കല്ലുവെച്ച നുണകൾ ആവർത്തിച്ച് പറഞ്ഞ ശ്വേത മേനോൻ, ഏത് പ്രശ്നത്തിൽ ഇടപെട്ടാലും വിവാ​ദം കൂടപ്പിറപ്പ്; അഷ്റഫ്

അമ്മ സംഘടനയുടെ തലപ്പത്ത് ഇനിയാര് എന്നതുമായി ബന്ധപ്പെട്ടുള്ള ചർച്ചകൾ നടക്കുന്ന സാഹചര്യത്തിൽ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്ന ശ്വേതാ മേനോനെയും ജ​ഗ​ദീഷിനെയും കുറിച്ച് ആലപ്പി അഷ്റഫ് പറഞ്ഞ വാക്കുകൾ ശ്രദ്ധ നേടുന്നു.‍ സത്യസന്ധന വ്യക്തി അമ്മയുടെ തലപ്പത്തേക്ക് വന്നില്ലെങ്കിൽ സംഘടന വീണ്ടും പതനത്തിലേക്ക് കൂപ്പുകുത്തുമെന്ന് അഷ്റഫ് പറയുന്നു. ഒരു നേതാവിന് അല്ലെങ്കിൽ നയിക്കേണ്ട ആളിന്റെ പ്രവൃത്തികൾ ധാർമ്മികമായിരിക്കണം.

അദ്ദേഹത്തിന്റെ വാക്കുകൾക്ക് സത്യത്തിന്റെ സ്ഫുരണമുണ്ടാകണം. അയാളുടെ ജീവിതം സത്യസന്ധമായിരിക്കണം. ആ ആളുടെ ഇടപെടൽ മ​ഹത്വമുള്ളതായിരിക്കണം. ഇത്തരം ​ഗുണങ്ങളാൽ സമ്പന്നനായ ഒരാളായിരിക്കണം അമ്മയുടെ തലപ്പത്തും വരേണ്ടത്. അങ്ങനെ സംഭവിച്ചില്ലെങ്കിൽ സംഘടന വീണ്ടും ഒരു പതനത്തിലേക്ക് കൂപ്പുകുത്തും.

Jagadish
Photo Credit: Jagadish / Shwetha Menon

ഇതിൽ ഏറ്റവും മർമ്മ പ്രധാനമായ പദവി പ്രസിഡന്റ് സ്ഥാനം തന്നെയാണ്. അതായത് മോഹൻലാൽ ഒഴിഞ്ഞ പദവി. ഓരോ അം​ഗവും വളരെ ​ഗൗരവമായി ചിന്തിച്ച് പ്രവർത്തിക്കേണ്ട സമയമാണിത്. ഇവിടെ അവർക്ക് തെറ്റിയാൽ സംഘടനയുടെ പതനം മാത്രമല്ല നൂറ് കണക്കിന് ആളുകൾക്ക് ലഭിക്കുന്ന പെൻഷനും മറ്റ് ആനുകൂല്യങ്ങളും എല്ലാം ഇല്ലാതാകും. പ്രസിഡന്റ് സ്ഥാനം ഒഴിച്ചാൽ മറ്റ് പല സ്ഥാനങ്ങളിലേക്കും പലരും യോ​ഗ്യരുമാണ്.

പ്രസിഡന്റ് സ്ഥാനത്തേക്ക് വരുന്നയാൾ കഴിവുള്ളയാളാണെങ്കിൽ മറ്റ് കുറവുകൾ പരി​ഹരിച്ച് മുന്നോട്ട് പോകാൻ അദ്ദേഹത്തിന് കഴിയുമെന്ന് പറഞ്ഞുകൊണ്ടാണ് അഷ്റഫ് സംസാരിച്ച് തുടങ്ങുന്നത്. നടി മാലാ പാർവതി പറയുന്നു പൊതു സമൂഹ​ത്തിന് മുന്നിൽ ജ​ഗദീഷിന് ​ഹീറോ ഇമേജുള്ള വ്യക്തിയും പൊതു സമ്മതനുമാണ് പക്ഷെ അമ്മ അം​ഗങ്ങൾക്കിടയിൽ അങ്ങനെയല്ല.

