മണിയടി കൊണ്ടും സോപ്പിടൽ കൊണ്ടും ഉപജീവനം, ഇനി പ്രേം നസീറിനെക്കാെണ്ട് ഉപകാരമില്ലല്ലോ; ആലപ്പി അഷ്റഫ്

അനശ്വര നായകൻ പ്രേം നസീറിനെക്കുറിച്ച് കഴിഞ്ഞ ദിവസം ടിനി ടോം നടത്തിയ പരാമർശം ചർച്ചയായിരുന്നു. പ്രേം നസീറിന്റെ താരത്തിളക്കം നഷ്ടപ്പെട്ട നാളുകളെക്കുറിച്ചാണ് ടിനി സംസാരിച്ചത്. നസീർ സർ മനസ് വിഷമിച്ചാണ് മരിച്ചതെന്ന് പറയുന്നു. കാരണം അദ്ദേഹത്തിന്റെ സ്റ്റാർഡം പോയി. എല്ലാ ദിവസവും കാലത്ത് മേക്കപ്പിട്ട് ഇറങ്ങും. സിനിമയില്ല. ബഹദൂർക്കയുടെയും അടൂർ ഭാസി സാറു‌ടെയും വീട്ടിൽ പോയിരുന്ന് കരയും. കരഞ്ഞ് കരഞ്ഞ് അങ്ങനെ മനസ് വിഷമിച്ചാണ് മരിച്ചതെന്ന് പറയുന്നുണ്ടെന്നാണ് ടിനി ടോം പറഞ്ഞത്. പരാമർശത്തിൽ ടിനി ടോമിനെ രൂക്ഷമായി വിമർശിച്ച് രം​ഗത്ത് വന്നിരിക്കുകയാണ് സംവിധായകൻ ആലപ്പി അഷ്റഫ്. ടിനിയുടെ വാദം തെറ്റാണെന്ന് ഇദ്ദേഹം സ്വന്തം യൂട്യൂബ് ചാനലിൽ പറഞ്ഞു.

മിമിക്രി പോലും നേരെ ചൊവ്വെ മര്യാദയ്ക്ക് ചെയ്യാനറിയാത്തവനാണ് ടിനി ടോം. ഏത് നടന്റെ ശബ്ദമെടുത്താലും സ്വന്തം ശബ്ദമാണ് പുറത്തേക്ക് വരുന്നത്. മണിയടി കൊണ്ടും സോപ്പിടൽ കൊണ്ടും ഉപജീവനം കൊണ്ടും സോപ്പിടൽ നടത്തുന്ന നടനാണെന്ന് ആരെങ്കിലും പറഞ്ഞാൽ അവരെ കുറ്റപ്പെടുത്താൻ പറ്റുമോ. മലയാളത്തിലെ സൂപ്പർസ്റ്റാറുകളായ മോഹൻലാലും മമ്മൂട്ടിയും ആദരവോടെയും ബഹുമാനത്തോടെയും കാണുന്ന, സൂപ്പർ സംവിധായകർ മുതൽ ഇന്ന് കടന്ന് വരുന്ന പുതുമുഖ സംവിധായകർ വരെ ​ഗുരുതുല്യനായി കാണുന്ന നടനാണ് പ്രേം നസീർ.

Tini Tom   Prem Nazir

നസീർ സർ ആരാണെന്ന് ഈ തള്ളൽ വീരൻ ഇന്നും മനസിലാക്കിയിട്ടില്ല. നന്മയുടെയും മനുഷ്യ സ്നേഹത്തിന്റെയും പാഠ പുസ്തകമാണ്. താനാദ്യം അദ്ദേഹത്തിന്റെ ജീവചരിത്രമെടുത്ത് വായിച്ച് പഠിക്കൂ. എത്ര നീചമായ, വൃത്തികെട്ട വാക്കുകൾ ഉപയോ​ഗിച്ചാണ് ആ വലിയ മനുഷ്യനെ അപമാനിച്ചത്. അദ്ദേഹത്തെ സ്നേഹിക്കുന്ന കലാ സ്നേഹികൾക്കും അദ്ദേഹത്തിന്റെ പേരിൽ നടത്തുന്ന കലാസാംസ്കാരിക സംഘടനകൾക്കും ഏറ്റ അപമാനമാണ്.

