For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  15 വര്‍ഷം മുന്‍പ് അല്ലു അര്‍ജുന് കിട്ടിയ ഭാഗ്യം! അന്നും ഇന്നും യുവാക്കളെ ത്രസിപ്പിച്ച പ്രണയം

  |

  ഒരു കാലത്ത് മലയാളി പെണ്‍കുട്ടികളുടെ ആരാധ്യ പുരുഷന്മാരില്‍ ഒരാളായിരുന്നു പൃഥ്വിരാജ്. 2002 ല്‍ പൃഥ്വി സിനിമയിലെത്തി തിളങ്ങി നില്‍ക്കുന്നതിന് പിന്നാലെ തെന്നിന്ത്യയില്‍ നിന്നും മറ്റൊരു നായകന്‍ മലയാളത്തിലേക്ക് എത്തി. തെലുങ്കില്‍ ഹിറ്റ് സിനിമകള്‍ സമ്മാനിച്ച് കൊണ്ടിരിക്കുന്ന യുവതാരം അല്ലു അര്‍ജുനായിരുന്നു പൃഥ്വിരാജിനോട് മത്സരിച്ച് കേരളത്തില്‍ വലിയനിര ആരാധികമാരെ സ്വന്തമാക്കിയത്.

  മമ്മൂട്ടിയ്‌ക്കൊപ്പം പൃഥ്വിരാജ്! ഇനി സംഭവിക്കുന്നതും വിസ്മയമാണ്! വമ്പന്മാരെ അണിനിരത്തി പതിനെട്ടാംപടി

  തെലുങ്ക് സിനിമകളോട് അത്ര താല്‍പര്യമില്ലാതിരുന്ന മലയാളികള്‍ അത് കണ്ട് തുടങ്ങിയതിന് പിന്നിലെ പ്രധാന കാരണം അല്ലു അര്‍ജുനായിരുന്നു. തെലുങ്കില്‍ നിര്‍മ്മിക്കുന്ന ചിത്രങ്ങള്‍ മലയാളമടക്കമുള്ള തെന്നിന്ത്യന്‍ ഭാഷകളില്‍ എത്തിച്ചാണ് അല്ലു അര്‍ജുന്‍ ശ്രദ്ധേയനായത്. ഇപ്പോഴിതാ തന്റെ കരിയറില്‍ ഏറ്റവും വഴിത്തിരിവായി മാറിയ സിനിമ പതിനഞ്ച് വര്‍ഷം പൂര്‍ത്തിയാക്കി എന്ന സന്തോഷം പങ്കുവെച്ചിരിക്കുകയാണ് താരം.

  അല്ലു അര്‍ജുന്‍ എന്ന സൂപ്പര്‍താരം

  അല്ലു അര്‍ജുന്‍ എന്ന സൂപ്പര്‍താരം

  തെലുങ്കിലെ പ്രശസ്ത ചലച്ചിത്ര നിര്‍മാതാവ് അല്ലു അരവിന്ദിന്റെ മകനാണ് അല്ലു അര്‍ജുന്‍. തെലുങ്ക് സിനിമയിലെ മുന്‍നിര നായകന്മാരുള്ള കുടുംബത്തിലായിരുന്നു താരത്തിന്റെ ജനനം. തെലുങ്കിലെ പ്രമുഖ ഹാസ്യ താരമായിരുന്ന അല്ലു രാമലിംഗയ്യ അല്ലു അര്‍ജുന്റെ മുത്തച്ഛനായിരുന്നു. തെലുങ്ക് മെഗാസ്റ്റാര്‍ ചിരഞ്ജീവിയും പവന്‍ കല്യാണും അമ്മാവന്മാരാണ്. ഇന്ന് തെലുങ്ക് സിനിമയിലെ സൂപ്പര്‍ താരങ്ങളില്‍ ഒരാളായ അല്ലു അര്‍ജുന്‍ 1985 തന്റെ രണ്ടാമത്തെ വയസിലാണ് ആദ്യമായി സിനിമയില്‍ അഭിനയിക്കുന്നത്. 2003 ല്‍ ഗംഗോത്രി എന്ന സിനിമയിലൂടെയാണ് നായകനായി അല്ലു അര്‍ജുന്റെ അരങ്ങേറ്റം.

   ആര്യ എന്ന ഹിറ്റ് ചിത്രം

  ആര്യ എന്ന ഹിറ്റ് ചിത്രം

  അരങ്ങേറ്റ ചിത്രത്തിലൂടെ അല്ലുവിനെ തേടി നിരവധി പുരസ്‌കാരങ്ങള്‍ എത്തിയിരുന്നു. ആദ്യ സിനിമ ഹിറ്റാക്കിയ അല്ലുവിന് കൈനിറയെ സിനിമകളായിരുന്നു പിന്നീട് ലഭിച്ചത്. എന്നാല്‍ താരത്തിന്റെ കരിയര്‍ മാറി മറിഞ്ഞത് രണ്ടാമത് അഭിനയിച്ച ആര്യ എന്ന ചിത്രത്തിലൂടെയായിരുന്നു. സുകുമാര്‍ ആണ് ആര്യ സംവിധാനം ചെയ്തത്. ദില്‍ രാജു ആയിരുന്നു ഈ ചിത്രത്തിന്റെ നിര്‍മ്മാതാവ്. ചിത്രം വളരെ വലിയൊരു വിജയം നേടി എന്നത് മാത്രമല്ല യുവാക്കള്‍ക്കിടയില്‍ അല്ലു അര്‍ജുന് ധാരാളം ആരാധകരെ നേടിക്കൊടുക്കാനും ചിത്രത്തിലൂടെ സാധിച്ചു. അന്നും ഇന്നും അല്ലുവിന് ആരാധകരില്‍ ഭൂരിഭാഗവും യുവാക്കളാണെന്നുള്ളതാണ് ശ്രദ്ധേയം.

