അത് തിരിച്ചറിഞ്ഞതോടെ മഞ്ജു സമീപനത്തിൽ മാറ്റം വരുത്തി, ശ്രീകുമാർ മേനോനുമായുണ്ടായ പ്രശ്നം: ആലപ്പി അഷറഫ്
മഞ്ജു വാര്യരും ശ്രീകുമാർ മേനോനും തമ്മിലുണ്ടായിരുന്ന സൗഹൃദവും ഇവർ തമ്മിൽ അകന്നതും സിനിമാ ലോകത്ത് ഏറെ ചർച്ചയായതാണ്. മഞ്ജുവിനെ വർഷങ്ങൾക്ക് ശേഷം സ്ക്രീനിൽ കാണുന്നത് ശ്രീകുമാർ മേനോൻ സംവിധാനം ചെയ്ത പരസ്യ ചിത്രത്തിലൂടെയാണ്. പിന്നീട് ഇദ്ദേഹം സംവിധാനം ചെയ്ത ഒടിയൻ എന്ന ചിത്രത്തിലും മഞ്ജു നായികയായെത്തി. ഇവർക്കിടയിലുണ്ടായ പ്രശ്നത്തെക്കുറിച്ച് സംസാരിക്കുകയാണിപ്പോൾ സംവിധായകൻ ആലപ്പി അഷ്റഫ്.
ഒരു നടിക്ക് തന്റെ സംവിധായകരോട് അടുത്തിടപഴകേണ്ടി വരുന്നതും സംസാരിക്കേണ്ടി വരുന്നതും സ്വാഭാവികമാണ്. എന്നാൽ അതിനെ അവർ മറ്റ് രീതിയിൽ കണ്ട് ചൂഷണം ചെയ്യാൻ ശ്രമിക്കുമ്പോഴാണ് പ്രശ്നങ്ങൾ ഉണ്ടാകുന്നത്. ഇവിടെയും സംഭവിച്ചത് മറിച്ചല്ല. തമാശ പറയുകയും അടുത്തിടപഴകുകയും ചെയ്തപ്പോൾ ഈ സംവിധായകർ അവരെ തെറ്റിദ്ധരിച്ചതാകാം. മഞ്ജുവിന്റെ പെരുമാറ്റത്തിൽ ഇവർ വേറെ മാനം കണ്ടപ്പോൾ അത് തിരിച്ചറിഞ്ഞ മഞ്ജു അവരോടുള്ള സമീപനത്തിൽ മാറ്റം വരുത്തി. അതിൽ അസഹിഷ്ണുത തോന്നിയ ഇവർ രണ്ട് പേരും സോഷ്യൽ മീഡിയയിലൂടെ അവരുടെ പേരിന് കളങ്കം വരുത്തുന്ന രീതിയിൽ അപവാദ പ്രചരണം നടത്തി.

ഇതിനെതിരെയാണ് മഞ്ജു വാര്യർ പൊലീസിനെ സമീപിച്ചത്. ദാമ്പത്യ ജീവിതം അവസാനിപ്പിച്ച് വെറും കയ്യോടെ പടിയിറങ്ങിയ മഞ്ജുവിന് അമിതാഭ് ബച്ചനോടൊപ്പം പരസ്യ ചിത്രത്തിൽ ആദ്യം അവസരം നൽകിയ ആളാണ് സംവിധായകൻ ശ്രീകുമാർ മേനോൻ. ആ പരസ്യ ചിത്രം ഹിറ്റായി. എന്ന് മാത്രമല്ല മഞ്ജുവിന്റെ രണ്ടാം വരവിലെ ആദ്യ ചിത്രം ഹൗ ഓൾഡ് ആർ യുവും വമ്പൻ ഹിറ്റായി മാറി. എന്നാൽ ശ്രീകുമാർ മേനോൻ സംവിധാനം ചെയ്ത് മോഹൻലാലും മഞ്ജു വാര്യരും അഭിനയിച്ച ഒടിയൻ എന്ന സിനിമ വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടില്ല.
അത് പ്രേക്ഷകരുടെ വിമർശനത്തിനും വഴി വെച്ചിരുന്നു. ഈ ചിത്രത്തിൽ അഭിനയിക്കുന്നതിന് മുമ്പ് തൊട്ടേ ഇവരുടെ സൗഹൃദത്തിന് ഉലച്ചിൽ തട്ടിയെന്ന് പറയപ്പെടുന്നു. ഷൂട്ടിംഗ് പൂർത്തിയായതോടെ ഇവരുടെ സൗഹൃദത്തിന് വിരാമവുമായി. പിന്നീടുണ്ടായ കേസും കോലാഹലവും വന്ന വഴിക്ക് പോയി. അവസാനം അൽപ്പം കഞ്ഞിയെടുക്കട്ടേ എന്ന് ചോദിച്ച് മഞ്ജുവും അവരുടെ വഴിക്ക് പോയി എന്നാണ് ആലപ്പി അഷ്റഫ് പറയുന്നത്. സംവിധായകൻ സനൽ കുമാർ ശശിധരനും മഞ്ജുവിനെ ശല്യം ചെയ്തിട്ടുണ്ടെന്ന് ആലപ്പി അഷറഫ് തന്റെ യൂട്യൂബ് ചാനലിൽ പറയുന്നുണ്ട്.
2019 ലാണ് ശ്രീകുമാർ മേനോനെതിരെ മഞ്ജു വാര്യർ പരാതി നൽകിയത്. സംസ്ഥാന പൊലീസ് മേധാവിക്കാണ് മഞ്ജു വാര്യർ ശ്രീകുമാർ മേനോനെതിരെ പരാതി നൽകിയത്. ഭീഷണി, സ്ത്രീത്വത്തെ അപമാനിച്ചു, സമൂഹ മാധ്യമങ്ങളിലൂടെ അപമാനിക്കൽ തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് ശ്രീകുമാർ മേനോനെതിരെ കേസെടുത്തത്. എന്നാൽ മഞ്ജ പിന്നീട് കേസുമായി മുന്നോട്ട് പോയില്ല. കേസിനെതിരെ ശ്രീകുമാർ മേനോൻ ഹർജി നൽകിയതോടെ കേസ് റദ്ദാക്കി. മഞ്ജു വാര്യരോട് നിലപാട് തേടിയെങ്കിലും മറുപടി ലഭിച്ചിരുന്നില്ല. കരിയറിലെ തിരക്കുകളിലാണിപ്പോൾ മഞ്ജു വാര്യർ. മഞ്ജു വാര്യർക്കെതിരെ ശ്രീകുമാർ മേനോൻ എഴുതിയ കുറിപ്പ് വലിയ ചർച്ചയായിരുന്നു.


Click it and Unblock the Notifications











