ഒരൊറ്റ പ്രശ്നം മാത്രം മതിയാകും, ഇത് കേരളത്തിലായിരുന്നെങ്കിൽ..., വിജയ്നെയും തൃഷയെയും കുറിച്ച് ആലപ്പി അഷ്റഫ്

വിജയ്നെയും തൃഷയെയും കുറിച്ച് സംസാരിച്ച് ആലപ്പി അഷ്റഫ്. വിജയുടെ വ്യക്തി ജീവിതം രാഷ്ട്രീയത്തിൽ പ്രശ്നമാകുന്നില്ലെന്ന് ആലപ്പി അഷ്റഫ് തന്റെ യൂട്യൂബ് ചാനലിൽ പറഞ്ഞു.രാഷ്ട്രീയ ആരോപണങ്ങളുയർത്തി വിജയ്നെ താഴെയിറക്കാനാകില്ലെന്ന് മനസിലാക്കിയ ചിലർ വീണ്ടും തൃഷ വിഷയത്തിലേക്ക് കടന്നിരിക്കുകയാണ്. ഇപ്പോൾ ദളപതി വിജയുമായുള്ള ബന്ധം വേർപെടുത്തി എന്ന വാർത്ത തൃഷ തള്ളിക്കളഞ്ഞിരിക്കുന്നു. തമിഴ്നാട് മുഖ്യമന്ത്രിയുടെ ജന്മദിനത്തിന്റെ ആഘോഷത്തിന്റെ ഒരു ഫോട്ടോ തൃഷ തന്റെ ഇൻസ്റ്റ​ഗ്രാമിൽ പോസ്റ്റ് ചെയ്തു. ജന്മദിന കേക്കിലേക്ക് നോക്കി പുഞ്ചിരിക്കുന്ന വിജയ്നെയും വിജയുടെ മുഖത്ത് നോക്കി പുഞ്ചിരിക്കുന്ന തൃഷയുടെയും ചിത്രമായിരുന്നു അത്. വിജയ് ആരാധകർ ഇത് കണ്ടിട്ട് പറയുന്നത് ​ഗോൾഡൻ ജോഡികൾ എന്നാണ്.

മൂന്ന് മാസം വരെ പോവുമെന്ന് പറഞ്ഞ ബന്ധം! ഏഴാം വര്‍ഷം ഷെമിക്ക് ഷെഫി നല്‍കിയത്
മൂന്ന് മാസം വരെ പോവുമെന്ന് പറഞ്ഞ ബന്ധം! ഏഴാം വര്‍ഷം ഷെമിക്ക് ഷെഫി നല്‍കിയത്

ഇങ്ങനെയാെക്കെ ആണെങ്കിലും വിജയും തൃഷയും തങ്ങളുടെ ബന്ധം തള്ളിക്കളയുകയോ സ്ഥിരീകരിക്കുകയോ ചെയ്തിട്ടില്ല. ഇതൊന്നും വിജയുടെ രാഷ്ട്രീയ ഭാവിയെ ബാധിച്ചില്ല എന്നതാണ് യാഥാർത്ഥ്യം. മറിച്ച് ഇത് കേരളത്തിലായിരുന്നെങ്കിൽ ഈ ഒരൊറ്റ പ്രശ്നം മാത്രം മതിയാകും അയാളുടെ രാഷ്ട്രീയ ഭാവിക്ക് എന്നന്നേക്കുമായി തിരശീല വീഴാൻ. ഇത്തരം ബന്ധങ്ങളും സൗഹൃദങ്ങളും കേരള രാഷ്ട്രീയത്തിലും വരും തലമുറ അനുകരിച്ചേക്കാം. കാരണം വിജയുടെ ശക്തി പുതുതലമുറയിലെ യുവാക്കളും യുവതികളുമാണെന്നും ആലപ്പി അഷ്റഫ് പറഞ്ഞു.

