ജയഭാരതി വിട്ടുവീഴ്ചയില്ലാതെ അഭിനയിച്ചു, ആ രംഗം ഷൂട്ട് ചെയ്തത് മൂന്ന് തവണ; രതിനിർവേദത്തിന് പിന്നിൽ
പ്രേക്ഷകർക്ക് മറക്കനാകാത്ത സിനിമയാണ് 1978 ൽ പുറത്തിറങ്ങിയ രതിനിർവേദം. ജയഭാരതിയും കൃഷ്ണചന്ദ്രനും പ്രധാന വേഷം ചെയ്ത രതിനിർവേദം സംവിധാനം ചെയ്തത് ഭരതനാണ്. ചിത്രത്തിലെ ഇന്റിമേറ്റ് രംഗങ്ങൾ അന്ന് ഏറെ ചർച്ചയാതാണ്. ജയഭാരതിയുടെ ആരാധകർ ഇന്നും എടുത്ത് പറയുന്ന സിനിമയാണ് രതിനിർവേദം. ചിത്രത്തെക്കുറിച്ച് സംസാരിക്കുകയാണ് ആലപ്പി അഷ്റഫ്. ചിത്രത്തിലെ ക്ലെെമാക്സ് രംഗം മൂന്ന് തവണ ഷൂട്ട് ചെയ്തിട്ടുണ്ടെന്ന് ആലപ്പി അഷ്റഫ് പറയുന്നു. തന്റെ യൂട്യൂബ് ചാനലിൽ സംസാരിക്കുകയായിരുന്നു ഇദ്ദേഹം.
രതി ചേച്ചിയും പപ്പുവും ശാരീരിക ബന്ധത്തിലേർപ്പെടുന്നത് ആദ്യം ചിത്രീകരിച്ചത് നിന്ന് കൊണ്ടായിരുന്നു. ചിത്രീകരിച്ച ഭാഗങ്ങളെല്ലാം മദ്രാസിൽ നിന്നും പ്രിന്റ് ചെയ്ത് ലൊക്കേഷനിലെത്തിക്കുന്നു. ശേഷം പത്മരാജനും സംവിധായകനും അത് കണ്ടു. നിന്ന് കൊണ്ട് ബന്ധപ്പെടുന്നത് ശരിയല്ല, കിടന്ന് കൊണ്ടാകണമെന്ന് അഭിപ്രായം വന്നു. അങ്ങനെ ആ ഭാഗം വീണ്ടും നിർത്തിയും കിടത്തിയും ചിത്രീകരിച്ചു. കഥാപാത്രത്തിന്റെ പൂർണതയ്ക്ക് വേണ്ടി ജയഭാരതി ചേച്ചി വിട്ടുവീഴ്ചകളില്ലാതെ അഭിനയിച്ചു, ഗ്രേറ്റ് ആർട്ടിസ്റ്റ് എന്നാണ് കൃഷ്ണ ചന്ദ്രൻ പറയുന്നത്. ആ രംഗവും പ്രിന്റ് ചെയ്ത് കണ്ട് കഴിഞ്ഞപ്പോൾ ഭരതന് വീണ്ടും തൃപ്തിയായില്ല.