   പതിനഞ്ച് വര്‍ഷം പൂര്‍ത്തിയാക്കി

  പതിനഞ്ച് വര്‍ഷം പൂര്‍ത്തിയാക്കി

  ആര്യ റിലീസിനെത്തിയിട്ട് പതിനഞ്ച് വര്‍ഷം പൂര്‍ത്തിയാക്കിയിരിക്കുകയാണ്. 2004 ലെ മേയ് എഴിനായിരുന്നു ആര്യ തിയറ്ററുകളിലേക്ക് എത്തിയത്. ഈ സന്തോഷ കാര്യം ഫേസ്ബുക്ക് പേജിലൂടെ താരം തന്നെയാണ് വീണ്ടും ഓര്‍മ്മയാക്കിയത്. 'ഇന്നും എനിക്ക് പ്രണയം അനുഭവിക്കാന്‍ കഴിയുന്നുണ്ട്. അന്നും ഇന്നും എന്റെ ജീവിതത്തിലെ അത്ഭുത ചിത്രമായിരുന്നു. ഇതെന്റെ ജീവിതം മാറ്റി മറിച്ചു. പതിനഞ്ച് വര്‍ഷമായെന്ന് ഇപ്പോഴും വിശ്വസിക്കാന്‍ കഴിയുന്നില്ല. സുകുമാര്‍ ബി, ദേവി ശ്രീ പ്രസാദ്, രത്‌നവേലു, ദില്‍ രാജു എന്നിവരുടെ സംഭാവനയ്ക്ക് നന്ദി പറയുകയാണ്. അതിനൊപ്പം എല്ലാ പ്രേക്ഷകര്‍ക്കും അവര്‍ നല്‍കിയ സ്‌നേഹത്തിനും പിന്തുണയ്ക്കും നന്ദി' എന്നാണ് അല്ലു അര്‍ജുന്‍ പറയുന്നത്.

  മലയാളത്തിലും ഹിറ്റ്

  മലയാളത്തിലും ഹിറ്റ്

  ത്രികോണ പ്രണയം ആസ്പദമാക്കി ബോളിവുഡ് അടക്കം ഹിറ്റ് ചിത്രങ്ങള്‍ പുറത്തിറക്കിയിട്ടുണ്ട്. എന്നാല്‍ അതില്‍ നിന്നം വ്യത്യസ്തമായ ത്രികോണ പ്രണയമായിരുന്നു റോമാന്റിക് ത്രില്ലര്‍ ഗണത്തിലൊരുക്കിയ ആര്യ പറഞ്ഞിരുന്നത്. മൊഴിമാറ്റം നടത്തി ആര്യ മലയാളത്തിലേക്കും എത്തിയിരുന്നു. ഇതോടെയാണ് അല്ലു അര്‍ജുന്‍ എന്ന താരത്തിന് കേരളത്തില്‍ നിന്നും ആരാധകരെ ലഭിക്കുന്നത്. റീമേക്ക് ആണെങ്കിലും അക്കാലത്ത് യുവാക്കള്‍ ട്രെന്‍ഡിംഗാക്കിയ ചിത്രമായിരുന്നിത്. ദേവി ശ്രീ പ്രസാദ് ഈണം നല്‍കിയ ഗാനങ്ങളും ഈ ചിത്രത്തിന്റെ വിജയത്തില്‍ നിര്‍ണ്ണായക പങ്ക് വഹിച്ചു.

   മറ്റ് സിനിമകളിലൂടെ

  മറ്റ് സിനിമകളിലൂടെ

  ആര്യയ്ക്ക് ശേഷം ഒരു വര്‍ഷം കഴിഞ്ഞാണ് ബണ്ണി എന്ന അല്ലു അര്‍ജുന്‍ സിനിമയും പിറന്നത്. ഇതും വലിയ തരംഗമായിരുന്നു സൃഷ്ടിച്ചത്. പിന്നീട് ഹാപ്പി എന്ന സിനിമയടക്കം നിരവധി ചിത്രങ്ങള്‍ സമ്മാനിച്ച അല്ലു അര്‍ജുന്‍ പില്‍ക്കാലത്ത് തെലുങ്കില്‍ സൂപ്പര്‍ താരനിരയിലേക്ക് ഉയര്‍ന്നു. ഹിറ്റ് സിനിമയായ ആര്യയ്ക്ക രണ്ടാം ഭാഗം നിര്‍മ്മിച്ചിരുന്നെങ്കിലും ബോക്‌സോഫീസില്‍ പൂര്‍ണ പരാജയമായിരുന്നു ഈ ചിത്രം. എല്ലാ വര്‍ഷവും ഒരു സിനിമ മാത്രം ചെയ്യുന്നു എന്നതാണ് താരത്തെ കുറിച്ച് പറയാവുന്നതില്‍ ശ്രദ്ധേയമായ കാര്യം. 2001 മുതലിങ്ങോട്ട് എത്ര സിനിമകള്‍ ഏറ്റെടുത്താലും ഒരു സിനിമ മാത്രമേ അല്ലുവിന്റേതായി തിയറ്ററുകളിലേക്ക് എത്താറുള്ളു.

  ഫേസ്ബുക്ക് പോസ്റ്റ്‌

  English summary
  Allu Arjun's Arya celebrating 15 years
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X