ഏഴ് കോടി രൂപയുടെ കാരവന്‍! അല്ലു അര്‍ജുന്റെ വാഹനത്തിലെ സൗകര്യം കേട്ട് അമ്പരന്ന് ആരാധകര്‍
ആഡംബര വാഹനങ്ങള്‍ സ്വന്തമാക്കുന്നതില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്നത് സിനിമാ താരങ്ങളാണ്. കോടികള്‍ മുതല്‍ മുടക്കില്‍ കാറുകള്‍ വാങ്ങി കൂട്ടുന്ന താരങ്ങള്‍ മലയാളത്തിലുണ്ട്. എന്നാല്‍ കോടികള്‍ വിലമതിക്കുന്ന കാരവന്‍ സ്വന്താക്കി അല്ലു അര്‍ജുന്‍ എല്ലാവരെയും ഞെട്ടിച്ചിരിക്കുകയാണ്. ഏഴ് കോടിയോളം രൂപ വരുന്ന വാനിറ്റി വാന്‍ ആണ് താരം വാങ്ങിയിരിക്കുന്നത്.

സഞ്ചരിക്കുന്ന കൊട്ടാരമാണെന്നാണ് കാരവനെ കുറിച്ച് ആരാധകര്‍ പറയുന്നത്. 3.35 കോടിയോളം രൂപ ഇന്റീരിയര്‍ വര്‍ക്കിനും ബാക്കി തുക എക്സ്റ്റീരിയറിലും ഡിസൈനുമാണ് ചെലവായിരിക്കുന്നത്. ബാരത് ബെന്‍സിന്റെ ഷാസിലാണ് വാഹനം വികസിപ്പിച്ചിരിക്കുന്നത്. കറുപ്പ് നിറമുള്ള വാഹനത്തിന് ഫുള്ളീ കസ്റ്റ്‌മൈസിഡ് വീലുകളാണുള്ളത്. അല്ലു അര്‍ജുന്റെ പ്രത്യേക നിര്‍ദ്ദേശ പ്രകാരം മൂഡ് ലൈറ്റിംഗ്‌സും വാഹനത്തിലുണ്ട്. ആകാം കാണുന്നതിനായി മൂണ്‍ വിന്റോയും കാരവനിലുണ്ട്.
കിടപ്പ് മുറി, മേക്കപ്പ് റും, മീറ്റിംഗ് റൂം എന്നിവയ്ക്കുള്ള സൗകര്യമുണ്ടെന്നുള്ളതാണ് മറ്റൊരു ശ്രദ്ധേയമായ കാര്യം. വലിയ ടിവിയും ഫോണും അടക്കം ഒരു ഹോട്ടല്‍ മുറിയിലെ സകല സൗകര്യങ്ങളും വാഹനത്തിനുള്ളില്‍ തന്നെ ഒരുക്കിയിരിക്കുകയാണ്. തെലുങ്ക് നാട്ടില്‍ അല്ലുവിന്റെ കാരവനെ കുറിച്ചുള്ള വിശേഷങ്ങളാണ് വന്ന് കൊണ്ടിരിക്കുന്നത്.


Click it and Unblock the Notifications