പതിമൂന്ന് വർഷത്തെ ബന്ധം, നടി സോണിയ ശ്രീജിത്തുമായുള്ള സൗഹൃദത്തെ കുറിച്ച് അശ്വതി ജെറിൻ

മനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് അശ്വതി. വിവാഹത്തിന് ശേഷം മിനിസ്ക്രീനിൽ നിന്ന് വിട്ട് നിൽക്കുകയാണെങ്കിലും സോഷ്യൽ മീഡിയയിൽ സജീവമാണ് താരം. തന്റേയും കുടുംബത്തിന്റേയും ചെറിയ സന്തോഷങ്ങളും വിശേഷങ്ങളും താരം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെയ്ക്കാറുണ്ട്. ഇപ്പോഴിത സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് സൗഹൃദത്തെ കുറിച്ചുളള വാക്കുകളാണ്.

aswathy jerin

നടി സോണിയ ശ്രീജിത്തിനോടൊപ്പമുള്ള ചിത്രം പങ്കുവെച്ചു കൊണ്ട് 13 വർഷത്ത സൗഹൃദ കഥ പറയുകയായിരുന്നു താരം. പതിമൂന്നു വർഷത്തെ സൗഹൃദമാണ് തങ്ങൾക്കിടയിൽ ഉള്ളതെന്നാണ് അശ്വതി ചിത്രത്തിനൊപ്പം പറയുന്നു. കൂടാതെ മറ്റൊരു പോസ്റ്റിൽ തന്റെ അടുത്ത സുഹൃത്തുക്കളെ കുറിച്ചു താരം വാചാലയാകുന്നുണ്ട്. വീഡിയോ കോൾ ചെയ്യുന്നതിന്റെ ചിത്രം പങ്കുവെച്ച് കൊണ്ടായിരുന്നു സൗഹൃദ ബന്ധത്തെ കുറിച്ച് അശ്വതി പറഞ്ഞ‍ത്. സീരിയൽ താരങ്ങളായ സൗപർണ്ണിക, വീണ നായർ, ജിഷിൻ, എന്നിവരുമുണ്ട്. സോണിയ ശ്രീജിത്തിനെ മിസ് ചെയ്യുന്നുണ്ടെന്നും ചിത്രത്തിനൊപ്പം അശ്വതി കുറിച്ചു.

കുങ്കുമപ്പൂവിലെ അമല മറ്റൊരു പരമ്പരായായ അൽഫോൺസാമ്മ എന്നീ സീരിയലുകളിലൂടെയാണ് അശ്വതി പ്രേക്ഷകരുടെ പ്രിയങ്കരിയാകുന്നത്. വിവാഹ ശേഷം മിനിസ്ക്രീൻ വിട്ട് വിദേശത്ത് കുടുംബത്തോടൊപ്പം താമസിക്കുകയാണ് താരം. കുമാരസംഭവം എന്ന സീരിയലിലൂടെ മിനി സ്‌ക്രീനിലേക്ക് എത്തിയ താരമാണ് സോണിയ ശ്രീജിത്ത്. എന്നാൽ ഏഷ്യനെറ്റ് സംപ്രേക്ഷണം ചെയ്ത ഓട്ടോഗ്രാഫ് എന്ന പരമ്പരയിലെ നാൻസി എന്ന കഥാപാത്രത്തിലൂടെയാണ് കൂടുതൽ ശ്രദ്ധിക്കപ്പെട്ടത്. അശ്വതി- വീണ സൗഹൃദം പ്രേക്ഷകർക്ക് അറിയാവുന്നതാണ്. ദിവസങ്ങൾക്ക് മുൻപ് വീണയ്ക്ക് മുന്നിൽ ഒരു ചലഞ്ചുമായി അശ്വതി രംഗത്തെത്തിയിരുന്നു. ഇത് വലിയ ചർച്ച വിഷയമായിരുന്നു സോഷ്യൽ മീഡിയയിൽ.

വണ്ണം കുറയ്ക്കുക എന്ന ചലഞ്ചുമായിട്ടാണ് അശ്വതി എത്തിയത്. കഴിഞ്ഞ 9 മാസത്തിലെ എന്റെ ചേഞ്ച്‌ ആണിത്.. ഭൂലോക മടിച്ചി ആയ എനിക്ക് പറ്റുമെങ്കിൽ തീർച്ചയായും നിങ്ങൾക്കും അതു സാധിക്കും...അപ്പോൾ ഞാൻ ഇവിടെ ഒരു ചലഞ്ച് ആരംഭിക്കുവാണ്..എന്റെ പ്രിയ സുഹൃത്തും നിങ്ങൾക്കു ഏവർക്കും ഇഷ്ട്ടമുള്ള സ്വന്തം വീണ നായറിനെ ഞാൻ ചലഞ്ച് ചെയ്യുന്നു. എന്റെ ചലഞ്ച് സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു ചക്കരെ... തനന്റെ ഫേസ്ബുക്ക് പേജിൽ കുറിച്ചു. ഇത് വീണ ഏറ്റെടുത്തിട്ടുണ്ട്.
ഇത് എന്നോട് വേണ്ടിയിരുന്നില്ല..... എന്നാലും ഞാൻ ഏറ്റെടുക്കുന്നു..പബ്ലിക് ആയി വെല്ലുവിളിച്ചതല്ലേ... . മാക്സിമം ചെയ്യും. ഭഗവാനെ മിന്നിച്ചേക്കണേ @aswathy_actress ... #challengeaccepted- വീണ കുറിച്ചു. വീണയ്ക്ക് മികച്ച പ്രേക്ഷക പിന്തുണയാണ് ലഭിക്കുന്നത്.

അശ്വതി ഇൻസ്റ്റഗ്രാം പോസ്റ്റ്

Read more about: serial
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X