'കോടികണക്കിന് സ്വത്ത്, സായ് ബാവ അനു​ഗ്രഹിച്ച് ഇട്ട പേര്, അഹങ്കാരികളായ താരസുന്ദരിമാർക്ക് അപവാദമായ സായ്പല്ലവി'

നായികമാർക്ക് ജനപ്രീതി ലഭിച്ചാലും അത് നിലനിർത്തി മുന്നോട്ട് ജീവിക്കുക എന്നത് വളരെ പ്രയാസമേറിയ ഒന്നാണ്. എന്നാൽ വളരെ സാധാരണമായ ജീവിതം നയിച്ച് ഇന്നും വലിയൊരു ജനപിന്തുണ നിലനിർത്തികൊണ്ട് പോകുന്ന വളരെ കുറച്ച് നായികമാരെയുള്ളു ഇന്ത്യൻ സിനിമയിൽ. അതിൽ പ്രധാനി സായ്പല്ലവി സെന്താമരയ് കണ്ണനാണ്. പ്രേമത്തിലെ മലർ മിസ്സായി അരങ്ങേറിയപ്പോൾ ഇന്ന് വരേയും ജനമനസിൽ വലിയൊരു സ്ഥാനം നടിക്കുണ്ട്.

കോടികണക്കിന് സ്വത്തിനുടമയായിട്ടും പൊതുവെ സെലിബ്രിറ്റികൾക്കുള്ളതുപോലൊരു ആഢംബര ജീവിതം സായ്പല്ലവിക്കില്ല. തന്റെ നിലപാടിനും വ്യക്തിത്വത്തിനും കോട്ടം തട്ടുന്ന ഒന്നും തന്നെ ചെയ്യാനും താരം തയ്യാറല്ല. ഇപ്പോഴിതാ സായ്പല്ലവിയെ കുറിച്ച് നിർമാതാവും അഭിനേതാവുമായ ആലപ്പി അഷ്റഫ് പറഞ്ഞ വാക്കുകളാണ് വൈറലാകുന്നത്. അഹങ്കാരികളായ താരസുന്ദരിമാർക്ക് അപവാദമാണ് സായ്പല്ലവിയെന്ന് ആലപ്പി അഷ്റഫ് പറയുന്നു.

Sai Pallavi Alleppey Ashraf

നടന്ന് കയറുന്ന ചവിട്ടുപടികളിൽ ഒരാളുടേയും കണ്ണീരില്ലെന്ന് ഉറപ്പ് വരുത്തിയാണ് നടിയുടെ ജീവിതമെന്നും അഷ്റഫ് പുതിയ വീഡിയോയിൽ പറ‍ഞ്ഞു. ആലപ്പി അഷ്റഫിന്റെ വാക്കുകളിലൂടെ തുടർന്ന് വായിക്കാം... സായ് പല്ലവി എന്ന നടി നയിക്കുന്ന ജീവിതം ആദർശത്തിൽ ഉറച്ചതും നന്മ നിറഞ്ഞതുമാണ്. സൗത്ത് ഇന്ത്യയിലെ മറ്റ് നായികമാരെയെല്ലാം പിന്നിലാക്കി ടോപ്പ് വണ്ണായി നിൽക്കുകയാണ് സായ് പല്ലവി. സായ് പല്ലവിയുടെ ഡേറ്റുണ്ടെന്ന് അറിഞ്ഞാൽ സിനിമ തെലുങ്കിൽ അപ്പോൾ തന്നെ ബിസിനസാകും.

ഉന്നതിയിൽ‌ നിൽക്കുമ്പോഴും ഒരു കലാകാരി, നടി എങ്ങനെയായിരിക്കണമെന്നത് സായ് പല്ലവിയെ കണ്ട് പഠിക്കുകയും മനസിലാക്കുകയും ചെയ്യണം. സിംപിളാണ് ഹംപിളാണ് ഏബിളുമാണ്. ഫേക്ക് പേഴ്സണാലിറ്റി ക്രീയേറ്റ് ചെയ്ത് പ്രേക്ഷകരെ പറ്റിക്കുന്ന സെലിബ്രിറ്റികളും തന്നെ തന്നെ സൂപ്പർ സ്റ്റാറെന്ന് വിശേഷിപ്പിക്കാൻ തന്ത്രപ്പാട് പെടുന്നവരും എങ്ങനെയും പണം നേടണമെന്ന് കരുതി ജീവിക്കുന്ന നടിമാരുമുള്ള നാട്ടിൽ ജെനുവിനും ടാലന്റഡുമായ സെലിബ്രിറ്റിയാണ് സായ് പല്ലവി.

