ആദ്യ കൂടിക്കാഴ്ചയിൽ തന്നെ പ്രണവ് മോഹൻലാൽ ഒരു പാഠം പഠിപ്പിച്ചു, വെളിപ്പെടുത്തലുമായി അൽഫോൺസ്
മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് പ്രണവ് മോഹൻലാൽ. സിനിമയിൽ എത്തുന്നതിന് മുൻപ് തന്നെ പ്രണവിന് കൈനിറയെ ആരാധകരുണ്ട്. താരജാഡകളില്ലതെ പ്രണവ് മോഹൻലാലിന്റെ ജീവിതം സോഷ്യൽ മീഡിയയിൽ ഇടം പിടിക്കാറുണ്ട്. അച്ഛന്റെ താരപദവിയില്ലാതെ സ്വന്തം സന്തോഷങ്ങളോടൊപ്പമാണ് പ്രണവ് ജീവിക്കുന്നത്. മോഹൻലാൽ തന്നെ ഒരു അഭിമുഖത്തിൽ മകന്റെ ഇഷ്ടത്തെ കുറിച്ച് വെളിപ്പെടുത്തിയിരുന്നു. അഭിനയത്തെക്കാളും പ്രണവിന് ഇഷ്ടം അധ്യാപനമാണ്.
ഇന്ന് പ്രണവ് മോഹൻലാലിന്റെ പിറന്നാളാണ്. താരപുത്രന് പിറന്നാൾ ആശംസ നേർന്ന് താരങ്ങളും ആരാധകരും രംഗത്ത് എത്തിയിട്ടുണ്ട്. പ്രണവിന്റെ സിമ്പിളി സിറ്റിയെ കുറിച്ചാണ് അധികം പേർക്കും പറയാനുള്ളത്. വലിപ്പച്ചെറുപ്പമില്ലാതെ എല്ലാവരോടു ഒരുപോലെയാണ് താരം പെരുമാറുന്നത്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് പ്രണവ് മോഹൻലാലിനെ കുറിച്ചുള്ള അൽഫോൺസ് പുത്രന്റെ കുറിപ്പാണ്. പ്രണവുമായിട്ടുള്ള ആദ്യ കൂടിക്കാഴ്ചയെ കുറിച്ചാണ് അൽഫോൺസ് പുത്രൻ പറയുന്നത്. പ്രണവിൽ നിന്ന് ഒരു വലിയ പഠം പഠിച്ചുവെന്നാണ് അദ്ദേഹം പറയുന്നത്.

പിറാന്നാൾ ആശംസകളോടെയാണ് അൽഫോൺസ് പുത്രന്റെ കുറിപ്പ് ആരംഭിച്ചിരിക്കുന്നത് ."ജന്മദിനാശംസകൾ പ്രണവ് മോഹൻലാൽ ഈ വർഷവും വരും വർഷങ്ങളും മനോഹരവും സമൃദ്ധവുമാകട്ടെ! എന്റെ ഓഫിസിൽ കമ്പി പൊട്ടിയ ഒരു ഗിറ്റാറുണ്ടായിരുന്നു. അതുകൊണ്ട് ഞങ്ങൾ ആ ഗിറ്റാറിനെ മാറ്റി വച്ചിരിക്കുകയായിരുന്നു. ഒരിക്കൽ ഒരു സിനിമയുടെ കാര്യം ചർച്ച ചെയ്യുന്നതിനായി പ്രണവിനെ കാണാൻ ഞാൻ ആഗ്രഹിച്ചിരുന്നു. സിജു വിൽസണോ കൃഷ്ണ ശങ്കറോ ആണ് പ്രണവിനെ വിളിച്ചത്. അദ്ദേഹം ഓഫിസിൽ വന്നു. ഞങ്ങൾ കണ്ടു. ഞങ്ങൾ സംസാരിച്ചിരുന്നു. അൽപസമയം കഴിഞ്ഞപ്പോൾ അദ്ദേഹം ആ കമ്പി പൊട്ടിയ ഗിറ്റാറെടുത്ത് വായിക്കാൻ തുടങ്ങി. അതിഗംഭീരമായിരുന്നു ആ സംഗീതം.

