൂബ് ചാനലിൽ പറഞ്ഞു. ഇവർ തമ്മിൽ ഒന്നിച്ചുള്ള യാത്രകൾ പോലും വലിയ കോളിളക്കങ്ങൾ സൃഷ്ടിക്കാറുണ്ട്. കീർത്തി സുരേഷിന്റെ വിവാഹത്തിന് ഇവർ രണ്ട് പേരും ഒരുമിച്ച് ഒരു വിമാനത്തിലാണ് എത്തിയത്. സ്വന്തം ഭാര്യയെക്കൂടാതെ വിജയ് വിവാഹ ചടങ്ങിൽ തൃഷയ്ക്കൊപ്പം വന്നത് വിവാ​ദമായിരുന്നു.

Trisha Vijay

ഒന്നിച്ച് വന്നതിനെക്കുറിച്ച് ഞാൻ ഒരു പ്രശസ്ത നടിയോട് ചോദിച്ചപ്പോൾ അവർ പറഞ്ഞ മറുപടി ഒന്നിച്ച് താമസിക്കുന്നവർ ഒന്നിച്ചല്ലാതെ രണ്ടായിട്ട് വരേണ്ടതുണ്ടോ എന്നാണ്. വിജയുടെ പാർട്ടി ക്ലച്ച് പിടിച്ചാൽ തൃഷയും ഒപ്പമുണ്ടാകും എന്നാണ് തമിഴ്നാട്ടിൽ പലരു‌ടെയും പ്രതീക്ഷ. വിജയ് ഇപ്പോൾ സ്റ്റാലിന്റെ ഭരണത്തിനെതിരെ പ്രതിഷേധങ്ങൾ സംഘടിപ്പിച്ചിരിക്കുകയാണെന്നും ആലപ്പി അഷ്റഫ് ചൂണ്ടിക്കാട്ടി.

വിജയ് തന്റെ രാഷ്‌ട്രീയ നീക്കങ്ങൾ വളരെ ശ്രദ്ധയോടെയാണ് കെെകാര്യം ചെയ്യുന്നത്. അത് പോലെ തന്നെയാണ് തൃഷയുമായുള്ള ബന്ധത്തിന്റെ കാര്യത്തിലുമെന്ന് ആലപ്പി അഷ്റഫ് പറയുന്നു. അതേസമയം ബന്ധത്തിലാണെന്ന് തൃഷയോ വിജയോ ഇതുവരെ തുറന്ന് പറഞ്ഞിട്ടില്ല. ഹിറ്റ് ജോഡിയായിരുന്ന കാലത്ത് തൃഷയും വിജയും പ്രണയത്തിലാണെന്ന് ​ഗോസിപ്പ് വന്നിരുന്നു.

Trisha Vijay

അക്കാലഘട്ടത്തിലാണ് ഇവർ ഒരുമിച്ച് അഭിനയിക്കുന്നത് നിർത്തിയത്. സം​ഗീതയുടെ എതിർപ്പായിരുന്നു ഇതിന് കാരണമെന്ന് അഭ്യൂഹങ്ങൾ വന്നിരുന്നു. 2008 ൽ കുരുവി എന്ന സിനിമയ്ക്ക് ശേഷം ഇരുവരും ഒരുമിച്ച് അഭിനയിക്കുന്നത് നിർത്തി. 15 വർഷങ്ങൾക്ക് ശേഷം ലിയോ എന്ന സിനിമയിൽ തൃഷയ്ക്കൊപ്പം വിജയ് അഭിനയിച്ചു. അന്ന് പക്ഷെ സം​ഗീത വിജയ്ക്കൊപ്പമില്ല. അഭ്യൂഹങ്ങൾക്ക് ആക്കം കൂട്ടുന്നതാണ് തൃഷയുടെ പോസ്റ്റുകളെന്ന് പലരും ചൂണ്ടിക്കാണിക്കുന്നുണ്ട്.

വിജയുടെ അവസാന സിനിമയായി കണക്കാക്കപ്പെടുന്ന ജനനായകൻ വെെകാതെ പ്രേക്ഷകരിലേക്ക് എത്തും. പിന്നീട് തമിഴ് മുന്നേട്ര കഴകം എന്ന തന്റെ പാർട്ടിയുമായി രാഷ്ട്രീയത്തിലേക്ക് പൂർണ ശ്രദ്ധ നൽകാനാണ് വിജയുടെ തീരുമാനം. അതേസമയം വിജയ് തുടർന്നും സിനിമകൾ ചെയ്യാൻ സാധ്യതയുണ്ടെന്നും റിപ്പോർട്ടുകളുണ്ട്. മറുവശത്ത് തൃഷ സിനിമകളുടെ തിരക്കിലാണ്. ത​ഗ് ലെെഫാണ് ഒടുവിൽ പുറത്തിറങ്ങിയ സിനിമ. മണിരത്നം നായകനായ ചിത്രത്തിൽ കമൽ ഹാസൻ, സിമ്പു എന്നിവരാണ് നായകരായത്. വിജയ്ക്കൊപ്പം സിനിമകളിൽ അഭിനയിക്കുന്നത് നിർത്തിയതോടെ തൃഷയുടെ താരമൂല്യം കുത്തനെ ഇടിഞ്ഞിരുന്നു.

പിന്നീട് വിണ്ണെെത്താണ്ടി വരുവാ, കൊടി, 96 എന്നിവ മാത്രമാണ് തൃഷയ്ക്ക് ലഭിച്ച ശ്രദ്ധേയ സിനിമകൾ. പൊന്നിയിൻ സെൽവന്റെ വിജയത്തിന് ശേഷം താരമൂല്യം തിരികെ വന്നു. ഇന്ന് സൂപ്പർസ്റ്റാർ സിനിമകളിലെ ആദ്യ ചോയ്സാണ് തൃഷ. ഇതിനിടെയാണ് ​ഗോസിപ്പുകൾ വരുന്നത്. രാഷ്ട്രീയത്തിലേക്ക് വിജയ്ക്കൊപ്പം തൃഷയും എത്തുമോയെന്ന് ആരാധകർ ഉറ്റ് നോക്കുന്നുണ്ട്. അതേസമയം തൃഷ ഇതേക്കുറിച്ച് ഇതുവരെ പ്രതികരിച്ചിട്ടില്ല. വിജയും അഭ്യൂഹങ്ങളെ പൂർണമായി അവ​ഗണിക്കുന്നു. വിജയുടെ ഭാര്യ സം​ഗീത ഇപ്പോൾ ചെന്നെെയിലുണ്ടോ എന്ന് വ്യക്തമല്ല.

Read more about: trisha vijay
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X