താൻ ജീവിക്കുന്ന പൊതു സമൂഹത്തിൽ തനിക്ക് ചുറ്റുമുള്ളവരോട് ഒരു ഉത്തരവാദിത്വവും കടമയും ഉണ്ടെന്ന് വിശ്വസിക്കുന്ന നടി കൂടിയാണ് സായ് പല്ലവി. രണ്ട് കോടി രൂപ ഓഫർ ചെയ്ത് വന്ന ഫെയർനെസ് ക്രീം പരസ്യത്തിൽ അഭിനയിക്കില്ലെന്ന് നടി പറഞ്ഞതും പരസ്യമായി തന്നെയാണ്. ഇത്തരം ക്രീമുകൾ സ്ഥിരമായി ഉപയോ​ഗിച്ചാൽ ​ഗുണത്തേക്കാൾ ഏറെ ദോഷമായിരിക്കും സംഭവിക്കുക.

ഞാൻ ഈ പരസ്യത്തിൽ‌ അഭിനയിച്ചാൽ ആളുകൾ അത് വാങ്ങിക്കും എന്നുമാണ് ഓഫർ നിരസിച്ച് നടി പറഞ്ഞത്. മലയാളത്തിലെ ഏത് എങ്കിലും സെലിബ്രിറ്റിയാണെങ്കിൽ ഈ രണ്ട് കോടി രൂപ വേണ്ടെന്ന് വെക്കുമോ?. വളരെ റെസ്പോൺസിബിളായി സംസാരിക്കുന്ന ഒരുവൾ. വിവാദം, ഡ്രാമ എന്നിവയൊന്നും ഇല്ലാത്ത സാധാരണക്കാരി.

Sai Pallavi Alleppey Ashraf

ആയിരം മുതൽ രണ്ടായിരം രൂപ വരെ മാത്രം വിലയുള്ള സാരികൾ മാത്രമെ താൻ വാങ്ങാറുള്ളുവെന്ന് സായ് പല്ലവി പറയുന്നു. അതുടുത്താൽ കിട്ടുന്ന സൗന്ദര്യം മതി. അമ്മ വിലകൂടിയ വസ്ത്രങ്ങൾ വാങ്ങിത്തരുമ്പോൾ വഴക്കിടുന്നയാൾ കൂടിയാണ് താനെന്നും സായ്പല്ലവി മുമ്പ് പറഞ്ഞിട്ടുണ്ട്. സൗന്ദര്യ വർധക വസ്തുക്കൾ ഉപയോ​ഗിക്കാറില്ല. ആഭരണങ്ങളോടും ഭ്രമമില്ല.

സായ് ബാവ ഭക്തരായ നടിയുടെ മാതാപിതാക്കൾ മകളേയും കൊണ്ട് പുട്ടപർത്തിയിൽ ചെന്നപ്പോൾ സായ് ബാവ അനു​ഗ്രഹിച്ച് ഇട്ട പേരാണ് സായ് പല്ലവി എന്നത്. ഭാവിയിൽ സായ് പല്ലവി നല്ല വ്യക്തിത്വവും പ്രശസ്തിയുമുള്ള കുട്ടിയായി മാറുമെന്ന് അന്നേ സായ് ബാവ പ്രവചിച്ചു. അത് ഫലിക്കുമെന്ന് മാതാപിതാക്കൾ വിചാരിച്ചിരുന്നില്ല.

ആറ് ഭാഷകളിൽ സായ് പല്ലവിക്ക് പ്രാവീണ്യമുണ്ട്. അഹങ്കാരത്തിൽ മുങ്ങികുളിച്ച താരസുന്ദരിമാർക്ക് ഒരു അപവാദമാണ് സായ്പല്ലവി. നടന്ന് കയറുന്ന ചവിട്ടുപടികളിൽ ഒരാളുടേയും കണ്ണീരില്ലെന്ന് ഉറപ്പ് വരുത്തണമെന്നും ആലപ്പി അഷ്റഫ് പറയുന്നു.

More from Filmibeat

Read more about: sai pallavi
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X