ലാളിത്യമാണ് അദ്ദേഹത്തെ വ്യത്യസ്തനാക്കുന്നത്! മലയാളി സൂപ്പര്‍താരങ്ങളെക്കുറിച്ച് അല്ലു അര്‍ജുന്‍
തെലുങ്കിലെന്ന പോലെ കേരളത്തിലും നിരവധി ആരാധകരുളള താരമാണ് അല്ലു അര്‍ജുന്‍. സൂപ്പര്‍ താരത്തിന്റെതായി പുറത്തിറങ്ങാറുളള മിക്ക ചിത്രങ്ങളും മലയാളികളും ഏറ്റെടുക്കാറുണ്ട്. ആര്യ എന്ന ചിത്രത്തിലൂടെയാണ് അല്ലു അര്‍ജുന്‍ ഇവിടെയും തരംഗമായത്. നടന്റെതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം കേരളത്തിലും വിജയമായി മാറിയിരുന്നു.
തന്റെ സിനിമകള്‍ സ്വീകരിക്കാറുളള മലയാളികളെക്കുറിച്ച് അല്ലു അര്‍ജുനും എപ്പോഴും മനസുതുറക്കാറുണ്ട്. അടുത്തിടെ നടന്നൊരു അഭിമുഖത്തില്‍ മലയാളത്തിലെ സൂപ്പര്‍ താരങ്ങളായ മമ്മൂട്ടി, മോഹന്‍ലാല്‍ തുടങ്ങിയവരെക്കുറിച്ച് അല്ലു അര്‍ജുന്‍ പറഞ്ഞ കാര്യങ്ങള്‍ ശ്രദ്ധേയമായി മാറിയിരുന്നു. മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് നടന്‍ ഇക്കാര്യങ്ങള്‍ പറഞ്ഞത്.

തന്റെ എറ്റവും പുതിയ ചിത്രമായ അല വൈകുന്ദപുരംലോയെക്കുറിച്ച് സംസാരിക്കുന്നതിനിടെയാണ് സൂപ്പര്‍ താരങ്ങളെക്കുറിച്ച് അല്ലു മനസുതുറന്നത്. മമ്മൂട്ടി സാറിനോടും മോഹന്‍ലാല്‍ സാറിനോടും തികഞ്ഞ ആദരാവാണുളളതെന്ന് നടന്‍ പറയുന്നു. മലയാളത്തിലെ മാത്രമല്ല, രാജ്യത്തെ തന്നെ മികച്ച അഭിനേതാക്കളാണവര്‍. എങ്കിലും വ്യക്തിപരമായി ഏറെ ആരാധന കൂടുതലുളളത് മോഹന്‍ലാല്‍ സാറിന്റെ കഥാപാത്രങ്ങളോടാണ്.

സംവിധായകരുള്‍പ്പെടെ അദ്ദേഹത്തിന്റെ വ്യക്തിത്വത്തിനോട് ആരാധനയുളള ഒട്ടേറെ പേര്‍ തെലുങ്ക് സിനിമാ രംഗത്തുളളതായി അറിയാം. ലാളിത്യമാണ് അദ്ദേഹത്തെ വ്യത്യസ്തനാക്കുന്നത്. അല്ലു പറയുന്നു. മലയാളത്തില്‍ പ്രതിഭയുളള ഒട്ടേറെ യുവനടന്‍മാരുണ്ടെന്നും അഭിമുഖത്തില്‍ തെലുങ്ക് സൂപ്പര്‍താരം പറഞ്ഞു. ഫഹദ് ഫാസില്‍, നിവിന്‍ പോളി ,ദുല്‍ഖര്‍ സല്‍മാന്‍ എന്നിവരുടെ ചിത്രങ്ങളെല്ലാം കാണാറുണ്ട്. കുമ്പളങ്ങി നൈറ്റ്‌സ് അടുത്തിടെ കണ്ടതില്‍ വെച്ച് വളരെയധികം ഇഷ്ടപ്പെട്ട സിനിമയാണ്.

ഭാവി പ്രതീക്ഷ നല്‍കുന്ന ഒട്ടേറെ മികച്ച യുവ സംവിധായകരും മലയാളത്തില്‍ ഇടംനേടി കഴിഞ്ഞുവെന്നാണ് എന്റെ വിലയിരുത്തല്‍. അഭിമുഖത്തില്‍ മലയാളം ഇന്‍ഡസ്ട്രിയെക്കുറിച്ച് നടന്‍ പറഞ്ഞു. അല്ലു അര്‍ജുന്റെതായി ഒടുവില്‍ പുറത്തിറങ്ങിയ അല വൈകുന്ദപുരംലോയില്‍ മലയാളത്തില്‍ നിന്നും ജയറാമും ഗോവിന്ദ് പത്മസൂര്യയും പ്രധാന വേഷത്തില്‍ എത്തിയിരുന്നു.

അങ്ങ് വൈകുണ്ഠപുരത്ത് എന്ന പേരിലാണ് സിനിമ കേരളത്തില്‍ മൊഴിമാറ്റി പ്രദര്‍ശിപ്പിച്ചത്. ലോകമെമ്പാടും നിന്നും വലിയ കളക്ഷനാണ് അല്ലു അര്‍ജുന്‍ ചിത്രം നേടിയിരിക്കുന്നത്. സംക്രാന്തി റിലീസായി തെലുങ്കില്‍ എത്തിയ സിനിമ അതേസമയം തന്നെയാണ് കേരളത്തിലും റിലീസ് ചെയ്തത്. ത്രിവിക്രം ശ്രീനിവാസ് സംവിധാനം ചെയ്ത സിനിമയില്‍ അല്ലുവിന്റെ പ്രകടനം തന്നെയാണ് ശ്രദ്ധേയമായത്.


Click it and Unblock the Notifications