കുടിച്ച് പൂസായതോടെ കാറിന്റെ ഡിക്കിയില്‍ പോകണമെന്നായി! മോഹന്‍ലാലിന്റെ തമാശയെ കുറിച്ച് ആലപ്പി അഷ്‌റഫ്
സിനിമയ്ക്ക് അകത്തും പുറത്തും നല്ല സുഹൃത്ത് ബന്ധം കാത്തുസൂക്ഷിക്കുന്നവരാണ് മോഹന്‍ലാലും പ്രിയദര്‍ശനും. ഇരുവരും ഒരുമിച്ചുള്ള കൂട്ടുകെട്ടിലെത്തിയ സിനിമകളെല്ലാം വലിയ വിജയമായി മാറിയിരുന്നു. മോഹന്‍ലാലിന് പല ഹിറ്റ് സിനിമകള്‍ സമ്മാനിച്ച് കരിയര്‍ മാറ്റിയതിന് പിന്നിലും പ്രിയദര്‍ശന് വലിയ പങ്കുണ്ട്.
അങ്ങനെ സുഹൃത്തുക്കളായത് കൊണ്ട് പല തമാശകള്‍ക്കും കൂട്ട് നില്‍ക്കുന്നവരുമാണ് ഇരുവരും. അങ്ങനെ സിനിമയുടെ ലൊക്കേഷനില്‍ നടന്ന ഒത്തിരി രസകരമായ സംഭവങ്ങളുണ്ട്. അതിലൊന്നിനെ കുറിച്ച് പറയുകയാണ് സംവിധായകന്‍ ആലപ്പി അഷ്‌റഫ്. യൂട്യൂബ് ചാനലിലൂടെ കണ്ടതും കേട്ടതും എന്ന സെഗ്‌മെന്റിലൂടെ അഷ്‌റഫ് പങ്കുവെക്കുന്ന കാര്യങ്ങള്‍ ശ്രദ്ധേയമാവാറുണ്ട്.

ഒരിക്കല്‍ മദ്യപിച്ച ശേഷം കാറിന്റെ ഡിക്കിയില്‍ യാത്ര ചെയ്യണമെന്ന് മോഹന്‍ലാലിന് ഒരു ആഗ്രഹം വന്നു. പ്രിയദര്‍ശന്‍ അതിനെ എതിര്‍ത്തെങ്കിലും മോഹന്‍ലാലിന്റെ നിര്‍ബന്ധം കൊണ്ട് ഡിക്കിയില്‍ പോവുകയായിരുന്നു. പിന്നെ സംഭവിച്ചത് എന്താണെന്നാണ് അഷ്‌റഫ് വെളിപ്പെടുത്തിയിരിക്കുന്നത്.
'കടത്തനാടന്‍ അമ്പാടി എന്ന സിനിമയുടെ ചിത്രീകരണം ഉദയാസ്റ്റുഡിയോയില്‍ നടക്കുകയാണ്. ഇതിനിടെ ഉണ്ടായ രസകരമായ കഥകളില്‍ ഒന്ന് മോഹന്‍ലാലിന്റെ കാര്‍ യാത്രയാണ്. ആര്‍ട്ടിസ്റ്റുകളും ടെക്‌നിഷ്യന്മാരും ആലപ്പുഴയിലെ ഒരു ഹോട്ടലിലാണ് അന്ന് താമസിച്ചിരുന്നത്. ഒരു ദിവസം ഷൂട്ടിങ്ങ് കഴിഞ്ഞതിന് ശേഷം മോഹന്‍ലാലും പ്രിയദര്‍ശനുമൊക്കെ ഒന്ന് പൂസായി. പിന്നീട് ഹോട്ടലിലേക്ക് പോകനായി പ്രിയന്റെ കാറിലേക്ക് കയറാന്‍ നോക്കുമ്പോള്‍ പൂസായി നില്‍ക്കുന്ന മോഹന്‍ലാലിന് ഒരു ആഗ്രഹം. കാറിന്റെ ഡിക്കിയില്‍ കിടന്നിട്ട് ഹോട്ടലിലേക്ക് പോകണം.
പ്രിയദര്‍ശന്‍ അതിനെ ശക്തമായി എതിര്‍ത്തു. എന്നിട്ട് കാറിലേക്ക് കയറാന്‍ പറഞ്ഞെങ്കിലും പൂസായി നിന്ന മോഹന്‍ലാലിന് വാശി കൂടി. ഡിക്കിയില്‍ കിടന്നല്ലാതെ ഞാന്‍ വരില്ലെന്ന് മോഹന്‍ലാല്‍ നിര്‍ബന്ധം പിടിച്ചു. പ്രിയനും അല്‍പം ലഹരി ഉള്ളത് കൊണ്ട് അദ്ദേഹമത് സമ്മതിച്ചു. അങ്ങനെ കാറിന്റെ ഡിക്കിയില്‍ കയറി മോഹന്‍ലാല്‍ ചുരുണ്ട് കൂടി അതിനകത്ത് കിടന്നു. പ്രിയദര്‍ശന്‍ ഡിക്കി അടച്ചിട്ട് കാറും കൊണ്ട് നേരെ ഹോട്ടലിലേക്ക് പോയി.

