'സൂപ്പർസ്റ്റാറിന്റെ മകൾ വിവാഹത്തിന് മുമ്പ് ഒളിച്ചോടി, ആരാധകർ ബന്ദ് അടക്കമുള്ളവ നടത്തി'; കൃഷ്ണ സിനിമയുടെ പിറവി!
അല്ലു അർജുൻ എന്ന അഭിനേതാവിന്റെ ഏറ്റവും മികച്ച പ്രകടനങ്ങളിൽ ഒന്നും പ്രകാശ് രാജിന്റെ ഏറ്റവും മികച്ച അച്ഛൻ വേഷങ്ങളിൽ ഒന്നും അല്ലു അർജുൻ പ്രകാശ് രാജ് കോമ്പിനേഷൻ സീനുകൾ കൊണ്ടും മികച്ച പാട്ടുകൾ കൊണ്ടും മനോഹരമായ പ്രണയരംഗങ്ങൾ കൊണ്ടും ഒട്ടുമിക്ക അല്ലു അർജുൻ സിനിമപ്രേമികൾക്കും പ്രിയപ്പെട്ടതായ സിനിമയാണ് പരുഗു എന്ന കൃഷ്ണ.
സിനിമ ഇറങ്ങിയിട്ട് 15 വർഷത്തിലേറെയായിയെങ്കിലും ചിത്രത്തിലെ ഗാനങ്ങൾക്ക് ഇന്നും മലയാളികൾ ചുവടുവെക്കാറുണ്ട്. ചിത്രത്തിലെ ചെമ്പനീർ പൂവേ നീ എന്ന സോങ് അന്നും ഇന്നും എന്നും ആരാധകർക്ക് പ്രിയപ്പെട്ടതാണ്. ഒരുപക്ഷെ തെലുങ്കിലെ ഏറ്റവും അണ്ടർ റേറ്റഡായ പ്രണയ സിനിമ കൃഷ്ണയായിരിക്കും.

സ്നേഹിക്കുന്നവർക്ക് വേണ്ടി ജീവൻ പോലും കൊടുക്കാനിറങ്ങി പുറപ്പെടുന്ന യുവതലമുറക്ക് മാതാപിതാക്കൾ എന്തുകൊണ്ട് വില്ലന്മാരാകുന്നുവെന്നത് യുവാക്കളുടെ വശത്ത് നിന്നും എന്നാൽ എന്തുകൊണ്ട് തങ്ങൾ ഒളിച്ചോട്ടം എതിർക്കുന്നുവെന്ന് മാതാപിതാക്കളുടെ വശത്ത് നിന്നും പറയുന്ന സിനിമ കൂടിയായിരുന്നു കൃഷ്ണ. ഷീല കൗർ ആയിരുന്നു ചിത്രത്തിൽ നായിക.
ഭാസ്കർ സംവിധാനം ചെയ്ത സിനിമ ദിൽ രാജുവായിരുന്നു സംവിധാനം ചെയ്തത്. സിനിമയെ കുറിച്ച് ഇപ്പോഴും പ്രേക്ഷകർക്ക് അറിയാത്ത ചില കാര്യങ്ങളുണ്ട്. ആന്ധ്രയിലെ ഒരു സൂപ്പർസ്റ്റാറിന്റെ കുടുംബത്തിൽ നടന്ന സംഭവങ്ങളാണ് കൃഷ്ണ സിനിമയുടെ കഥയ്ക്ക് ആധാരമെന്നത് പലർക്കും അറിയില്ല.
ആര്യയ്ക്ക് ശേഷം അതിന്റെ നിർമാതാവായ ദിൽ രാജു ആര്യയുടെ സംവിധായകനായ സുകുമാറിനെ വെച്ച് ഒരു സിനിമ ചെയ്യാൻ പ്ലാനിട്ടിരുന്നു. ആ പടത്തിന്റെ എല്ലാ പരിപാടികളും ചെയ്ത് ഷൂട്ട് ആരംഭിക്കാനിരിക്കെ ആ പടം മുടങ്ങിപ്പോയി. ഇനി എന്ത് എന്ന് ആലോചിച്ച് നിർമാതാവ് ദിൽ രാജു ഇരിക്കുമ്പോഴാണ് സംവിധായകൻ ഭാസ്കർ ഒരു കഥയുടെ ത്രെഡുമായി ദിൽ രാജുവിനെ സമീപിക്കുന്നത്.
ആന്ധ്രയിലെ വലിയ ഒരു സൂപ്പർസ്റ്റാറിന്റെ മകളുടെ വിവാഹത്തിന് വേണ്ട ഒരുക്കങ്ങളെല്ലാം പൂർത്തിയായപ്പോൾ ആ മകൾ ഒരു ചെറുപ്പക്കാരനൊപ്പം ഒളിച്ചോടി. അത് വലിയ പ്രശ്നങ്ങൾക്ക് വഴിവെച്ചു. സൂപ്പർസ്റ്റാറിന്റെ ആരാധകർ ബന്ദ് അടക്കമുള്ള സംഭവങ്ങളും അക്രമങ്ങളും വരെ നടത്തി. അത് ആ സമയത്ത് വലിയ വാർത്തയാകുകയും ചെയ്തു.

