ചാക്കോച്ചന്റെ മാസുമായി അളള് രാമേന്ദ്രന്‍ തിയ്യേറ്ററുകളില്‍! സിനിമയുടെ ആദ്യ പ്രതികരണമിങ്ങനെ
Recommended Video

തട്ടുംപുറത്ത് അച്യുതനു ശേഷം കുഞ്ചാക്കോ ബോബന്റെതായി ഇന്ന് തിയ്യേറ്ററുകളിലെത്തിയ ചിത്രമാണ് അളള് രാമേന്ദ്രന്‍. 2019ലെ ചാക്കോച്ചന്റെ ആദ്യ ചിത്രമായിട്ടാണ് സിനിമ റിലീസ് ചെയ്തിരിക്കുന്നത്. വലിയ ഹൈപ്പുകളൊന്നുമില്ലാതെ എത്തിയ ചിത്രം പേരിലെ കൗതുകം കൊണ്ടാണ് എല്ലാവരും ആകാംക്ഷകളോടെ കാത്തിരുന്നത്.
മമ്മൂട്ടിയുടെ പേരന്‍പ്, ജയറാമിന്റെ ലോനപ്പന്റെ മാമോദീസ എന്നീ ചിത്രങ്ങള്‍ക്കൊപ്പമാണ് അളള് രാമേന്ദ്രനും തിയ്യേറ്ററുകളിലെത്തിയിരിക്കുന്നത്. നൂറിലധികം സ്ക്രീനുകളിലാണ് സിനിമ ഇന്ന് റിലീസ് ചെയ്തിരിക്കുന്നത്. ചിത്രത്തിന്റെ ആദ്യ ഷോകള്‍ അവസാനിച്ചതോടെ പ്രേക്ഷക പ്രതികരണങ്ങള്‍ വന്നുകൊണ്ടിരിക്കുകയാണ്. ചാക്കോച്ചന്റെ അളള് രാമേന്ദ്രനെക്കുറിച്ചുളള പ്രതികരണങ്ങളറിയാനായി തുടര്‍ന്ന് വായിക്കൂ....

അളള് രാമേന്ദ്രന്‍
അളള് രാമേന്ദ്രന്‍ എന്ന ടൈറ്റില്‍ റോളില്‍ കലിപ്പ് മൂഡിലാണ് കുഞ്ചാക്കോ ബോബന്‍ സിനിമയില്‍ എത്തുന്നത്. സിനിമയില്‍ പോലീസ് കോണ്‍സ്റ്റബിള്‍ രാമചന്ദ്രനായിട്ടാണ് ചാക്കോച്ചന്‌റെ വരവ്. ഒരിടവേളയ്ക്കു ശേഷം ചാക്കോച്ചന്‍ പോലീസ് വേഷത്തിലെത്തുന്ന സിനിമ കൂടിയാണിത്. ഒരു മാസ് പരിവേഷമുളള കഥാപാത്രമായിരിക്കും ചാക്കോച്ചന്റെ അളള് രാമേന്ദ്രനെന്ന് നേരത്തെ തന്നെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. സിനിമയുടെതായി പുറത്തിറങ്ങിയ ആദ്യ ടീസര്‍ വലിയ ആവേശമായിരുന്നു എല്ലാവരിലും ഉണ്ടാക്കിയിരുന്നത്.

ഇതുവരെ ചെയ്ത വേഷങ്ങളില്‍നിന്നും
ചാന്ദ്‌നി ശ്രീധറും അപര്‍ണ ബാലമുരളിയുമാണ് അളള് രാമേന്ദ്രനില്‍ നായികമാരായി എത്തുന്നത്. പ്രേമത്തിലൂടെ ശ്രദ്ധേയനായ കൃഷ്ണ ശങ്കറും സിനിമയില്‍ പ്രാധാന്യമുളള ഒരു കഥാപാത്രമായി എത്തുന്നുണ്ട്. ആഷിഖ് ഉസ്മാന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആഷിഖ് ഉസ്മാന്‍ ചിത്രം നിര്‍മ്മിച്ചിരിക്കുന്നു. സെന്‍ട്രല്‍ പിക്ചേഴ്സാണ് ചിത്രം വിതരണത്തിന് എത്തിച്ചിരിക്കുന്നത്. കുഞ്ചാക്കോ ബോബന്‍ ഇതുവരെ ചെയ്ത വേഷങ്ങളില്‍നിന്നും തീര്‍ത്തും വ്യത്യസ്തമായ ഒരു കഥാപാത്രമായിരിക്കും ചിത്രത്തിലേതെന്നാണ് അറിയുന്നത്.

