'പട്ടിയെ തല്ലും പോലെ ഭർത്താവ് തല്ലി, എന്നെ വിളിച്ച് പറഞ്ഞത്, ലക്ഷ്മിപ്രിയയുടെ സ്വഭാവം പ്രവചിക്കാനാകില്ല'
നടി ലക്ഷ്മിപ്രിയ അൻസിബ ഹസനെതിരെ ഉന്നയിച്ചിരിക്കുന്ന പരാതി വിവാദമായിരിക്കെ ലക്ഷ്മിപ്രിയക്കെതിരെ ആലപ്പി അഷ്റഫ്. ലക്ഷ്മിപ്രിയ അൻസിബയെ അധിക്ഷേപിച്ചത് വലിയ തെറ്റാണെന്ന് ആലപ്പി അഷ്റഫ് തന്റെ യൂട്യൂബ് ചാനലിൽ പറഞ്ഞു. ലക്ഷ്മിപ്രിയയെക്കുറിച്ച് കേട്ടാൽ ലജ്ജിച്ച് പോകുന്ന പല കഥകളും അൻസിബയ്ക്കുമറിയാം. അതൊന്നും അവരെ മോശക്കാരിയാക്കാൻ അൻസിബ ഒരിക്കലും പറഞ്ഞിട്ടില്ല. പറയുകയുമില്ല. ആശയങ്ങളെയും അഭിപ്രായങ്ങളെയും അവിഹിത കഥകൾ കൊണ്ടല്ല നേരിടേണ്ടത്. ലക്ഷ്മിപ്രിയ പറഞ്ഞത് പോലെ ഇത് ജനുസ് വേറെയാണ്. ഇത്തരം ജനുസുളളവർ ആരും തന്നെ ഇനി ഭൂമിയിൽ പിറക്കാതിരിക്കട്ടെ. ഇനി എന്തായാലും ഈ കഥാ നായികയ്ക്ക് ഇത്തരം നുണക്കഥകൾ രചിച്ച് വീട്ടിലിരിക്കാം. താരസംഘടനയിലെ ആധിപത്യം ഇനി ഇവർക്കുണ്ടാകുമെന്ന് തോന്നുന്നില്ല.
ഒരു കാര്യം പറയാതിരിക്കാൻ വയ്യ. ലക്ഷ്മിപ്രിയയുടെ സ്വഭാവം ഒരിക്കലും ആർക്കും പ്രവചിക്കാൻ പറ്റാത്തതാണ്. ഏത് സമയവും ഏത് വിധേനയും അത് മാറും. ഇതിനെ ശരി വെക്കുന്ന ഒരു സംഭവമുണ്ട്. ജനറൽ ബോഡിയുടെ അടുത്ത ദിവസം അമ്മയുടെ ഓഫീസിൽ അത് അരങ്ങേറി. നീന കുറുപ്പ് പുഴുത്ത് ചാകുമെന്ന് പറഞ്ഞ ലക്ഷ്മിപ്രിയയുടെ വോയിസ് ക്ലിപ്പ് കേൾക്കാത്തവർ ആരും തന്നെയില്ല. അതേലക്ഷ്മിപ്രിയ തന്നെ നീന കുറുപ്പിനെ അമ്മയുടെ ഓഫീസിൽ വെച്ച് കണ്ടപ്പോൾ ഓടിച്ചെന്ന് കെട്ടിപ്പിടിച്ച് മുത്തം കൊടുത്തു. നീന കുറുപ്പ് ആകെ സ്തംഭിച്ച് നിന്ന് പോയി. പ്രശ്നങ്ങൾ തീരുന്നത് നല്ല കാര്യമാണ്. അൻസിബയോട് ക്ഷമ പറഞ്ഞ് കെട്ടിപ്പിടിച്ച് മുത്തം കൊടുത്താൽ ആ പ്രശ്നവും അവസാനിച്ചേക്കും. അങ്ങനെ തന്നെ നടക്കട്ടെയെന്നും ആലപ്പി അഷ്റഫ് പറഞ്ഞു.

അൻസിബയെ പൊലീസ് സ്റ്റേഷനിൽ എത്തിച്ച സംഭവം പറയുന്ന എപ്പിസോഡ് കണ്ട ലക്ഷ്മിപ്രിയ എന്നെ വിളിച്ച് ഇക്കയോട് ആരാണ് ഈ വിവരം പറഞ്ഞതെന്ന് ചോദിച്ചു. പൊലീസ് സ്റ്റേഷനിൽ നിന്നും ലഭിച്ച വിവരമാണെന്ന് ഞാൻ പറഞ്ഞു. ലക്ഷ്മിപ്രിയ എന്നോട് സംഭവം പറഞ്ഞു. അൻസിബ അയച്ച മെസേജിൽ സത്യമില്ലെന്ന് എന്റെ ഭർത്താവിനോട് പറയാൻ ഞാൻ അൻസിബയോട് പറഞ്ഞതാണ്. എന്റെ കുടുംബ ജീവിതം ആകെ പ്രശ്നത്തിലാണ്. ഇവിടെ ഇതിന്റെ പേരിൽ വലിയ വഴക്ക് നടക്കുന്നു. നീ ഇത് വെറുതെ അയച്ചതാണെന്ന് പറഞ്ഞാൽ തീരുന്ന പ്രശ്നമേയുള്ളൂയെന്നും അൻസിബയോട് പറഞ്ഞു. എന്നാൽ അൻസിബ ഭർത്താവിനോട് സംസാരിച്ചില്ല. പിന്നീട് ഞാൻ വിളിക്കുമ്പോഴൊന്നും എന്റെ ഫോണും എടുക്കുന്നുണ്ടായിരുന്നില്ല. അതുകൊണ്ടാണ് ഞാൻ പൊലീസിൽ പരാതിപ്പെട്ടത്. അയാളെന്നെ കണ്ടമാനം ഉപദ്രവിച്ചു. പട്ടിയെ തല്ലുന്നത് പോലെ തല്ലിയെന്നും ലക്ഷ്മിപ്രിയ തന്നോട് പറഞ്ഞെന്നും ആലപ്പി അഷ്റഫ് പറയുന്നു.


Click it and Unblock the Notifications