ഈ ത്രെഡ്ഡാണ് ഭാസ്കർ ദിൽ രാജുവിനോട് പറഞ്ഞത്. ഇതിൽ മാറ്റം വരുത്തി സിനിമ ചെയ്താലോയെന്നായിരുന്നു ഭാസ്കർ ചോദിച്ചത്. ഇങ്ങനെയാണ് കൃഷ്ണ സിനിമയുടെ ജനനം. സിനിമയുടെ തുടക്കം മുതൽ അല്ലു അർജുൻ ഉണ്ടായിരുന്നു. ആ സമയത്ത് ഹീറോയായിരുന്നു അല്ലു അർജുൻ ചെയ്തിരുന്നത്. ശേഷം കൃഷ്ണയ്ക്ക് വേണ്ടി സിക്സ് പാക്ക് അടക്കം മാറ്റി സാധാരണ ചെറുപ്പക്കാരനായി വളരെ വ്യത്യസ്തമായ ലുക്കിലാണ് കൃഷ്ണയിൽ അഭിനയിച്ചത്.
സിനിമയിലേക്ക് ആദ്യം നായികയായി വിളിച്ചത് വേദികയെയായിരുന്നു. പക്ഷെ വേദിക നോ പറഞ്ഞതോടെ പ്രിയമണിയെ അണിയറപ്രവർത്തകർ സമീപിച്ചു. പക്ഷെ അതും ശരിയാകെ വന്നതോടെ അവസാനമാണ് ഷീല കൗർ നായികയായി എത്തുന്നത്. ആദ്യം ഈ സിനിമയ്ക്ക് തെലുങ്കിൽ കൊടുത്തിരുന്ന പേര് റോമിയോ എന്നായിരുന്നു.
ആന്ധ്രയിലെ ആ വലിയ സൂപ്പർസ്റ്റാർ ചിരഞ്ജീവിയാണെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. താരത്തിന്റെ മകൾ ശ്രീജയാണ് ഒളിച്ചോടിയതെന്നും റിപ്പോർട്ടുകൾ പറയുന്നു. രാംചരണിന് ശ്രീജയെ കൂടാതെ ഒരു സഹോദരി കൂടിയുണ്ട്. വീട്ടുകാരുടെ ഇഷ്‌ടത്തിന് വിരുദ്ധമായി പ്രണയിച്ച യുവാവിനെ വിവാഹം ചെയ്യുമ്പോൾ ശ്രീജയ്ക്ക് 19 വയസ് മാത്രമായിരുന്നു പ്രായം.
സിരീഷ് ഭരദ്വാജ് ആയിരുന്നു ആദ്യ ഭർത്താവ്. ഈ ബന്ധം അധികനാൾ നീണ്ടില്ല. പിന്നീട് ശ്രീജ രണ്ടാമതും വിവാഹിതയായി. കല്യാൺ ദേവുമായി 2016ലായിരുന്നു ശ്രീജയുടെ രണ്ടാം വിവാഹം. നിവ്രതി, നവിഷ്‌ക എന്നിങ്ങനെ രണ്ട് മക്കളുണ്ട് ശ്രീജയ്ക്ക്.


Click it and Unblock the Notifications