ആരാധകരുടെ പ്രിയപ്പെട്ട അല്ലുവിന് ഇന്ന് പിറന്നാള്‍! നടന്റെ കരിയറിലെ വമ്പന്‍ ഹിറ്റ് സിനിമകള്‍ കാണാം!
തെന്നിന്ത്യന്‍ സിനിമാ പ്രേമികള്‍ ഏറെ ഇഷ്ടപ്പെടുന്ന താരങ്ങളില്‍ ഒരാളാണ് അല്ലു അര്‍ജുന്‍. തെലുങ്കിലെന്ന പോലെ കേരളത്തിലും മികച്ച സ്വീകാര്യതയാണ് അല്ലുവിന്റെ ചിത്രങ്ങള്‍ക്ക് ലഭിക്കാറുളളത്. പ്രണയ ചിത്രങ്ങളിലൂടെ തുടങ്ങിയ അല്ലു ഇന്ന് ടോളിവുഡിലെ സൂപ്പര്‍ താരങ്ങളില്‍ ഒരാളാണ്. മാസ് എന്റര്‍ടെയ്‌നര്‍ ചിത്രങ്ങളാണ് നടന്റെതായി കൂടുതലായി പുറത്തിറങ്ങാറുളളത്.
തെലുങ്ക് ഇന്‍ഡസ്ട്രിയില്‍ ഇന്ന് താരമൂല്യം കൂടിയ താരങ്ങളില്‍ ഒരാള്‍ കൂടിയാണ് അല്ലു അര്‍ജുന്‍. മല്ലു അര്‍ജുന്‍ എന്ന് കേരളത്തില്‍ അറിയപ്പെടുന്ന താരത്തിന്റെ സിനിമകള്‍ക്കായി ആകാംക്ഷകളോടെയാണ് എല്ലാവരും കാത്തിരിക്കാറുളളത്. ആര്യ എന്ന ചിത്രം പുറത്തിറങ്ങിയ ശേഷമായിരുന്നു കേരളത്തിലും നടന് ആരാധകര്‍ കൂടിയിരുന്നത്. ആരാധകരുടെ പ്രിയപ്പെട്ട അല്ലുവിന്റെ 36ാം പിറന്നാള്‍ ദിവസമാണിന്ന്. പിറന്നാള്‍ ദിനം നടന്റെ കരിയറില്‍ വലിയ ഹിറ്റായ സിനിമകളെക്കുറിച്ചറിയാം. തുടര്‍ന്ന് വായിക്കൂ..

ആര്യ
അല്ലു അര്‍ജുന്റെ കരിയറില്‍ വലിയ ഹിറ്റായി മാറിയ സിനിമകളില്‍ ഒന്നായിരുന്നു ആര്യ. 2006ല്‍ പുറത്തിറങ്ങിയ സിനിമ സുകുമാറായിരുന്നു സംവിധാനം ചെയ്തിരുന്നത്. നടന്റെ കരിയറില്‍ വലിയ വഴിത്തിരിവുണ്ടാക്കിയ സിനിമകളില്‍ ഒന്നുകൂടിയായിരുന്നു ഇത്. ക്യാമ്പസ് പശ്ചാത്തലത്തില്‍ പുറത്തിറങ്ങിയ സിനിമ ഒരു റൊമാന്റിക്ക് ആക്ഷന്‍ ചിത്രം കൂടിയായിരുന്നു. അല്ലുവിന്റെ പ്രകടനം തന്നെയായിരുന്നു സിനിമയില്‍ മുഖ്യ ആകര്‍ഷണമായി മാറിയിരുന്നത്. ഫിലിംഫെയര്‍ അവാര്‍ഡില്‍ നോമിനേഷനില്‍ ഉള്‍പ്പെട്ട നടന് നന്ദി പുരസ്‌കാരങ്ങളില്‍ സ്‌പെഷ്യല്‍ ജൂറി പുരസ്‌കാരവും ലഭിച്ചിരുന്നു.