അന്ന് ഒരു പാഠം അദ്ദേഹത്തിൽ നിന്ന് പഠിച്ചു. ഒരു കമ്പിയില്ലാത്ത ഗിറ്റാറിനു പോലും സംഗീതം സൃഷ്ടിക്കാൻ കഴിയും. ഉപകരണമല്ല, അതു വായിക്കുന്നവനാണ് സംഗീതം സൃഷ്ടിക്കുന്നത്. നന്ദി മോഹൻലാൽ സർ, സുചിത്ര മാഡം... പ്രണവിനെപ്പോലെ മനോഹരമായ മനുഷ്യനെ ഞങ്ങൾക്കു നൽകിയതിന്.." അൽഫോൺസ് ഫേസ് ബുക്കിൽ കുറിച്ചു. നിരവധി പേർ താരത്തിന് പിറന്നാൾ ആശംസയുമായി രംഗത്ത് എത്തിയിട്ടുണ്ട്. ണവിനെ നായകനാക്കി സിനിമ ചെയ്യുമോ ഭാവിയിൽ; അങ്ങനെ ഒരു പദ്ധതി മനസ്സിൽ ഉണ്ടോ..? എന്നും ആരാധകർ അൽഫോൺസ് പുത്രനോട് ചോദിക്കുന്നുണ്ട്.

പ്രണവിന്റെ പിറന്നാൾ ദിനമായ ഇന്ന് താരത്തിന്റെ ഏറ്റവും പുതിയ ചിത്രമായ ഹൃദയത്തിലെ ക്യാരക്ടർ പോസ്റ്റർ പുറത്തു വന്നിരുന്നു. മോഹൻലാലിന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ക്യാരക്ടർ പോസ്റ്റർ പുറത്ത് വിട്ടത്. ക്യാമറയും കൊണ്ട് നിൽക്കുന്ന പ്രണവ് മോഹൻലാലിന്റ ചിത്രമായിരുന്ന പോസ്റ്ററിൽ ഉണ്ടായിരുന്നത്.'ഹൃദയത്തിലെ പ്രണവിന്റെ പോസ്റ്റർ പങ്കുവെക്കാൻ സാധിച്ചതിൽ അതിയായ സന്തോഷം. പിറന്നാൾ ആശംസകൾ അപ്പു. ചിത്രത്തിന്റെ എല്ലാ അണിയറപ്രവർത്തകർക്കും ആശംസകൾ', എന്ന് കുറിച്ച് കൊണ്ടാണ് പോസ്റ്റർ പങ്കുവെച്ചത്.
Recommended Video

ജേക്കബിന്‍റെ സ്വര്‍ഗ്ഗരാജ്യത്തിന് ശേഷം വിനീത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ഹൃദയം. കല്യാണി പ്രിയദര്‍ശനും ദര്‍ശന രാജേന്ദ്രനുമാണ് ചിത്രത്തിലെ നായികമാർ.. മെറിലാന്‍ഡ് സിനിമാസിന്‍റെ ബാനറില്‍ വിശാഖ് സുബ്രഹ്മണ്യമാണ് ചിത്രം നിര്‍മ്മിക്കുന്നത്, മോഹൻലാൽ ചിത്രമായ മരയക്കാർ ആണ് പ്രണവിന്റെ റിലീസ് ആകാനുള്ള മറ്റൊരു ചിത്രം. കുഞ്ഞ് കുഞ്ഞാലിയായിട്ടാണ് പ്രണവ് എത്തുന്നത്. കല്യാണി പ്രിയദർശൻ തന്നെയാണ് ചിത്രത്തിലെ നായിക.


Click it and Unblock the Notifications