ജയഭാരതിയും നടനുമായി ഇഴുകി ചേര്‍ന്ന് അഭിനയിക്കുന്ന സീനില്‍ ആരെയും അടുപ്പിച്ചില്ല! പോസ്റ്ററില്‍ ഫോട്ടോ വന്ന കഥ
നടി ജയഭാരതി മലയാള സിനിമയ്ക്ക് എന്നും പ്രിയങ്കരിയാണ്. വളരെ ചെറിയ പ്രായം മുതല്‍ അഭിനയത്തിലേക്ക് എത്തി നായികയായി നിറഞ്ഞു നില്‍ക്കുകയും ചെയ്തു. മലയാളത്തില്‍ നിന്ന് മറ്റു ഭാഷകളിലേക്ക് ഒക്കെ നടി സജീവമാവുകയും ചെയ്തിരുന്നു. ആദ്യം നടന്‍ ഹരി പോത്തനെ വിവാഹം കഴിച്ചെങ്കിലും ആ ബന്ധം പിരിഞ്ഞ് നടന്‍ സത്താറുമായി ഇഷ്ടത്തിലായി. പിന്നീട് ഇരുവരും വിവാഹം കഴിച്ചു. ഈ ബന്ധത്തില്‍ ഒരു മകനും നടിയ്ക്കുണ്ട്.
ജയഭാരതിയെ കുറിച്ച് പറയുമ്പോള്‍ ആദ്യം എല്ലാവരും രതിനിര്‍വേദം എന്ന സിനിമയെ കുറിച്ചാണ് ഓര്‍ക്കുക. നടിയുടെ കരിയറിലെ ഏറ്റവും ചര്‍ച്ചയായ സിനിമയായിരുന്നു ഇത്. എന്നാല്‍ ഇതിന്റെ ചിത്രീകരണത്തിന് സമയത്ത് ഉണ്ടായ ചില കഥകള്‍ പറയുകയാണ് സംവിധായകന്‍ കൂടിയായ ആലപ്പി അഷ്‌റഫ്.

ജയഭാരതിയും നടന്‍ സത്താറിനെയും തനിക്ക് വ്യക്തിപരമായി അറിയാവുന്നതാണ്. എന്നാല്‍ രതിനിര്‍വേദത്തിന്റെ പോസ്റ്ററായി പുറത്തുവന്ന ചിത്രം കണ്ട് നടി വളരെ ക്ഷോഭിക്കുകയും അവരതില്‍ അസ്വസ്ഥയായിരുന്നു എന്നുമാണ് യൂട്യൂബ് ചാനലിലൂടെ പങ്കുവെച്ച പുതിയ വീഡിയോയില്‍ ആലപ്പി അഷ്‌റഫ് സൂചിപ്പിച്ചിരിക്കുന്നത്.
'ജയഭാരതിക്ക് അഭിനയത്തോടുള്ള ഇഷ്ടം എത്രത്തോളം ഉണ്ടെന്നറിയാന്‍ ഒരൊറ്റ സിനിമ കണ്ടാല്‍ മതി. കൃഷ്ണചന്ദ്രന് ഒപ്പം അഭിനയിച്ച രതിനിര്‍വേദം എന്ന സിനിമയാണ് അത്. ആ കഥാപാത്രത്തെ മികവുറ്റതാക്കാന്‍ അവരെടുത്ത റിസ്‌ക്കും കഷ്ടപ്പാടുകളുമൊക്കെ സിനിമയെയും കലയെയും സ്‌നേഹിക്കുന്നവര്‍ക്ക് മനസ്സിലാക്കാവുന്നതേയുള്ളൂ.
രതിനിര്‍വേദത്തില്‍ ജയഭാരതിയും കൃഷ്ണചന്ദ്രനും ഇഴുകിച്ചേര്‍ന്ന് അഭിനയിക്കുന്ന ചില രംഗങ്ങളുണ്ട്. ആ സമയത്ത് സ്റ്റില്‍ ഫോട്ടോഗ്രാഫര്‍ അടക്കം എല്ലാവരെയും അവിടെ നിന്ന് മാറ്റി നിര്‍ത്തിയിരുന്നു. ആരെക്കൊണ്ടും ഫോട്ടോ എടുക്കാന്‍ പോലും സമ്മതിപ്പിച്ചില്ല. അതിനുശേഷം സിനിമയുടെ റിലീസിനോട് അനുബന്ധിച്ച് പുറത്തുവന്ന പോസ്റ്ററുകളില്‍ വളരെ കനം കുറഞ്ഞ വസ്ത്രത്തില്‍ നനഞ്ഞിരിക്കുന്ന ജയഭാരതിയുടെ ഫോട്ടോയാണ് കൊടുത്തിരുന്നത്.

കേരളം മുഴുവനും ഈ പോസ്റ്റര്‍ തന്നെയാണ് ഒട്ടിച്ചിരുന്നത്. അതും വലിയ പോസ്റ്ററുകള്‍ ആയിരുന്നു. ഇക്കാര്യത്തില്‍ ജയഭാരതിക്ക് വലിയ പ്രതിഷേധം ഉണ്ടായിരുന്നു. അതിന്റെ ഡിസൈനറോട് കാര്യം അന്വേഷിച്ചപ്പോഴാണ് ആ പോസ്റ്ററിന് പിന്നിലെ കഥ പറയുന്നത്. ചിത്രീകരണത്തിന്റെ സമയത്ത് സ്റ്റില്‍ ഫോട്ടോഗ്രാഫറെ ഒന്നും അവിടേക്ക് അടുപ്പിച്ചിരുന്നില്ല. എന്നാല്‍ ഭരതന്റെ മനസ്സില്‍ ഇതുപോലൊരു ഫോട്ടോ പോസ്റ്ററില്‍ വേണമെന്നുണ്ടായിരുന്നു.
അങ്ങനെ സിനിമയിലെ ഒരു പാട്ടിന്റെ സ്വീക്കന്‍സില്‍ ജയഭാരതി ഇങ്ങനെ കിടക്കുന്നൊരു ഭാഗമുണ്ട്. അന്ന് ക്യാമറയിലല്ല ഷൂട്ട് ചെയ്യാറുള്ളത്, ഫിലിം ആണ്. ആ ഫിലിമില്‍ നിന്ന് ഒന്ന് രണ്ട് ഭാഗത്തിന്റെ കട്ട് ചെയ്ത് അതിന്റെ നെഗറ്റീവ് എടുത്താണ് കുര്യന്‍ വര്‍ണ്ണശാല ആ പോസ്റ്റര്‍ ഡിസൈന്‍ ചെയ്തത്.
ആ ചിത്രത്തില്‍ അത്രയും നനവ് ഒന്നും നടിയുടെ ദേഹത്ത് ഉണ്ടായിരുന്നില്ല. അതൊക്കെ ഡിസൈനിലൂടെ ചെയ്തതാണ്. എന്തായാലും പോസ്റ്റര്‍ പുറത്ത് വന്നതോടെ ജയഭാരതി ആകെ ദേഷ്യത്തിലായി. അവരുടെ ദേഷ്യം മുഴുവന്‍ കുര്യനിലേക്ക് ആയിരുന്നു. അയാള്‍ കുറേക്കാലം ജയഭാരതിയുടെ മുന്നില്‍പ്പെടാതെ ഒളിച്ചു നടക്കുകയും ചെയ്തുവെന്നാണ് അഷ്‌റഫ് പറയുന്നത്.


Click it and Unblock the Notifications











