പാർവതിക്ക് വശപ്പിശക് തോന്നി, നായകനെതിരെ പരാതി; പ്രൊഡക്ഷൻ മാനേജർ തന്ന വിവരങ്ങൾ: ആലപ്പി അഷ്റഫ്
മരിയാൻ എന്ന സിനിമയുടെ ഷൂട്ടിംഗിൽ തനിക്കുണ്ടായ അനുഭവത്തെക്കുറിച്ച് നടി പാർവതി തിരുവോത്ത് കഴിഞ്ഞ ദിവസം നടത്തിയ തുറന്ന് പറച്ചിൽ ഏറെ ചർച്ചയായതാണ്. ആർത്തവ സമയത്ത് നനഞ്ഞുള്ള സീൻ ഷൂട്ട് ചെയ്യുന്നതിനിടെ വസ്ത്രം മാറാൻ ബുദ്ധിമുട്ടിയതിനെക്കുറിച്ചാണ് പാർവതി തിരുവോത്ത് സംസാരിച്ചത്. ഇപ്പോഴിതാ ഈ സിനിമയുടെ ഷൂട്ടിനിടെയുണ്ടായ മറ്റൊരു സംഭവത്തെക്കുറിച്ച് വെളിപ്പെടുത്തുകയാണ് ആലപ്പി അഷ്റഫ്.
ആ ചിത്രത്തിലെ പ്രൊഡക്ഷൻ മാനേജരായ കബീർ എന്നോട് പറഞ്ഞ മറ്റൊരു കാര്യമുണ്ട്. ആ ചിത്രത്തിലെ പ്രധാന നടന്റെ സംസാരത്തിലെ ചില വശപ്പിശകുകൾ മനസിലാക്കിയ പാർവതി നടന്റെ പെരുമാറ്റത്തെക്കുറിച്ച് സംവിധായകൻ ബാലയോട് പരാതി പറഞ്ഞു. ബാല അയാളെ ശകാരിച്ചു. നീ മര്യാദയ്ക്ക് നിൽക്കണം. അവൾ ആള് പിശകാണ്, അല്ലെങ്കിൽ നീ അവളുടെ കയ്യിൽ നിന്ന് അടി മേടിക്കും എന്ന് പറഞ്ഞു. അതോടെ ആ പ്രശ്നം പരിഹരിച്ചു. തമിഴ് നടൻമാർക്ക് അറിയില്ലല്ലോ പാർവതിയുടെ സ്വഭാവമെന്നും ആലപ്പി അഷ്റഫ് തുറന്ന് പറഞ്ഞു. തന്റെ യൂട്യൂബ് ചാനലിൽ സംസാരിക്കുകയായിരുന്നു ആലപ്പി അഷ്റഫ്. സംവിധായകൻ ഭരത് ബാലയാണ് മരിയാൻ സംവിധാാനം ചെയ്തത്. 2013 ലാണ് ചിത്രം റിലീസ് ചെയ്തത്.

പാർവതി തിരുവോത്ത് പറഞ്ഞത്
തമിഴിൽ മരിയാൻ എന്ന സിനിമ ചെയ്തു. ഒരു ദിവസത്തെ ഷൂട്ടിൽ ഞാൻ പൂർണമായും വെള്ളത്തിൽ നനഞ്ഞ് ഹീറോ റൊമാൻസ് ചെയ്യുന്ന സീനാണ്. അവർ വെള്ളം ഒഴിച്ച് കൊണ്ടേയിരുന്നു. ഞാൻ മാറ്റാൻ വസ്ത്രമെടുത്തിരുന്നില്ല. എന്റെ കാര്യങ്ങൾ നോക്കാൻ ഒപ്പം ആളുകളില്ല. ഒരു ഘട്ടമെത്തിയപ്പോൾ ഹോട്ടൽ റൂമിൽ പോയി വസ്ത്രം മാറണമെന്ന് എനിക്ക് പറയേണ്ടി വന്നു. പറ്റില്ലെന്ന് അവർ പറഞ്ഞപ്പോൾ ഞാൻ ഉറക്കെ എനിക്ക് പീരിയഡ്സ് ആണ്, എനിക്ക് പോകണം എന്ന് പറഞ്ഞു. അതിനോടെങ്ങനെ പ്രതികരിക്കണമെന്ന് അവർക്ക് ഒരു ഐഡിയയുമില്ലായിരുന്നു, പാർവതി തിരുവോത്ത് പറഞ്ഞതിങ്ങനെ.


Click it and Unblock the Notifications











