'പോടാ പെറുക്കി, രജനികാന്ത് യുവാക്കളെ വഴിത്തെറ്റിക്കും' ജയലളിതയ്ക്ക് വേണ്ടി നടനെ നേരിട്ട മനോരമയുടെ കഥയിങ്ങനെ
താരങ്ങളെ കുറിച്ചും സിനിമയുടെ പിന്നാമ്പുറത്ത് നടക്കുന്ന കഥകള്‍ പങ്കുവെച്ചുമാണ് സംവിധായകന്‍ ആലപ്പി അഷ്‌റഫ് രംഗത്ത് വരാറുള്ളത്. അദ്ദേഹത്തിന്റെ യൂട്യൂബ് ചാനലിലൂടെ പങ്കുവയ്ക്കുന്ന കഥകള്‍ വളരെ പെട്ടെന്ന് വൈറലായി മാറാറുണ്ട്. ചിലത് പുതിയ വിവാദങ്ങള്‍ക്കും വഴിയൊരുക്കിയിരുന്നു.
ഏറ്റവും പുതിയതായി തമിഴിലെ പ്രമുഖ നടിയായിരുന്ന മനോരമയെ പറ്റിയാണ് അഷ്‌റഫ് സംസാരിച്ചിരിക്കുന്നത്. മരിച്ചു പോയെങ്കിലും നടി മനോരമ ആരായിരുന്നുവെന്നും ഒരിക്കല്‍ സൂപ്പര്‍താരം രജനികാന്തിനോട് വളരെ മോശമായ രീതിയില്‍ അവര്‍ക്ക് സംസാരിക്കേണ്ടി വന്ന സാഹചര്യത്തെ പറ്റിയുമാണ് അഷ്‌റഫ് പറഞ്ഞത്.

'ആച്ചി എന്നാണ് മനോരമ അറിയപ്പെടുന്നത്. മുത്തശ്ശി എന്നാണ് ആ പേരിന് അര്‍ഥം. ആച്ചിയും തമിഴ്‌നാട് മുഖ്യമന്ത്രിയും നടിയുമായിരുന്ന ജയലളിതയും അടുത്ത സൗഹൃദമുള്ളവരായിരുന്നു. ജയലളിതയെ അമ്മു എന്ന് വിളിച്ചിരുന്നത് എംജിആര്‍ ആയിരുന്നു. അതുപോലെ അമ്മു എന്ന് വിളിച്ചിരുന്ന മറ്റൊരാള്‍ മനോരമയായിരുന്നു.
മനോരമയും ജയലളിതിയും തമ്മിലുള്ള ബന്ധം അത്രയും ആഴത്തിലുള്ളതായിരുന്നു. ഒരിക്കല്‍ തമിഴ്‌നാട് അസംബ്ലി ഇലക്ഷനില്‍ ജയലളിക്കെതിരെ നടന്‍ രജനികാന്ത് ശബ്ദം ഉയര്‍ത്തി. അന്ന് ജയലളിതയ്ക്ക് വേണ്ടി രജനികാന്തിനെ ശക്തമായി നേരിട്ടത് ആച്ചി ആയിരുന്നു. 'ഇവന്‍ യുവാക്കളെ വഴിതെറ്റിക്കുന്നവനാണ്, ഇവന്‍ കള്ളുകുടിക്കുന്നവനാണ്, കന്നഡക്കാരന്‍ ആണ്, പോടാ പെറുക്കി' എന്നായിരുന്നു മനോരമ രോഷത്തോടെ രജനികാന്തിനെതിരെ പറഞ്ഞത്.
മനോരമയുടെ ഈ പ്രതികരണം രജനികാന്തിന്റെ ആരാധകരെ ചൊടിപ്പിച്ചു. ഈ വിഷയം തമിഴ്‌നാട്ടില്‍ വലിയ വിവാദങ്ങള്‍ക്ക് കാരണമാവുകയും ചെയ്തു. ഇതോടെ കുറേക്കാലം മനോരമയെ രജനികാന്തിന്റെ സിനിമകളില്‍ അഭിനയിപ്പിക്കാതിരിക്കുകയും ചെയ്തു. പിന്നീട് രജനികാന്ത് തന്നെ പറഞ്ഞു ആച്ചി പറഞ്ഞത് കാര്യമാക്കേണ്ടതില്ല ഞാനത് തള്ളിക്കളഞ്ഞു എന്ന്. ഇതോടെ ആച്ചി വീണ്ടും അദ്ദേഹത്തിന്റെ സിനിമകളില്‍ അഭിനയിച്ചു.

കോമഡി കഥാപാത്രങ്ങളിലൂടെയാണ് മനോരമ സിനിമയിലേക്ക് കടന്നുവരുന്നത്. മുന്‍നടന്‍ നാകേഷിനൊപ്പം ചേര്‍ന്ന് മനോരമ ഒരു കോമ്പോ സൃഷ്ടിച്ചിരുന്നു. അക്കാലത്തെ സൂപ്പര്‍താര സിനിമകളിലെല്ലാം ഈ ജോഡികള്‍ ഉണ്ടായിരുന്നു. ഇരുവരും അവതരിപ്പിച്ച കോമഡി കഥാപാത്രങ്ങളൊക്കെ ഇന്നും ജനകീയമാണ്.
തുടക്കത്തില്‍ ഹാസ്യ കഥാപാത്രങ്ങളായിരുന്നു ചെയ്തിരുന്നതെങ്കില്‍ പിന്നീട് സീരിയസ് റോളുകളിലേക്ക് മാറിയ മനോരമ ഒട്ടുമിക്ക സൂപ്പര്‍താരങ്ങളുടെ അമ്മയായിട്ടും അഭിനയിച്ചു. അവസാനകാലത്ത് നായികയായിട്ടും അഭിനയിച്ച മനോരമയുടെ സിനിമ സൂപ്പര്‍ ഹിറ്റായി മാറുകയും ചെയ്തു. 1200 അധികം സിനിമകളില്‍ അഭിനയിച്ചിട്ടുള്ള ആച്ചി അഭിനയ ജീവിതം തപസ്സിയാക്കിയ അതുല്യപ്രതിഭയായിരുന്നു... എന്നും അഷ്‌റഫ് പറയുന്നു.


Click it and Unblock the Notifications