പാട്ടുകള്‍ക്കും ട്രെയിലറിനും
അളള് രാമേന്ദ്രന്റെതായി പുറത്തിറങ്ങിയ പാട്ടുകള്‍ക്കും ട്രെയിലറിനും മികച്ച സ്വീകാര്യത തന്നെയായിരുന്നു സമൂഹ മാധ്യമങ്ങളില്‍ ലഭിച്ചിരുന്നത്. ഷാന്‍ റഹ്മാന്‍ സംഗീതം നിര്‍വ്വഹിച്ച ചിത്രത്തിലെ ഗാനങ്ങളെല്ലാം തന്നെ നേരത്തെ ഹിറ്റ് ചാര്‍ട്ടുകളില്‍ ഇടംനേടിയിരുന്നു. ചിത്രത്തിന്റെതായി ഒരു പ്രണയഗാനവും രണ്ട് അടിപൊളി പാട്ടുകളുമായിരുന്നു പുറത്തിറങ്ങിയിരുന്നത്. അളള് രാമേന്ദ്രന്റെ ട്രെയിലറിനും മികച്ച സ്വീകാര്യത തന്നെ സമൂഹ മാധ്യമങ്ങളില്‍ ലഭിച്ചു. ഒരു മാസ് എന്റര്‍ടെയ്‌നറിനു വേണ്ട എല്ലാവിധ ഘടകങ്ങളും സിനിമയിലും ഉണ്ടാകുമെന്നാണ് അറിയുന്നത്.

പ്രേക്ഷക പ്രതികരണം
അളള് രാമേന്ദ്രന്റെ ആദ്യ ഷോകള്‍ അവസാനിച്ചതോടെ സമൂഹ മാധ്യമങ്ങളില്‍ പ്രേക്ഷക പ്രതികരണങ്ങള്‍ വന്നുതുടങ്ങിയിരുന്നു. ഹാസ്യത്തിന് പ്രാധാന്യം നല്‍കിയുളള സിനിമയുടെ ആദ്യ പകുതി രസിപ്പിക്കുന്നുണ്ടെന്നാണ് പ്രേക്ഷക പ്രതികരണങ്ങള്‍ വരുന്നത്. സന്തോഷകരമായി മുന്നോട്ടുപോവുന്ന രാമേന്ദ്രന്റെ ജീവിതത്തിലേക്ക് പെട്ടെന്ന് ഒരു അപരിചിതന്‍ കടന്നുവരുന്നതും തുടര്‍ന്നുനടക്കുന്ന സംഭവവികാസങ്ങളുമാണ് ചിത്രം പറയുന്നതെന്നാണ് അറിയുന്നത്.

സലീം കുമാറും ഹരീഷ് കണാരനും
കോമഡി നമ്പറുകളുമായി സലീം കുമാര്‍,ധര്‍മ്മജന്‍ ബോള്‍ഗാട്ടി,ഹരീഷ് കണാരന്‍ തുടങ്ങിയവരും സിനിമയില്‍ എത്തുന്നുണ്ട്. ഇവര്‍ക്കൊപ്പം ശ്രീനാഥ് ഭാസിയും ചിത്രത്തിലൊരും പ്രാധാന്യമുളള കഥാപാത്രമായി എത്തുന്നുണ്ട്. അളള് രാമേന്ദ്രന് മോശമില്ലാത്ത പ്രതികരണങ്ങള്‍ തന്നെയാണ് വന്നുകൊണ്ടിരിക്കുന്നത്. കുഞ്ചാക്കോ ബോബന്റെ അടുത്ത സൂപ്പര്‍ഹിറ്റായി അളള് രാമേന്ദ്രന്‍ മാറുമെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ആരാധകര്‍ക്കൊപ്പം കുടുംബ പ്രേക്ഷകര്‍ക്കും ഇഷ്ടമാകുന്ന തരത്തിലാണ് സംവിധായകന്‍ സിനിമ എടുത്തിരിക്കുന്നത്.


Click it and Unblock the Notifications