സുരേഷ് ​ഗോപി കേന്ദ്രമന്ത്രിയായി ചാർജെടുത്തപ്പോൾ മണിയടിച്ച് അടുത്ത് കൂടി തക്കം കി‌ട്ടിയപ്പോൾ സുരേഷ് ​ഗോപിക്കും ഇട്ടൊന്ന് താങ്ങി. അതിൽ സുരേഷ് ​ഗോപിയുടെ ആരാധകർ പ്രതിഷേധമുയർത്തിയതും ഈയി‌ടെയാണല്ലോ. പ്രേം നസീർ ഫൗണ്ടേഷന്റെ ഭാരവാഹികൾ നിയമനടപടികളുമായി മുന്നോട്ട് പോകുമെന്ന് എന്നെ വിളിച്ച് അറിയിച്ചി‌ട്ടുണ്ട്. ഇയാൾക്കെതിരെ കേരളത്തിൽ പ്രേം നസീറിന്റെ പേരിലുള്ള പല സാംസ്കാരിക സംഘടനകളും നിയമനടപടികളിലേക്ക് പോകുമെന്നും അവരെന്നെ അറിയിച്ചു.

Tini Tom   Prem Nazir

നസീർ സാറിനെ മോശമായി പരാമർശിച്ചവന് അമേരിക്കയിൽ വെച്ച് ചെവിക്കല്ലിന് അടി കൊടുത്തവനാണ് മലയാളത്തിലെ സീനിയർ നിർമാതാവായ ജി സുരേഷ് കുമാർ. ഇയാൾ പറയുന്നു അമ്മ സംഘടനയിൽ ഏഴ് വർഷം എക്സിക്യൂട്ടീവ് അം​ഗമായി ഇരുന്നിട്ടുണ്ടെന്ന്. അതിന്റെ ഫലമാണ് ഇന്ന് അമ്മ സംഘടന അനുഭവിച്ച് കൊണ്ടിരിക്കുന്നതെന്നും ആലപ്പി അഷ്റഫ് തുറന്നടിച്ചു.

നസീർ സർ അസുഖ ബാധിതനായി കിടക്കുന്നത് വരെയും അദ്ദേഹത്തിന് ആവശ്യത്തിലികം ചിത്രമുണ്ടായിരുന്നു. അന്ന് ഭരിച്ചിരുന്ന ​ഗവൺമെന്റ് ​ഗവർണർ സ്ഥാനമോ അംബാസിഡർ സ്ഥാനമോ നസീർ സാറിന് നൽകാൻ തയ്യാറായിരുന്നു. അദ്ദേഹമാണ് അത് വേണ്ടെന്ന് പറഞ്ഞതെന്നും ആലപ്പി അഷ്റഫ് തുറന്നടിച്ചു. പ്രേം നസീറിനെക്കുറിച്ച് ഇതെല്ലാം മനസിലാക്കിയിട്ട് തനിക്കെന്ത് കാര്യം, ഇനിയൊരു ​ഗുണവും ടിനി ടോമിന് അദ്ദേഹത്തെക്കാെണ്ടില്ലല്ലോയെന്നും ആലപ്പി അഷ്റഫ് തുറന്നടിച്ചു.

കഴിഞ്ഞ ദിവസം സംവിധായകൻ എംഎ നിഷാദും പരാമർശത്തിൽ ടിനി ടോമിനെ വിമർശിച്ചിരുന്നു. ഒരു സിനിമ സംവിധാനം ചെയ്യണമെന്ന് അദ്ദേഹം ആഗ്രഹിച്ചിരുന്നു. പക്ഷെ എന്ത് കൊണ്ടോ അത് നടന്നില്ല. ശ്രീ പ്രേംനസീർ അദ്ദേഹത്തിന്റ്റെ മരണം വരെ ആരോടും വേഷത്തിന് വേണ്ടി യാചിച്ചിട്ടില്ല. പകരം മറ്റുളളവരെ സഹായിക്കാനും ജീവകാരുണ്യ പ്രവർത്തനത്തിലും അദ്ദേഹം സജീവമായിരുന്നു. അതിനുളള സാമ്പത്തിക ഭദ്രതെയും അദ്ദേഹത്തിനുണ്ടായിരുന്നു. അത് കൊണ്ട് മിസ്റ്റർ ടിം ടോം വിട്ട് പിടി. വായിൽ തോന്നുന്നത് കോതക്ക് പാട്ടെന്ന രീതി ഇനിയെങ്കിലും താങ്കൾ അവസാനിപ്പിക്കുക. അമ്പിളി അമ്മാവനെ നോക്കി ശ്വാനൻ ഓളിയിടുന്നത് പോലെ വിവരക്കേട് വിളിച്ച് കൂവരുത്. ചീപ്പ് പബ്ളിസിറ്റിക്ക് വേണ്ടി ഇതിന് മുമ്പും പല വിവരക്കേടും വിളമ്പിയിട്ടുളള താങ്കൾ വായ പൂട്ടുന്നതായിരിക്കും ഉചിതം എന്നാണ് എംഎ നിഷാദ് പങ്കുവെച്ച ദീർഘമായ കുറിപ്പിൽ പറയുന്നത്.

More from Filmibeat

Read more about: prem nazir
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X