Vijay Trisha Relationship

വിജയുടെ വിവാഹേതര ബന്ധത്തെ പ്രകീർത്തിക്കുന്നതിൽ സോഷ്യൽ മീഡിയയിൽ വിമർശനങ്ങൾ വരാറുണ്ട്. ഇപ്പോഴും നിയമപരമായി വിജയുടെ ഭാര്യ സം​ഗീതയാണ്. ഇവരുടെ വിവാഹമോചന ഹർജി കോട‌തിയിലാണ്. മക്കൾ രണ്ട് പേരും വളർന്നു. വിജയ് ഒരു നടിക്കൊപ്പം കറങ്ങുന്നതും ഈ നടി ഫോട്ടോകൾ പോസ്റ്റ് ചെയ്യുന്നതും തനിക്കും മക്കൾക്കും അപമാനമുണ്ടാക്കുന്നെന്ന് സം​ഗീത ഡിവോഴ്സ് പെറ്റീഷനിൽ പറഞ്ഞിട്ടുണ്ട്. രണ്ട് പതിറ്റാണ്ടിലേറെ ഒപ്പം ജീവിച്ച ഭാര്യയുടെ ഈ മാനസികാവസ്ഥ എന്തുകൊണ്ട് വിജയ് മനസിലാക്കുന്നില്ലെന്നാണ് ചോദ്യങ്ങൾ.

മകൻ ജേസൺ സഞ്ജയ് വിജയുമായി അകൽച്ചയിലാണെന്നാണ് റിപ്പോർട്ടുകൾ.
ജേസൺ ആദ്യമായി സംവിധാനം ചെയ്ത സി​ഗ്മ എന്ന സിനിമ റിലീസിനൊരുങ്ങുകയാണ്. ചിത്രത്തിന്റെ പ്രൊമോഷൻ പരിപാടികളിലൊന്നും ജേസണിനെ കാണുന്നില്ല. വിജയ്-സം​ഗീത ഡിവോഴ്സ് പെറ്റീഷൻ പുറത്ത് വന്ന ശേഷം ജേസണും വാർത്തകളിൽ നിറഞ്ഞിരുന്നു. അമ്മയ്ക്കൊപ്പമാണ് ജേസൺ. വിജയ് മുഖ്യമന്ത്രിയായി സത്യപ്രതിഞ്ജ ചെയ്തപ്പോൾ പോലും ജേസൺ പോയില്ല.

വിജയ് സം​ഗീതയോട് ചെയ്ത അനീതിയിൽ കടുത്ത പ്രതിഷേധങ്ങൾ സോഷ്യൽ മീഡിയയിൽ വരുന്നുണ്ട്. എന്നാൽ വിജയ് ആരാധകരിൽ പലരും വിജയ്നെ വിമർശിക്കാതെ തൃഷയെ അധിക്ഷേപിക്കാനാണ് ശ്രമിക്കുന്നത്. വിജയ്ക്കൊപ്പമുള്ള ഫോട്ടോ പങ്കുവെച്ചതിന്റെ പേരിൽ തൃഷയുടെ കമന്റ് ബോക്സിൽ വ്യാപകമായി വിമർശനം വരുന്നുണ്ട്. വിജയും സം​ഗീതയും വീണ്ടും ഒരുമിക്കുകയാണെന്നും ഡിവോഴ്സ് കേസ് പിൻവലിക്കുകയാണെന്നും കഴിഞ്ഞ ദിവസങ്ങളിൽ വ്യാപകമായി റിപ്പോർട്ടുകൾ വന്നിരുന്നു. വിജയുടെ പിറന്നാൾ ദിനമായ ഇന്ന് ഇക്കാര്യം അറിയിക്കുമെന്നും റിപ്പോർട്ടുകളിൽ പറഞ്ഞിരുന്നു. എന്നാലിത് വിജയ് ആരാധകരുണ്ടാക്കിയ കെട്ടുകഥകൾ മാത്രമായിരുന്നു.

Read more about: vijay trisha
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X