നടിയുടെ കൂടെ ഭര്‍ത്താവിനെയും കാമുകനെയും നിര്‍ത്തി മാസികയില്‍ ഫോട്ടോ വന്നു! ജയഭാരതിയുടെ പ്രണയകഥ

നടി ജയഭാരതിയും സത്താറും തമ്മിലുള്ള വിവാഹവും വേര്‍പിരിയയിലും ഒക്കെ മുന്‍പ് പലപ്പോഴും വാര്‍ത്തകളില്‍ നിറഞ്ഞിട്ടുണ്ട്. സിനിമ ലൊക്കേഷനില്‍ നിന്ന് കണ്ട് ഇഷ്ടത്തിലായ താരങ്ങള്‍ ഒരുമിച്ച് ജീവിക്കാന്‍ ആഗ്രഹിക്കുകയായിരുന്നു. ആദ്യ വിവാഹബന്ധം വേര്‍പ്പെടുത്തിയ ശേഷമാണ് നടി സത്താറിനൊപ്പം ജീവിക്കുന്നത്.

ഇവരുടെ പ്രണയത്തെ കുറിച്ച് അക്കാലത്ത് ഇന്‍ഡസ്ട്രിയില്‍ പ്രചരിച്ച കഥകളെ കുറിച്ച് പറയുകയാണ് സംവിധായകന്‍ ആലപ്പി അഷ്‌റഫ്. ജയഭാരതിയെ ഒന്നു കാണാന്‍ ആഗ്രഹിച്ച് അവരുടെ ലൊക്കേഷനില്‍ പോയിട്ടുള്ള ആളാണ് താന്‍. പിന്നീട് രണ്ട് സിനിമകളില്‍ അവര്‍ക്കൊപ്പം അഭിനയിക്കാന്‍ സാധിച്ചു. കോളേജില്‍ പഠിക്കുന്ന കാലത്ത് തന്നെ നടന്‍ സത്താറുമായിട്ടും തനിക്ക് പരിചയമുണ്ടായിരുന്നു. മാത്രമല്ല താരങ്ങളുടെ പ്രണയത്തെക്കുറിച്ച് അന്ന് മാസികയില്‍ വന്ന വാര്‍ത്ത എന്തായിരുന്നുവെന്നും അഷ്‌റഫ് വ്യക്തമാക്കുന്നു.

jayabharathy

സാത്തറിനു മുന്‍പ് ജയഭാരതി നടന്‍ ഹരി പോത്തനെയാണ് വിവാഹം കഴിച്ചത്. ഇടയ്ക്ക് മദ്രാസില്‍ നിന്നും വന്ന വാര്‍ത്തകളില്‍ ഒന്ന് ജയ് ഭാരതിയും നടന്‍ സത്താറും പ്രണയത്തിലാണ്, ഇരുവരും വൈകാതെ വിവാഹിതരാകുമെന്നുമാണ്. ഹരി പോത്തന്‍ ഈ വിവാഹം എതിര്‍ക്കുന്നുണ്ടെന്നും തുടങ്ങി പലതരം വാര്‍ത്തകളും പ്രചരിച്ചു.

അന്ന് നിര്‍മ്മാതാവ് ഈരാളിക്ക് ഒരു മാഗസിന്‍ ഉണ്ട്. കാര്‍ട്ടൂണിസ്റ്റായ യേശുദാസനാണ് അതിന്റെ എഡിറ്റര്‍. ഒരിക്കല്‍ അതില്‍ ഒരു ഫോട്ടോ വന്നു. ജയഭാരതി നടുക്ക് നില്‍ക്കുമ്പോള്‍ ഒരു വശത്തുനിന്ന് ഹരി പോത്തന്‍ കയ്യില്‍ പിടിച്ചു വലിക്കുകയും, മറുവശത്തു നിന്ന് സത്താറാണ് വലിക്കുന്നത്. അതിനൊരു ഹെഡിങ് കൊടുത്തിരിക്കുന്നത് മേത്തനോ അതോ പോത്തനോ എന്നായിരുന്നു. അതിപ്പോഴും എനിക്ക് നല്ല ഓര്‍മ്മയുണ്ട്. അവരുടെ വിവാഹത്തോട് അനുബന്ധിച്ചാണ് ഇത്തരം ഒരു വാര്‍ത്ത വന്നത്. പിന്നീട് താരങ്ങള്‍ വിവാഹിതരാവുകയും ചെയ്തു.

നടന്‍ മുകേഷും സരിതയും വിവാഹം കഴിച്ച സമയത്ത് മദ്രാസിലുള്ള സുഹൃത്തുക്കള്‍ക്ക് വേണ്ടി ഒരു വിരുന്നു സംഘടിപ്പിച്ചിരുന്നു. മുകേഷിനൊപ്പം ഞാനാണ് കല്യാണം ക്ഷണിക്കാനായി പല താരങ്ങളുടെയും വീട്ടിലേക്ക് പോയത്. കൂട്ടത്തില്‍ ജയഭാരതിയുടെ വീട്ടിലും പോയി. അവിടെ അന്ന് സത്താറുമുണ്ട്.

jayabharathy

കല്യാണക്കാര്യം പറഞ്ഞപ്പോള്‍ സരിതയെ വിവാഹം കഴിക്കാന്‍ വീട്ടില്‍ എല്ലാവരും സമ്മതിച്ചോ എന്നായിരുന്നു ജയഭാരതി മുകേഷിനോട് ചോദിച്ചത്. ഇത് കേട്ടതോടെ എന്നെക്കാളും നിര്‍ബന്ധം വീട്ടുകാര്‍ക്കാണ്, നീ അവളെ തന്നെ കെട്ടിയാല്‍ മതിയെന്ന് വീട്ടുകാര്‍ പറഞ്ഞെന്നുമാണ് മുകേഷ് അവിടെ പറഞ്ഞത്. ഇത് കേട്ട് ഉടനെ ഇവിടെ ഒരാള്‍ ഉണ്ട് എന്ന് പറഞ്ഞ് നടി സത്താറിന്റെ മുഖത്തേക്ക് നോക്കിയത് ഞാനിന്നും ഓര്‍ക്കുന്നുണ്ട്. വിവാഹക്കാര്യത്തില്‍ സത്താറും ജയഭാരതിയും തമ്മില്‍ എന്തോ ഒരു നീരസം അന്നുണ്ടെന്ന് തോന്നുന്നു.

പിന്നീട് ജയഭാരതിയും സത്താറും തമ്മില്‍ വേര്‍പിരിഞ്ഞെങ്കിലും അവര്‍ തമ്മിലുള്ള അന്തര്‍ധാര സജീവമായിരുന്നു. അത് എന്നും നിലനിന്നിരുന്നു. സത്താര്‍ മരിക്കുന്ന സമയത്തു ജയഭാരതിയും മകനും ഒപ്പം തന്നെ ഉണ്ടായിരുന്നുവെന്നും, ആലപ്പി അഷ്‌റഫ് പറയുന്നു.

More from Filmibeat

Read more about: jayabharathi
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X