അൻസിബയുടെ മെസേജ് കാരണം ലക്ഷ്മിപ്രിയയുടെ കുടുംബ ജീവിതത്തിൽ പ്രശ്നം; സ്റ്റേഷൻ ഇളക്കി മറിച്ചു: ആലപ്പി അഷ്റഫ്

അമ്മ സംഘടനയിലെ വനിതാ അം​ഗങ്ങൾ തമ്മിലുള്ള പ്രശ്നം തുടരവെ പലരും വെളിപ്പെടുത്തലുകൾ നടത്തിയിരുന്നു. നടിമാരായ നീന കുറുപ്പും ലക്ഷ്മിപ്രിയയും തമ്മിലുള്ള തർക്കമാണ് ഇപ്പോൾ ചർച്ചാ വിഷയം. നീന കുറുപ്പിനെതിരെ രൂക്ഷ ഭാഷയിൽ സംസാരിക്കുന്ന ലക്ഷ്മിപ്രിയയുടെ വോയ്സ് മെസേജ് പുറത്ത് വന്നിട്ടുണ്ട്. ഇതിനിടെ ലക്ഷ്മിപ്രിയയും നടി അൻസിബ ഹസനും തമ്മിലുണ്ടായ പ്രശ്നത്തെക്കുറിച്ച് സംസാരിക്കുകയാണ് സംവിധായകൻ ആലപ്പി അഷ്റഫ്. ഇവർ തമ്മിലുള്ള പ്രശ്നം പൊലീസ് സ്റ്റേഷൻ വരെയെത്തിയെന്ന് ആലപ്പി അഷ്റഫ് തന്റെ യൂട്യൂബ് ചാനലിൽ വെളിപ്പെടുത്തി.

ജീവിച്ചിരിപ്പുണ്ടായിരുന്നെങ്കിൽ ഏറ്റവും കൂടുതൽ സന്തോഷിക്കുന്ന വ്യക്തി, ഞങ്ങൾ ഒന്നായപ്പോഴും സാക്ഷി!
ജീവിച്ചിരിപ്പുണ്ടായിരുന്നെങ്കിൽ ഏറ്റവും കൂടുതൽ സന്തോഷിക്കുന്ന വ്യക്തി, ഞങ്ങൾ ഒന്നായപ്പോഴും സാക്ഷി!

താര സംഘടനയായ അമ്മയിലെ തീയും പുകയും ഉടനെയൊന്നും എരിഞ്ഞടങ്ങുന്ന ലക്ഷണം കാണുന്നില്ല. കാരണം കൂടുതൽ ദുരൂഹമായ വാർത്തകൾ വന്ന് കൊണ്ടേയിരിക്കുന്നു. രണ്ടാഴ്ച മുമ്പ് അമ്മ ഭാരവാഹിയായ നടി പൊലീസ് സ്റ്റേഷനിൽ നിന്നും തലയൂരിയതെങ്ങനെ എന്ന തലക്കെട്ടിൽ ഒരു എപ്പിസോഡ് ഞാൻ ചെയ്തിരുന്നു. ആ എപ്പിസോഡ് കണ്ട ലക്ഷ്മിപ്രിയ എന്നെ ഫോണിൽ വിളിച്ച് ഇക്കയ്ക്ക് ഈ വാർത്ത ആരാണ് തന്നതെന്ന് ചോദിച്ചിരുന്നു. തൃപ്പൂണിത്തറ ഹിൽ പാലസ് വനിത പൊലീസ് സ്റ്റേഷനിൽ നിന്നും കിട്ടിയ വിവരമാണെന്ന് ഞാൻ പറഞ്ഞു. അൻസിബയുടെ മെസേജ് കാരണം ലക്ഷ്മിപ്രിയയുടെ കുടുംബജീവിതത്തിലുണ്ടായ അടിയും പ്രശ്നങ്ങളുമായതിനാൽ പേര് പുറത്ത് വിട്ടിരുന്നില്ല.

Lakshmi Priya And Ansiba Hassan Issue

പൊലീസ് സ്റ്റേഷനിൽ അൻസിബയും ലക്ഷ്മിപ്രിയയും തകർത്താടി അവിടെ ഇളക്കി മറിച്ചു എന്നാണ് എനിക്ക് കിട്ടിയ റിപ്പോർട്ട്. നീന കുറുപ്പിന് ലക്ഷ്മിപ്രിയ അയച്ച വോയ്സ് മെസേജ് കടന്ന കയ്യായിപ്പോയി. എനിക്ക് ലക്ഷ്മിപ്രിയയുമായി അടുത്ത സൗഹൃ​​ദമുണ്ട്. പണ്ട് എല്ലാവരോടും നല്ല രീതിയിൽ പെരുമാറിയിരുന്ന ആളാണ് ലക്ഷ്മി പ്രിയയെന്നും ആലപ്പി അഷ്റഫ് പറയുന്നു.

More from Filmibeat

Read more about: lakshmi priya
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X