എഫക്ട് തീരെ പോര എന്നാണ് അഭിപ്രായമുണ്ടായത്. മൂന്നാമത്തെ പ്രാവശ്യം ചിത്രീകരണം നടത്തിയത് മദ്രാസിലെ അരുണാചലം സ്റ്റുഡിയോയിലാണ്. നാട്ടിലെ സർപ്പക്കാവ് അതേ പടി അരുണാചലം സ്റ്റുഡിയോയിൽ ആർട്ട് ഡയരക്ടർ പൊന്നനാട് പുനരാവിഷ്കരിച്ചു. സീൻ കൂടുതൽ ഗംഭീരമാക്കാനും എഫക്ട് കൂട്ടാനും വേണ്ടി അവിടെ മിന്നലോടു കൂടിയുള്ള ഇടിയും മഴയുമുള്ള അന്തരീക്ഷമൊരുക്കി. അങ്ങനെ മൂന്നാമത്തെ തവണ രതി ചേച്ചിയും പപ്പുവും തകർത്ത് അഭിനയിച്ച സീൻ തിയറ്ററിൽ കാണികൾക്ക് സംതൃപ്തി കോരിച്ചൊരിഞ്ഞു. കേരളത്തിൽ മാത്രമല്ല ആ ചിത്രം വിജയക്കൊടി പാറിച്ചത്. തെലുങ്കിൽ ഡബ് ചെയ്ത രതിനിർവേദം നൂറ് ദിവസമാണ് ഓടിയത്.
ജയഭാരതിയുടെ കരിയറിൽ ഏറെ ചർച്ചയായ സിനിമയാണ് രതിനിർവേദം. ഈ ചിത്രത്തിലേക്ക് തന്നെ നായികയായി പരിഗണിച്ചിരുന്നെന്നും എന്നാൽ അത്രയും ഗ്ലാമറസായി അഭിനയിക്കാൻ തനിക്ക് താൽപര്യമില്ലായിരുന്നതിനാൽ താൻ നിരസിച്ചെന്ന് നടി ഷീല ഒരിക്കൽ പറഞ്ഞിട്ടുണ്ട്. അക്കാലത്ത് ജയഭാരതിയെ പോലെ തിരക്കുള്ള നടിയായിരുന്നു ഷീലയും. അതേസമയം അഭിനയ രംഗത്ത് നിന്നും ജയഭാരതി ഇപ്പോൾ പൂർണമായും മാറി നിൽക്കുകയാണ്.

സിനിമാ രംഗത്ത് നിന്നും അകന്ന ശേഷം നൃത്തത്തിലേക്ക് ജയഭാരതി ശ്രദ്ധ നൽകി. ഷീല, ശാരദ, ജയഭാരതി എന്നിവർ തിളങ്ങി നിന്ന ഒരു കാലഘട്ടം മലയാള സിനിമാ ലോകത്തുണ്ടായിരുന്നു. പ്രേം നസീറിനൊപ്പം നിരവധി സിനിമകളിൽ ജയഭാരതി അഭിനയിച്ചു. പ്രിയ നടിമാരെ വീണ്ടും സിനിമകളിൽ കാണണമെന്ന് ആരാധകർ ആഗ്രഹിക്കുന്നുണ്ട്. ജയഭാരതി, ശാരദ, ശ്രീലത നമ്പൂതിരി തുടങ്ങിയവർക്കൊപ്പം ഒരു സിനിമ ചെയ്യാൻ ആഗ്രഹമുണ്ടെന്ന് ഷീല അടുത്തിടെ പറഞ്ഞിരുന്നു.
നടി വിജയശ്രീയുടെ മരണ ശേഷമാണ് ജയഭാരതി സിനിമാ രംഗത്ത് താരമായി വളരുന്നത്. അക്കാലത്ത് ഗ്ലാമറസ് റോളുകൾ ചെയ്തിരുന്നത് വിജയശ്രീയാണ്. വിജയശ്രീയുടെ മരണ ശേഷം ഈ സ്ഥാനത്തേക്ക് ജയഭാരതി വന്നു. പ്രേം നസീറിനൊപ്പം ശ്രദ്ധേയ സിനിമകൾ ചെയ്യാൻ ജയഭാരതിക്ക് സാധിച്ചു. ഇവരുടെ ഓൺസ്ക്രീൻ കെമിസ്ട്രിയും ശ്രദ്ധിക്കപ്പെട്ടു. ശാരദ, ഷീല തുടങ്ങിയവർ വർഷങ്ങൾക്ക് ശേഷം വീണ്ടും അഭിനയ രംഗത്ത് സാന്നിധ്യം അറിയിച്ചെങ്കിലും ജയഭാരതി അതിന് തയ്യാറായില്ല. നൃത്തവേദികളിൽ നിന്നും ഒരു ഘട്ടത്തിൽ ജയഭാരതി മാറി നിന്നു. തീർത്തും സ്വകാര്യമായ ജീവിതമാണ് ജയഭാരതി ഇന്ന് നയിക്കുന്നത്.


Click it and Unblock the Notifications











