For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഫഹദിന് പിറന്നാള്‍ സര്‍പ്രൈസുമായി അല്ലു അര്‍ജുനും ടീമും, ട്രെന്‍ഡിംഗായി പുഷ്പ കാരക്ടര്‍ പോസ്റ്റര്‍

  |

  ഫഹദ് ഫാസിലിന്‌റെ ജന്മദിനത്തില്‍ ആശംസകള്‍ അറിയിച്ച് നിരവധി പേരാണ് സോഷ്യല്‍ മീഡിയയില്‍ എത്തിയത്. നടന്‌റെ 39ാം ജന്മദിനം ആഘോഷമാക്കുകയാണ് ആരാധകര്‍. സിനിമാ സുഹൃത്തുക്കളെല്ലാം രാവിലെ മുതല്‍ നടന് ആശംസകള്‍ അറിയിച്ച് സമൂഹ മാധ്യമങ്ങളില്‍ എത്തി. പൃഥ്വിരാജ്, ദുല്‍ഖര്‍ സല്‍മാന്‍ ഉള്‍പ്പെടെയുളള സുഹൃത്തുക്കളെല്ലാം പ്രിയപ്പെട്ട ഷാനുവിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നു. ഇവര്‍ക്കൊപ്പം നസ്രിയയുടെതായി വന്ന ആശംസാ പോസ്റ്റും ശ്രദ്ധേയമായി. മാലിക്കിന്‌റെ വിജയത്തിന് പിന്നാലെ മോളിവുഡില്‍ വീണ്ടും തിളങ്ങിനില്‍ക്കുകയാണ് ഫഹദ്.

  pushpa-character-poster

  ആമസോണ്‍ പ്രൈം വഴി റിലീസ് ചെയ്ത ചിത്രത്തിന് മികച്ച പ്രതികരണങ്ങളാണ് ലഭിച്ചത്. ടേക്ക് ഓഫ്, സീ യൂ സൂണ്‍ എന്നീ സിനിമകള്‍ക്ക് ശേഷം ഫഹദ്-മഹേഷ് നാരായണന്‍ കൂട്ടുകെട്ടില്‍ വന്ന മൂന്നാം ചിത്രവും വിജയമായി. അതേസമയം മലയാളത്തില്‍ കൈനിറയെ ചിത്രങ്ങളുളള സമയത്താണ് നടന്‍ അന്യഭാഷാ ചിത്രങ്ങളിലും സജീവമാകുന്നത്. ഫഹദ് ഫാസിലിന്‌റെ പുതിയ ബിഗ് ബഡ്ജറ്റ് ചിത്രങ്ങള്‍ക്കായി വലിയ ആകാംക്ഷകളോടെ കാത്തിരിക്കുകയാണ് ആരാധകര്‍. വേലൈക്കാരന്‍, സൂപ്പര്‍ ഡീലക്‌സ് എന്നീ ചിത്രങ്ങള്‍ക്ക് ശേഷമാണ് കമല്‍ഹാസന്റെ വിക്രത്തിലൂടെ ഫഹദ് വീണ്ടും തമിഴില്‍ എത്തുന്നത്.

  കൂടാതെ തെലുങ്കില്‍ അല്ലു അര്‍ജുന്‍ ചിത്രം പുഷ്പയിലൂടെയും ഫഹദ് എത്തുന്നു. ഫഹദ് ആദ്യമായി ടോളിവുഡില്‍ അഭിനയിക്കുന്ന സിനിമയാണ് പുഷ്പ. രണ്ട് ഭാഗങ്ങളിലായി എത്തുന്ന ചിത്രത്തില്‍ പ്രതിനായക വേഷത്തിലാണ് താരം എത്തുന്നത്. സുകുമാര്‍ സംവിധാനം ചെയ്യുന്ന സിനിമയുടെ ആദ്യ ഭാഗം റിലീസിങ്ങിനൊരുങ്ങുകയാണ്. പുഷ്പയുടെ രണ്ടാം ഭാഗത്തിലാണ് ഫഹദ് പ്രാധാന്യമുളള വേഷത്തില്‍ എത്തുന്നതെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഫഹദിന്‌റെ പിറന്നാളിന് അല്ലു അര്‍ജുനും പുഷ്പ ടീമും നല്‍കിയ സര്‍പ്രൈസ് സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്.

