നായികയാകാനുള്ള ക്വാളിറ്റിയുണ്ടോ?; ഉന്നതരുടെ വിവാഹാലോചനകൾ, നൃത്തവും അഭിനയവും പഠിച്ചു, വിസ്മയ അതിശയിപ്പിക്കും!
കഴിഞ്ഞ ദിവസമാണ് മോഹൻലാൽ ആരാധകരെയെല്ലാം ആവേശത്തിലാക്കുന്ന ആ പ്രഖ്യാപനം വന്നത്. പ്രണവിന് പിന്നാലെ ലാലിന്റെ ഓമനപുത്രി വിസ്മയയും മലയാള സിനിമയിലേക്ക് ചുവടുവെയ്ക്കുകയാണ്. മുപ്പത്തിരണ്ടുകാരിയായ വിസ്മയ ജൂഡ് ആന്റണിയുടെ സിനിമയിൽ നായികയായാണ് അരങ്ങേറ്റത്തിന് ഒരുങ്ങുന്നത്. സിനിമ ലക്ഷ്യം വെക്കുന്ന താരപുത്രിമാർ പ്രായപൂർത്തിയായി കഴിയുമ്പോൾ മുതൽ മോഡലിങ്, ഫാഷൻ എന്നിവയിലേക്കെല്ലാം ചുവടുവെച്ച് പ്രിപ്പറേഷൻസ് ആരംഭിക്കും.
എന്നാൽ ഇതുവരെയും അത്തരത്തിലുള്ള ഒരു നീക്കങ്ങളും വിസ്മമയുടെ ഭാഗത്ത് നിന്നുണ്ടായിട്ടില്ല. അന്നും ഇന്നും സിംപിൾ ലൈഫാണ് താരപുത്രിയുടേത്. നായികമാർക്ക് ഉണ്ടായിരിക്കേണ്ട ആകാരവടിവോ അതിശയിപ്പിക്കുന്ന സൗന്ദര്യമോ വിസ്മയയിൽ കാണാൻ കഴിയുന്നില്ലെന്നാണ് പ്രഖ്യാപനം വന്നശേഷം ഒരു വിഭാഗം ആളുകൾ അഭിപ്രായപ്പെട്ടത്.

അങ്ങനെയുള്ള വിസ്മയ എങ്ങനെ നായികയായി മലയാള സിനിമയിൽ പിടിച്ചുനിൽക്കും എന്നും പ്രേക്ഷകരിൽ നിന്നും ചോദ്യങ്ങളുയരുന്നുണ്ട്. പ്രണവ് സിനിമയിലേക്ക് വരണമെന്നത് മോഹൻലാൽ പ്രേമികൾ ആഗ്രഹിച്ചിരുന്ന ഒന്നാണ്. വിസ്മയ സിനിമ കരിയറാക്കുമെന്ന് ആരും തന്നെ പ്രതീക്ഷിച്ചിരുന്നില്ല. എന്നാൽ കഴിഞ്ഞ കുറച്ച് വർഷങ്ങളായി സിനിമയിലേക്ക് വരാനുള്ള തയ്യാറെടുപ്പുകളായിരുന്നുവത്രെ വിസ്മയ നടത്തിയിരുന്നത്.
അഭിനയവും നൃത്തവും എല്ലാം വിസ്മയ പഠിച്ച് കഴിഞ്ഞു. പ്രണവിനേയും ലാലിനേയും വിസ്മയ കടത്തിവെട്ടുമെന്നാണ് കുടുംബവുമായി അടുപ്പമുള്ളവർ പറയുന്നതെന്ന് ആലപ്പി അഷ്റഫ് പുതിയ വീഡിയോയിൽ പറഞ്ഞു. മോഹൻലാലും ഭാര്യ സുചിത്രയും മക്കളുടെ ഒരു ആഗ്രഹങ്ങൾക്കും എതിര് നിൽക്കാറില്ല. മക്കളുടെ വിവാഹ കാര്യത്തെ കുറിച്ച് ചോദിച്ചാൽ അവരൊക്കെ വലിയ കുട്ടികളായില്ലേ. അവർക്ക് കല്യാണം കഴിക്കണമെന്ന് പറയുമ്പോൾ അത് നടത്തി കൊടുക്കും എന്നാണ് മോഹൻലാൽ പറയാറുള്ളത്.
പ്രണവ് യാദൃശ്ചികമായി മനസില്ലാ മനസോടെയാണ് സിനിമയിലേക്ക് കടന്ന് വന്നത്. അത് ലാലിന് കൂടുതൽ സന്തോഷം പകർന്നു. എന്നാൽ എല്ലാവരേയും വിസ്മയിപ്പിച്ചുകൊണ്ടാണ് മോഹൻലാലിന്റെ മകൾ വിസ്മയ അഭിനയരംഗത്തേക്ക് കടന്ന് വരുന്നത്. ആശിർവാദ് സിനിമാസ് നിർമ്മിച്ച് ജൂഡ് ആന്റണി സംവിധാനം ചെയ്യാൻ പോകുന്ന സിനിമയാണ് തുടക്കം.
ഈ ചിത്രത്തിൽ നായികയായാണ് വിസ്മയ തുടക്കം കുറിക്കാൻ പോകുന്നത്. വിസ്മയ തന്റെ അഭിനയമോഹം ഉള്ളിലൊതുക്കി വെച്ചിരുന്ന സമയത്ത് ഉന്നതരായ പലരും വിസ്മയ്ക്ക് വിവാഹമാലോചിച്ച് മോഹൻലാലിനെ സമീപിച്ചിരുന്നു. എന്നാൽ മകളുടെ ആഗ്രഹങ്ങൾക്കും ഇഷ്ടത്തിനും ഒപ്പം മോഹൻലാൽ നിലകൊണ്ടു. കോളേജ് പഠനശേഷം ഒരു വർഷം ന്യൂയോർക്കിൽ നിന്ന് ഡാൻസും അഭിനയവും വിസ്മയ പഠിച്ചിരുന്നു.

