നടിമാരായ അംബികയും രാധയും ഉണ്ടാക്കിയ പണം അമ്മ വലിയ സ്വത്താക്കി! ഏത് സ്ഥലവും അവര്‍ വാങ്ങുമായിരുന്നു; അഷ്‌റഫ്

യൂട്യൂബ് ചാനലിലൂടെ സംവിധായകന്‍ ആലപ്പി അഷ്‌റഫ് പങ്കുവെക്കുന്ന കഥകള്‍ വലിയ രീതിയില്‍ ശ്രദ്ധേയമാവുകയാണ്. സിനിമയ്ക്കുള്ളിലെ കാര്യങ്ങളും താരങ്ങളുടെ കുറിച്ചുമൊക്കെയുള്ള കഥകള്‍ ആയിരുന്നു അഷ്‌റഫ് പറയാറുള്ളത്. അത്തരത്തില്‍ നടിമാരായ അംബികയെയും അനിയത്തി രാധയെ കുറിച്ചും പറഞ്ഞ് എത്തിയിരിക്കുകയാണ് താരം.

അംബിക മലയാളികള്‍ക്ക് ഏറ്റവും പ്രിയപ്പെട്ട നടിയാണെങ്കില്‍ രാധ തമിഴ് സിനിമയിലാണ് കൂടുതല്‍ പ്രശസ്തി നേടിയത്. ഇരുവരുടെയും വിജയത്തിനും ജീവിതത്തിലെ ഉയര്‍ച്ചയ്ക്കും കാരണം അമ്മയായിരുന്നു എന്ന് പറയുകയാണ് അഷ്‌റഫ്. മക്കള്‍ സിനിമയില്‍ അഭിനയിക്കുമ്പോള്‍ അവരുടെ പണം കൊണ്ട് അമ്മ ചെയ്ത പ്രവര്‍ത്തികളാണ് അവരെ ഇന്ന് ഉന്നതിയിലേക്ക് എത്തിച്ചത്.

ambika

'യൂസഫലി കേച്ചേരി സംവിധാനം ചെയ്ത നീലത്താമര എന്ന സിനിമയിലെ കുഞ്ഞിമാളു എന്ന കഥാപാത്രമാണ് അംബികയുടെ കരിയറില്‍ വഴിത്തിരിവായത്. പിന്നീട് നടിയ്ക്ക് തിരിഞ്ഞു നോക്കേണ്ടത് വന്നില്ല. ഇരുപതാം നൂറ്റാണ്ട് മുതല്‍ മലയാളത്തില്‍ സൂപ്പര്‍ ഡ്യൂപ്പര്‍ ഹിറ്റുകളായി മാറിയ നിരവധി സിനിമകളില്‍ അംബിക നായികയായി അഭിനയിച്ചു. മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും പ്രേം നസീറിന്റെയുമൊക്കെ നായികയായി അംബിക അഭിനയിച്ചു. മാത്രമല്ല പ്രേം നസീറിന്റെ മകന്റെ നായികയായും അഭിനയിച്ചിട്ടുണ്ട്.

മലയാളത്തിലെ സിനിമകള്‍ ശ്രദ്ധിക്കപ്പെട്ടതോടെ മറ്റ് ഭാഷകളിലേക്കും അംബികയ്ക്ക് ക്ഷണം ലഭിച്ചു. തെലുങ്കിലെ മെഗാസ്റ്റാര്‍ ചിരഞ്ജീവിയും രജനീകാന്തിന്റെയുമൊക്കെ നായികയായി അംബിക തിളങ്ങി. ഈ സമയത്താണ് ഭാരതിരാജയുടെ സിനിമയിലൂടെ അംബികയുടെ അനിയത്തി രാധ അഭിനയിക്കാന്‍ എത്തുന്നത്. പുതുമുഖങ്ങളായ രാധയും കാര്‍ത്തിക്കുമാണ് നായിക, നായകന്മാരായി അതില്‍ അഭിനയിച്ചത്. ആ സിനിമ വലിയ ഹിറ്റ് ആയതോടെ തമിഴ്‌നാട്ടില്‍ സൂപ്പര്‍താര പദവിയിലേക്ക് രാധ വളര്‍ന്നു.

ambika

ശിവാജി ഗണേശന്റെ നായികയായി പോലും രാധ അഭിനയിച്ചു. ചേച്ചിയും അനിയത്തിയും ഒരുമിച്ച് അഭിനയിച്ചും അല്ലാതെയും തമിഴ് സിനിമ അടക്കി വാണൂ. നടിമാരുടെ അനിയനായ സുരേഷ് എന്റെ സിനിമയില്‍ നായകനായി അഭിനയിച്ചിട്ടുണ്ടെന്നാണ് അഷ്‌റഫ് പറയുന്നത്. മകനെ നായകനാക്കിയതിന്റെ സന്തോഷത്തില്‍ അവരുടെ അമ്മ സരസമ്മ ചേച്ചി എല്ലാവര്‍ക്കും മധുരം കൊടുക്കുകയും വീട്ടില്‍ വിളിച്ച് ഭക്ഷണം കൊടുക്കുകയും ഒക്കെ ചെയ്തിട്ടുണ്ട്.

തന്റെ മക്കള്‍ സമ്പാദിക്കുന്ന പണം നഷ്ടപ്പെട്ടു പോകാതിരിക്കാന്‍ ദീര്‍ഘവീക്ഷണത്തോടെ കാര്യങ്ങള്‍ കൈകാര്യം ചെയ്തിരുന്ന ആളാണ് സരസമ്മ ചേച്ചി. കേരളത്തില്‍ മാത്രമല്ല തമിഴ്‌നാട്ടിലും അവര്‍ നിരവധി സ്ഥലങ്ങള്‍ വാങ്ങിക്കൂട്ടി. മദ്രാസിലെ എആര്‍എസ് ഗാര്‍ഡന്‍ എന്ന സ്റ്റുഡിയോ അവരുടേതായിരുന്നു. അത് പിന്നീട് ഹോട്ടലാക്കി മാറ്റി.

ഏതു ഭൂമി ആര് കൊണ്ട് കൊടുത്താലും വാങ്ങുന്ന ആളായിരുന്നു അമ്മയെന്ന് സുരേഷ് തന്നെ പറഞ്ഞിട്ടുണ്ട്. രാജീവ് ഗാന്ധി കൊല്ലപ്പെട്ട സ്ഥലം ഇനി ഡെവലപ്പ് ആവുമെന്നും ഇപ്പോഴാണെങ്കില്‍ വലിയ വില ഉണ്ടാവില്ലെന്നും പറഞ്ഞ് അമ്മ അവിടെ ഏക്കര്‍ കണക്കിന് സ്ഥലം വാങ്ങി. അവരുടെ ദീര്‍ഘവീക്ഷണം ശരിയായിരുന്നു. ഇന്ന് അവിടെ സ്ഥലത്തിന് വലിയ വിലയാണ്. അങ്ങനെ മക്കള്‍ക്ക് വേണ്ടി പിന്നില്‍ നിന്ന് ശക്തിയായത് ആ അമ്മയായിരുന്നു.'

More from Filmibeat

Read more about: ambika
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X