  എറ്റവും ദയയുളള മനുഷ്യന്‍, ഔട്ട് ഓഫ് ഫോക്ക്‌സ് ആവാന്‍ ഇഷ്ടമുളള ആള്‍, ഫഹദിന് ആശംസ നേര്‍ന്ന് നസ്രിയ

  പിറന്നാള്‍ സമ്മാനമായി പുഷ്പയിലെ ഫഹദിന്‌റെ ഒരു കാരക്ടര്‍ പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. ഫഹദിന്‌റെ കണ്ണ് മാത്രമാണ് റിലീസ് ചെയ്ത പോസ്റ്ററില്‍ കാണിക്കുന്നത്. 'തിന്മ മുന്‍പ് ഇത്രയും അപകടകരമായിരുന്നില്ല' എന്ന വാചകവും പോസ്റ്ററില്‍ കാണിക്കുന്നു. സിനിമയുടെ നിര്‍മ്മാതാക്കളായ മൈത്രി മൂവീ മേക്കേഴ്‌സാണ് തങ്ങളുടെ ട്വിറ്റര്‍ പേജിലൂടെ പോസ്റ്റര്‍ പുറത്തുവിട്ടത്. അഞ്ച് ഭാഷകളിലായാണ് പുഷ്പ പുറത്തിറങ്ങുന്നത്. ആക്ഷന്‍ ത്രില്ലര്‍ ഗണത്തില്‍പ്പെടുന്ന സിനിമ ആര്യ, രംഗസ്ഥലം തുടങ്ങിയ സൂപ്പര്‍ഹിറ്റ് ചിത്രങ്ങളൊരുക്കിയ സുകുമാര്‍ കഥയെഴുതി സംവിധാനം ചെയ്യുന്നു.

  ബോളിവുഡ് സെന്‍സേഷന്‍ ദിഷ പതാനിയുടെ പുത്തന്‍ ചിത്രങ്ങള്‍ വൈറല്‍

  രണ്ട് ഭാഗങ്ങളിലായി ഒരുങ്ങുന്ന പുഷ്പയുടെ ആദ്യ ഭാഗം ഈ വര്‍ഷം ഡിംസബറില്‍ എത്തുമെന്നാണ് അറിയുന്നത്. പുഷ്പയ്ക്ക് പുറമെ വിക്രത്തിലെ ഫഹദിന്‌റെ കാരക്ടര്‍ ലുക്കും പുറത്തുവന്നിട്ടുണ്ട്. മാസ്റ്ററിന് ശേഷം ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രമാണ് വിക്രം. കമല്‍ഹാസനും ഫഹദിനും പുറമെ വിജയ് സേതുപതി, കാളിദാസ് ജയറാം, ആന്റണി വര്‍ഗീസ്, അര്‍ജുന്‍ ദാസ് തുടങ്ങിയ താരങ്ങളും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നു. അനിരുദ്ധ് രവിചന്ദറാണ് സിനിമയ്ക്ക് സംഗീതമൊരുക്കുന്നത്.

  അടുത്തിടെ കമല്‍ഹാസനും ഫഹദും വിജയ് സേതുപതിയും ഒരുമിച്ചുളള ഒരു പോസ്റ്റര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു. മലയാളത്തില്‍ മലയന്‍കുഞ്ഞാണ് ഫഹദിന്‌റെ പുതിയ സിനിമ. ഫഹദിന്‌റെ പിതാവും സംവിധായകവനുമായ ഫാസിലാണ് ചിത്രം നിര്‍മ്മിക്കുന്നത്. രജിഷ വിജയന്‍ ചിത്രത്തില്‍ നായികയായി എത്തുന്നു. മഹേഷ് നാരായണന്‍ തിരക്കഥ എഴുതിയ സിനിമ നവാഗതനായ സജിമോന്‍ പ്രഭാകറാണ് സംവിധാനം ചെയ്യുന്നത്‌.

  ഫഹദും നസ്രിയയും കൂടിയാൽ പിന്നെ കുട്ടി കളിയാണ്.. വീഡിയോ കാണാം | FilmiBeat Malayalam

  നാല് തവണ ഓഡീഷന്‍ ചെയ്ത് അവസരം, പ്രണവ് ആള് പാവം, ഹൃദയം അനുഭവം പറഞ്ഞ് മിന്‌റു മരിയ

  Read more about: fahadh faasil allu arjun
  English summary
  allu arjun's pushpa team releases a character poster of fahadh faasil on his birthday
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X