അവിടെ വെച്ച് പല നാടകങ്ങളിലും വിസ്മയ അഭിനയിച്ചു. നിരന്തരം നൃത്തവും പ്രാക്ടീസ് ചെയ്തു. പിന്നീട് ആയോധന കല പഠിക്കാൻ തായ്ലന്റിൽ താമസമാക്കി. ഇതെല്ലാം തന്റെ മനസിലെ ആഗ്രഹങ്ങളും മോഹങ്ങളും നടപ്പിലാക്കാനുള്ള ആത്മാർത്ഥ പരിശ്രമത്തിന്റെ ഭാഗമായിരുന്നു. തടി കൂടുതലുള്ളതുകൊണ്ട് ഡാൻസും ഫൈറ്റും വിസ്മയയ്ക്ക് വഴങ്ങുമോയെന്നാണ് പലരുടേയും സംശയം. എന്നാൽ വിസ്മയയുടെ ബോഡി ഫ്ലെക്സിബിലിറ്റി അപാരമാണ്.
അഭിനയത്തിന്റെ കാര്യമെടുത്താൽ പ്രണവിനേയും ലാലിനേയും വിസ്മയ കടത്തിവെട്ടുമെന്നാണ് കുടുംബവുമായി അടുപ്പമുള്ളവർ പറയുന്നത്. പ്രണവിനേക്കാൾ ഒരുപടി മുന്നിലാണ് വിസ്മയ. തൽക്കാലം വിവാഹം വേണ്ടെന്ന നിലപാടിലാണ് താരപുത്രിയെന്നും ആലപ്പി അഷ്റഫ് കൂട്ടിച്ചേർത്തു. ചേട്ടനെപ്പോലെ തന്നെ സ്വകാര്യ ജീവിതം അധികം സോഷ്യൽമീഡിയയിൽ പരസ്യപ്പെടുത്താത്തയാളാണ് വിസ്മയയും. അതുകൊണ്ട് തന്നെ താരപുത‍്രിയെ കുറിച്ച് ആരാധകർക്ക് വ്യക്തമായ ധാരണയില്ല.
മോഹൻലാലുമായി അടുപ്പം പുലർത്തുന്നവരാരും വിസ്മയയെ കുറിച്ച് സംസാരിക്കാറില്ല. പ്രണവിനെ കുറിച്ചാണ് കൂടുതലായും സംസാരിക്കാറുള്ളത്. അതുകൊണ്ട് തന്നെ ബിഗ് സക്രീനിൽ വിസ്മയ പ്രത്യക്ഷപ്പെടുമ്പോൾ എന്താകും സംഭവിക്കുക എന്നറിയാനുള്ള ത്രിൽ സിനിമാപ്രേമികൾക്കെല്ലാമുണ്ട്. ചിലപ്പോൾ ഭാവിയിൽ തെന്നിന്ത്യയിൽ തന്നെ അറിയപ്പെടുന്ന അഭിനേത്രിയായി വിസ്മയ മാറിയേക്കും.
*ഈ വാർത്തയ്ക്കൊപ്പം ഉപയോഗിച്ചിരിക്കുന്ന ചിത്രം ഫിൽമിബീറ്റ് മലയാളത്തിന്റേത് അല്ല. ഇത് (https://www.instagram.com/mayamohanlal/) നിന്ന് എടുത്തിട്ടുളളതാണ്. ഈ വാർത്ത കൂടുതൽ വ്യക്തവും സമഗ്രവുമാക്കുന്നതിനാണ് ഈ ചിത്രം ഉപയോഗിച്ചിരിക്കുന്നത്


Click it and Unblock the Notifications











