പ്രേം നസീറാണെങ്കില്‍ മതി, അല്ലെങ്കില്‍ വേണ്ട! ഇതിന് വേണ്ടി പ്രതിഫലം വരെ ജയലളിത വേണ്ടെന്ന് വെച്ചു

ജയലളിതയും എംജിആറും ഒരുമിച്ച് അഭിനയിച്ച കാലം മുതലുള്ള കഥകള്‍ എല്ലാവര്‍ക്കും സുപരിചിതമാണ്. ഇരുവരും പ്രണയത്തിലായിരുന്നുവെന്നും തുടങ്ങി പല കഥകളുമുണ്ട്. ഒടുവില്‍ എംജിആര്‍എന്റെ പിന്‍തലമുറക്കാരിയായി തമിഴ്‌നാടിന്റെ മുഖ്യമന്ത്രിയായി ജയലളിത എത്തി. മരണം വരെ മുഖ്യമന്ത്രിയായി തുടരുകയും ചെയ്തിരുന്നു.

സിനിമയില്‍ നടിയായിരുന്ന കാലത്തെ ജയലളിതയുടെ ചില ആഗ്രഹങ്ങളെപ്പറ്റി പറയുകയാണ് സംവിധായകന്‍ ആലപ്പി അഷ്‌റഫ്. മലയാളത്തില്‍ പ്രേം നസീറിന്റെ നായികയാവാന്‍ കൊതിച്ച ജയലളിത അന്ന് തന്റെ ആഗ്രഹം നടത്താന്‍ ശ്രമിച്ചിരുന്നു. പ്രതിഫലത്തിന്റെ കാര്യത്തിലും വിട്ട് വീഴ്ച നടത്തിയെങ്കിലും സീമ കാരണം ആ അവസരം നഷ്ടപ്പെട്ട് പോയതിനെക്കുറിച്ചുമാണ് യൂട്യൂബ് ചാനലിലൂടെ പങ്കുവെച്ച പുതിയ വീഡിയോയില്‍ അഷ്‌റഫ് വെളിപെടുത്തുന്നത്.

jayalalitha

'എംജിആറിന്റെ നായികയായതോടെയാണ് ജയലളിത ശ്രദ്ധിക്കപ്പെടുന്നത്. ഇരുവരും 28 ഓളം സിനിമകളില്‍ നായിക നായകന്മാരായി അഭിനയിച്ചു. അന്നൊക്കെ ഗ്രാമങ്ങളില്‍ 'തലൈവി പൊണ്ടാട്ടി' എന്ന പേരിലാണ് അവര്‍ അറിയപ്പെട്ടിരുന്നത്. തമിഴ് ജനതയ്ക്ക് അവരോട് വലിയ ആദരവും സ്‌നേഹവും ഉണ്ടായിരുന്നു. തെലുങ്കിലും ഒട്ടുമിക്ക നടന്മാര്‍ക്കൊപ്പവും ജയലളിത അഭിനയിച്ചിട്ടുണ്ട്.

എന്നാല്‍ മലയാളത്തിലെ നിത്യഹരിത നായകന്‍ പ്രേം നസീറിന്റെ നായികയാവാന്‍ ജയലളിത ഒത്തിരി ആഗ്രഹിച്ചു. മറ്റു ഭാഷകളിലെ തിരക്ക് കാരണം അതിന് സാധിച്ചില്ല. ഇതിനിടെ പ്രേം നസീര്‍ നായകനായി അഭിനയിക്കുന്ന 'മാനവധര്‍മ്മം' എന്നൊരു സിനിമ ചെയ്യാന്‍ തീരുമാനിച്ചു. ഇതിന്റെ നിര്‍മ്മാതാവ് ജയലളിതിയെ ഒരിക്കല്‍ കണ്ടുമുട്ടി. ഇരുവരുടെയും സംസാരത്തിനിടയില്‍ പ്രേം നസീറിന്റെ സിനിമയെക്കുറിച്ച് അദ്ദേഹം നടിയോട് പറഞ്ഞു.

ഇത് കേട്ടതോടെ നായികയെ തീരുമാനിച്ചോ എന്ന് ജയലളിത ചോദിച്ചു. ഇല്ലെന്ന് പറഞ്ഞപ്പോള്‍ തന്നെ ഉള്ളിലെ ആഗ്രഹം അവര്‍ അദ്ദേഹത്തോട് വെളിപ്പെടുത്തി. അത് കേട്ട് അയാള്‍ ഞെട്ടിയെന്ന് പറയാം. കാരണം ജയലളിതയുടെ പ്രതിഫലം എങ്ങനെ താങ്ങാനാവും എന്നോര്‍ത്ത് ആയിരുന്നു അദ്ദേഹം പേടിച്ചത്. പ്രേം നസീറിനെക്കാളും ഉയര്‍ന്ന പ്രതിഫലമാണ് ജയലളിത അന്ന് വാങ്ങി കൊണ്ടിരുന്നത്. ഇത് മനസ്സിലാക്കിയ നടി പ്രതിഫലത്തിന്റെ കാര്യം നോക്കേണ്ടെന്നും അത് ഞാന്‍ പരിഹരിച്ചോളാം എന്നും പറഞ്ഞു.

jayalalitha

അങ്ങനെ സന്തോഷത്തിലായ അദ്ദേഹം ജയലളിത നായികയാവാനുള്ള ആഗ്രഹം പറഞ്ഞതിനെ പറ്റി സംവിധായകനോടും മറ്റുള്ളവരോടുമൊക്കെ പറഞ്ഞു. പക്ഷേ സംവിധായകന്‍ നായികയായി നടി സീമ തീരുമാനിച്ചിരുന്നു. മാത്രമല്ല സീമയോട് സിനിമയെക്കുറിച്ച് പറയുകയും ചെയ്തിരുന്നു. സീമ അന്ന് തിളങ്ങി നില്‍ക്കുന്ന നടി കൂടിയാണ്.

ചിത്രത്തില്‍ രണ്ടാമത്തെ നായകനായി വിന്‍സന്റ് കൂടി അഭിനയിക്കുന്നുണ്ട്. അദ്ദേഹത്തിന്റെ നായികയായി ജയലളിതയെ പരിഗണിക്കാമെന്ന് സംവിധായകന്‍ പറഞ്ഞു. ഇക്കാര്യം ജയലളിതയെ അറിയിച്ചതോടെ ക്ഷുഭിതയായ നടി അദ്ദേഹത്തെ കണ്ടം വഴി ഓടിച്ചു എന്നാണ് കഥകള്‍. അങ്ങനെ ജയലളിതിക്ക് ആ വേഷം നഷ്ടപ്പെടുകയും പ്രേംനസീറിനൊപ്പം ഒരുമിച്ച് അഭിനയിക്കാനുള്ള ആഗ്രഹം സാധിക്കാതെ വരികയും ചെയ്തു.' അഷ്‌റഫ് പറയുന്നു.

More from Filmibeat

Read more about: jayalalitha
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X