ആര്യ 2
ആര്യയുടെ രണ്ടാം ഭാഗമായി എത്തിയ സിനിമയും തിയ്യേറ്ററുകളില്‍ നിന്നും വലിയ വിജയം നേടിയിരുന്നു. സുകുമാര്‍ തന്നെ സംവിധാനം ചെയ്ത സിനിമയില്‍ കാജല്‍ അഗര്‍വാളായിരുന്നു നായിക. ദേവി ശ്രീ പ്രസാദ് ഒരുക്കിയ സിനിമയിലെ പാട്ടുകളെല്ലാം തന്നെ ഹിറ്റ്ചാര്‍ട്ടുകളില്‍ ഇടംപിടിച്ചിരുന്നു. മികച്ച പ്രതികരണത്തോടൊപ്പം ബോക്‌സ് ഓഫീസ് കളക്ഷന്റെ കാര്യത്തിലും സിനിമ നേട്ടമുണ്ടാക്കി. സിനിമ പിന്നീട് മലയാളത്തിലേക്കും മൊഴിമാറ്റി പ്രദര്‍ശിപ്പിച്ചെങ്കിലും വേണ്ടത്ര വിജയം നേടിയിരുന്നില്ല.

ജുലായ്
അല്ലു അര്‍ജുന്റെതായി 2012ല്‍ പുറത്തിറങ്ങിയ ഹിറ്റ് ചിത്രമായിരുന്നു ജൂലായ്. മലയാളത്തില്‍ ഗജപോക്കിരി എന്ന പേരിലായിരുന്നു സിനിമ പ്രദര്‍ശനത്തിനെത്തിയിരുന്നത്. ഇലിയാന ഡിക്രൂസായിരുന്നു സിനിമയിലെ നായിക. ആക്ഷന്‍ കോമഡി ചിത്രമായിരുന്ന ജൂലായ് മികച്ച പ്രതികരണത്തോടൊപ്പം ബോക്‌സ് ഓഫീസ് കളക്ഷന്റെ കാര്യത്തിലും നേട്ടമുണ്ടാക്കിയിരുന്നു. അഭിനയത്തോടൊപ്പം ഡാന്‍സിന്റെ കാര്യത്തിലും അല്ലു തിളങ്ങിയ ഒരു ചിത്രം കൂടിയായിരുന്നു ജൂലായ്.

റേസ് ഗുരം
സുരേന്ദര്‍ റെഡ്ഡിയുടെ സംവിധാനത്തില്‍ പുറത്തിറങ്ങിയ അല്ലു അര്‍ജുന്‍ ചിത്രമായിരുന്നു റേസ് ഗുരം. ശ്രുതി ഹാസന്‍ നായികയായി എത്തിയ ചിത്രം തിയ്യേറ്ററുകളില്‍ നിന്നും വലിയ വിജയം നേടിയിരുന്നു. സിനിമയിലെ പ്രകടനത്തിന് മൂന്നാം തവണ ഫിലിം ഫെയര്‍ പുരസ്‌കാരം അല്ലുവിന് ലഭിച്ചിരുന്നു. മലയാളത്തില്‍ ലക്കി എന്ന പേരിലായിരുന്നു സിനിമ പുറത്തിറങ്ങിയിരുന്നത്.

സണ്‍ ഓഫ് സത്യമൂര്‍ത്തി
അല്ലു അര്‍ജുന്റെ കരിയറിലെ വലിയ ഹിറ്റ് ചിത്രങ്ങളിലൊന്നാണ് സണ്‍ ഓഫ് സത്യമൂര്‍ത്തി. ത്രിവിക്രം ശ്രീനിവാസ് സംവിധാനം ചെയ്ത സിനിമയില്‍ സാമന്ത അക്കിനേനിയായിരുന്നു അല്ലുവിന്റെ നായികാ വേഷത്തില്‍ എത്തിയിരുന്നത്. തെലുങ്കില്‍ അല്ലു അര്‍ജുന്റെ താരമൂല്യം ഒന്നുകൂടി ഉയര്‍ത്തിയ സിനിമകളില്‍ ഒന്നായിരുന്നു സണ്‍ ഓഫ് സത്യമൂര്‍ത്തി. സിനിമ പിന്നീട് ഇതേ പേരില്‍ തന്നെ മലയാളത്തിലേക്കും മൊഴിമാറ്റി പ്രദര്‍ശിപ്പിച്ചിരുന്നു.


Click it and Unblock the Notifications