നസ്രിയയും ടൊവിനോയും പിഷാരടിയും അല്‍ഫോണ്‍സ് പുത്രന്റെ മാലാഖയെക്കാണാനെത്തി! വീഡിയോ വൈറല്‍! കാണൂ!
താരങ്ങള്‍ പങ്കെടുക്കുന്ന ചടങ്ങുകളെല്ലാം വാര്‍ത്തകളില്‍ ഇടം പിടിക്കാറുണ്ട്. സംവിധായകനായ അല്‍ഫോണ്‍സ് പുത്രന്റെ മകളുടെ മാമോദീസ ചടങ്ങിനിടയിലെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുന്നത്. സുഹൃത്തുക്കളും കുടുംബാംഗങ്ങളുമൊക്കെ ചടങ്ങില്‍ പങ്കെടുത്തിരുന്നു. സിനിമാലോകത്തുനിന്നും നിരവധി പേരാണ് ചടങ്ങിനെത്തിയത്. നസ്രിയ സഹോദരനൊപ്പമാണ് ചടങ്ങിനെത്തിയത്. വിനയ് ഫോര്‍ട്ടും ഭാര്യയും സിജി വില്‍സണും ഭാര്യയും ചടങ്ങില്‍ പങ്കെടുത്തിരുന്നു. കുടുംബസമേതമായാണ് രമേഷ് പിഷാരടി എത്തിയത്. ടൊവിനോ തോമസും പൊന്നമ്മ ബാബുവുമൊക്കെ ഏദന്റെ കുഞ്ഞനിയത്തിയെ കാണാനായി എത്തിയിരുന്നു.
കാത്തിരിപ്പിനൊടുവില്‍ കുഞ്ഞതിഥിയെത്തിയതിന്റെ സന്തോഷം പങ്കുവെച്ച് അല്‍ഫോണ്‍സ് പുത്രനെത്തിയിരുന്നു. കുഞ്ഞതിഥിയുടെ ചിത്രങ്ങളും അദ്ദേഹം പങ്കുവെച്ചിരുന്നു. അതിന് പിന്നാലെയായാണ് മാമോദീസ വീഡിയോയും എത്തിയത്. ഇളം റോസ് നിറത്തിലുള്ള വസ്ത്രങ്ങളണിഞ്ഞാണ് അല്‍ഫോണ്‍സും കുടുംബവും എത്തിയത്. ക്യൂട്ട് മാലാഖയെ കൊഞ്ചിക്കുന്നതിന്റെ തിരക്കിലായിരുന്നു താരങ്ങളെല്ലാം. ഇടയ്ക്ക് വാശി പിടിച്ച് കരയുന്ന ഏദനെ സമാധാനിപ്പിക്കുന്ന അല്‍ഫോണ്‍സിനെയും വീഡിയോയില്‍ കാണുന്നുണ്ട്.

സഹോദരനൊപ്പമാണ് നസ്രിയ എത്തിയത്. നാളുകള്‍ക്ക് ശേഷം അല്‍ഫോണ്‍സിനെയും കുടുംബത്തിന്റെയും കണ്ടതിന്റെ സന്തോഷത്തിലായിരുന്നു താരം. ഏദന്റെ മാമോദീസ ചടങ്ങിലും നസ്രിയ പങ്കെടുത്തിരുന്നു. ടൊവിനോയും വിനയ് ഫോര്‍ട്ടും അപര്‍ണ്ണ ബാലമുരളിയും കൂടിയെത്തിയതോടെ ചടങ്ങ് വൈറലായി മാറിയിരുന്നു. സോഷ്യല്‍ മീഡിയലിലൂടെ വൈറലായിക്കൊണ്ടിരിക്കുന്ന വീഡിയോ കാണാം.


Click it and Unblock the Notifications