ഹോട്ടലില്‍ എത്തിയതിന് ശേഷം പ്രിയദര്‍ശന്‍ സെക്യൂരിറ്റിയെ വിളിച്ചിട്ട് ഡിക്കിയിലൊരു സാധനമുണ്ട്. അതെടുത്ത് പുറത്തോട്ട് ഇടാന്‍ പറഞ്ഞു. സെക്യൂരിറ്റി സാധനമെടുത്ത് പുറത്ത് വെക്കാന്‍ വന്ന് ഡിക്കി തുറന്നതും തല ഉയര്‍ത്തി വരുന്ന മോഹന്‍ലാലിനെയാണ് കണ്ടത്. പെട്ടെന്ന് അത് കണ്ട് പേടി പോയ സെക്യൂരിറ്റി 'അയ്യോ മോഹന്‍ലാല്‍' എന്ന് ഉറക്കെ അലറി കരഞ്ഞു. ഏകദേശം മുപ്പത്തിയഞ്ച് വര്‍ഷം മുന്‍പ് നടന്ന രസകരമായൊരു സംഭവമാണ് ഇതെന്നാണ് ആലപ്പി അഷ്‌റഫ് പറയുന്നത്.
മോഹന്‍ലാലിനെ പ്രധാന കഥാപാത്രമാക്കി പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത ചിത്രമാണ് കടത്തനാടന്‍ അമ്പാടി. അന്തരിച്ച നടന്‍ കൊച്ചിന്‍ ഹനീഫയായിരുന്നു ഈ സിനിമയ്ക്ക് കഥ എഴുതിയത്. 1964 ല്‍ പുറത്തിറങ്ങിയ തച്ചോളി ഒതേനന്‍ എന്ന സിനിമയുടെ രണ്ടാം ഭാഗമെന്ന നിലയിലാണ് ഈ ചിത്രമൊരുക്കിയത്. മോഹന്‍ലാലിനൊപ്പം പ്രേം നസീര്‍, സത്യന്‍, സ്വപ്‌ന, രാധു എന്നിങ്ങനെയുള്ള താരങ്ങളാണ് സിനിമയിലെ മറ്റ് കേന്ദ്രകഥാപാത്രം അവതരിപ്പിച്ചത്.
വലിയ പ്രതീക്ഷയോടെ നിര്‍മ്മിച്ച സിനിമയാണെങ്കിലും അത് വലിയൊരു പരാജയമാകാന്‍ ഉണ്ടായ കാരണത്തെ കുറിച്ചും അതിനോട് അനുബന്ധിച്ച് നിര്‍മാതാവ് കടക്കെണിയിലായതുമൊക്കെ വീഡിയോയില്‍ ആലപ്പി അഷ്‌റഫ് സൂചിപ്പിച്ചിട്ടുണ്ട്.


Click it and Unblock the Notifications