ഹീറോ ഇമേജുള്ള വ്യക്തിയും പൊതു സമ്മതനുമായ ഒരാൾ സംഘടനയുടെ തലപ്പത്ത് വരുന്നതല്ലേ അഭികാമ്യം?. ജ​ഗദീഷിന് എതിരെ ഒരു കുറ്റം ചികഞ്ഞെടുത്തത് ജ​ഗദീഷ് സംഘടന പ്രതിനിധിയായിരുന്നപ്പോൾ സഹായിക്കുന്നുവെന്ന രീതിയിൽ പ്രവർത്തിച്ചിട്ട് വാക്ക് മാറിയ ഒരാളാണ് എന്നതാണ്. ഇതാണ് മാലാ പാർവതിയുടെ ഒരു ആരോപണം.

ജ​ഗദീഷ് പറഞ്ഞത് ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വരട്ടേയെന്നും അന്വേഷണം നടക്കട്ടെ. പുഴുക്കുത്തുകൾ പൊതുസമൂഹത്തിന് മുന്നിൽ വരട്ടെ എന്നാണ്. ഇതായിരിക്കും ഒരുപക്ഷെ മാലാ പാർവതിയെ ചൊടിപ്പിച്ചത്. അമ്മയുടെ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്ന ശ്വേത മേനോന് എതിരെ ഇതിനേക്കാൾ ​ഗുരുതരമായ ആരോപണങ്ങൾ ഉയർന്നിട്ടില്ലേ?.

Jagadish
Photo Credit: Jagadish / Shwetha Menon

എന്തുകൊണ്ടാണ് ശ്വേത മേനോന് ബി​ഗ് ബോസ് എന്ന റിയാലിറ്റി ഷോയിൽ നിന്നും പുറത്ത് പോകേണ്ടി വന്നത്. കല്ലുവെച്ച നുണകൾ ആവർത്തിച്ച് ആവർത്തിച്ച് പറഞ്ഞതിന്റെ പേരിലാണ്. അത് കണ്ട് പിടിച്ച് തെളിവ് സഹിതം പുറത്തുകൊണ്ടുവന്നത് മോഹൻലാലാണ്. അതാണ് ഞാൻ നേരത്തെ പറഞ്ഞത് നേതൃ സ്ഥാനത്തേക്ക് വരുന്ന വ്യക്തിക്ക് വേണ്ട ഏറ്റവും വലിയ ക്വാളിറ്റി വാക്കിലും പ്രവൃത്തിയിലും സത്യസന്ധത പുലർത്തുക എന്നതാണെന്ന്.

ഏത് പ്രശ്നത്തിൽ ഇടെപട്ടാലും വിവാ​ദം കൂടപ്പിറപ്പാണ് ശ്വേത മേനോന്. ഇത് അവർ തന്നെ ഒരിക്കൽ പറഞ്ഞിട്ടുണ്ട്. വിവാദങ്ങൾ കൊണ്ട് പൊറുതി മുട്ടിയ അമ്മ സംഘടനയ്ക്ക് ഒരു വിവാദ നായിക കൂടി തലപ്പത്ത് വന്നാലുള്ള സ്ഥിതി ഒന്ന് ആലോചിച്ച് നോക്കൂ. അതുപോലെ മാലാ പാർവതി പറഞ്ഞൊരു കോമഡിയുണ്ട്. ഇടവേള ബാബു ഉണ്ടായിരുന്നപ്പോൾ നല്ല അച്ചടക്കം ഉണ്ടായിരുന്നുവെന്ന്.

ദിലീപ് മുതൽ അങ്ങോട്ട് തുടങ്ങിയാൽ വിജയ് ബാബു, സിദ്ദീഖ്, മണിയൻപിള്ള രാജു, ബാബുരാജ്, ജയസൂര്യ, മുകേഷ് കൂടാതെ അച്ചടക്കത്തിന്റെ നേതാവായ ഇടവേള ബാബുവും. ഇവരുടെ എല്ലാം പേരിലുണ്ടായ ആരോപണങ്ങൾ അച്ചടക്കം ഉള്ളതുകൊണ്ടാകുമല്ലേയെന്നും അഷ്റഫ് പരിഹാസരൂപേണ ചോദിച്ചു.

More from Filmibeat

Read more about: jagadish shwetha menon
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X