ലാലേട്ടന്‍ മമ്മൂക്കയെ ഉമ്മ വെക്കുന്ന സീന്‍ എങ്ങനെ എടുത്തു! ജോഷിയുടെ മറുപടിയെ കുറിച്ച് അല്‍ഫോണ്‍സ് പുത്രന്‍

നിവിന്‍ പോളിയെ നായകനാക്കി പ്രേമം എന്ന സിനിമയിലൂടെയാണ് സംവിധായകന്‍ അല്‍ഫോണ്‍സ് പുത്രന്‍ ജനപ്രിയനാവുന്നത്. സിനിമയില്‍ മൂന്ന് കാലഘട്ടം വളരെ മനോഹരമായി അവതരിപ്പിക്കാനും കൈയ്യടി വാങ്ങിക്കാനുമൊക്കെ അല്‍ഫോണ്‍സിന് സാധിച്ചിരുന്നു. വീണ്ടും അതുപോലെ ബ്രില്യന്‍സ് കാണിക്കുന്ന അല്‍ഫോണ്‍സ് ചിത്രങ്ങള്‍ക്ക് വേണ്ടി കാത്തിരിക്കുകയാണ് ആരാധകര്‍.

അതേ സമയം സംവിധായകന്‍ ജോഷിയുമായിട്ടുണ്ടായ ഒരു സംഭാഷണത്തെ പറ്റി പറഞ്ഞ് കൊണ്ട് എത്തിയിരിക്കുകയാണ് അല്‍ഫോണ്‍സ് പുത്രനിപ്പോള്‍. പ്രേമം സിനിമയുടെ മേക്കിങ്ങിനെ പറ്റി ജോഷി ചോദിച്ചതിനെ കുറിച്ചായിരുന്നു ഫേസ്ബുക്കിലെഴുതിയ കുറിപ്പിലൂടെ അല്‍ഫോണ്‍സ് പുത്രന്‍ പറഞ്ഞത്.

mohanlal

ഇതിനൊപ്പം നമ്പര്‍ 20 മദ്രാസ് മെയിലിലെ ഒരു രംഗത്തെ പറ്റി താന്‍ തിരിച്ചും അദ്ദേഹത്തോട് ചോദിച്ചതിനെ കുറിച്ചും സംവിധായകന്‍ എഴുതിയിരിക്കുകയാണ്. ജോഷിയുടെ സംവിധാനത്തില്‍ പിറന്ന സൂപ്പര്‍ഹിറ്റ് ചിത്രമാണ് നമ്പര്‍ 20 മദ്രാസ് മെയില്‍. മോഹന്‍ലാല്‍ നായകനായിട്ടെത്തിയ ചിത്രത്തില്‍ മമ്മൂട്ടി അതിഥി വേഷത്തിലും അഭിനയിച്ചിരുന്നു. ഈ സിനിമ റിലീസ് ചെയ്തിട്ട് 34 വര്‍ഷമായിരിക്കുകയാണിന്ന്. ഇതിനോട് അനുബന്ധിച്ചാണ് അല്‍ഫോണ്‍സ് പുത്രന്‍ എഴുത്തുമായി വന്നിരിക്കുന്നത്.

ബാക് ടൂ 2015.

പ്രേമം റിലീസിന് ശേഷം, എന്നോട് ജോഷി സാര്‍ പ്രേമം മേക്കിങ്ങ് ചോദിച്ചപ്പോ എനിക്ക് സന്തോഷം ആയി.

ജോഷി സാര്‍ : മോന്‍ എങ്ങനാ ആണ് മുന്ന് കാലഘട്ടവും ഷൂട്ട് ചെയ്തത്?

ഞാന്‍ : സാര്‍ മൂന്നും ഒരോ കാലഘട്ടത്തിന്റെ സ്‌റ്റൈലില്‍ ഷൂട്ട് ചെയ്തു.

ജോഷി സാര്‍ : ആ ഡിഫറന്റ് ട്രീറ്റ്‌മെന്റ് ആണ് അതിന്റെ അഴക്.

ഞാന്‍ : താങ്ക് യു സാര്‍..

സര്‍ എങ്ങനയാണ് No 20 മദ്രാസ് മെയിലില്‍ ലാലേട്ടന്‍ മമ്മൂക്കേന ഉമ്മ വെക്കണ സീന്‍ എടുത്തു?

ജോഷി സര്‍ : അത് മോഹന്‍ലാല്‍ ഇട്ട ഇംപ്രൊവൈസേഷന്‍ ഞാന്‍ അപ്പ്രൂവ് ചെയ്തു. ഞാന്‍ കൂടുതലും സ്‌പോണ്ടെനിയസ് ആയിട്ട് വര്‍ക്ക് ചെയ്യുന്ന ആളാണ്. എനിക്ക് ലൊക്കേഷന്‍ വര്‍ക്ക് ആവണം, ഇല്ലെങ്കില്‍ ആര്‍ട്ടിസ്റ്റിന്റെ പെര്‍ഫോമന്‍സ് എക്‌സൈറ്റ് ചെയ്യിക്കണം.

ഞാന്‍ : സാര്‍ അടുത്ത ചോദ്യം, രണ്ട് സിനിമയിലാണ് ഞാന്‍ തിലകന്‍ സാര്‍ ഡൊമിനേറ്റ് ചെയ്യാത്ത പടങ്ങള്‍ കണ്ടിട്ടുള്ളൂ. അത് ഒന്ന് ഗോഡ്ഫാദറും പിന്നെ നാടുവാഴികളും.

ജോഷി സാര്‍ : ചിരിച്ചോണ്ട്... മൂപ്പര് അനന്തന്റെ റോള്‍ ചോദിച്ചു. പക്ഷേ എനിക്കെന്തോ ആ റോള്‍ മധു സാര്‍ തന്നെ ചെയ്യണം എന്ന് തോന്നി.
അപ്പോഴേക്കും ഒപ്പം ഫങ്ഷന്റെ വേദി എത്തി. സാറും ഞാനും എന്റെ അമ്മായിച്ചന്‍ ആല്‍വിന്‍ ആന്റണിയും കാറില്‍ നിന്ന് ഇറങ്ങി.

ജോഷി സാര്‍ : സീ യു മോനെ.

ഞാന്‍ : താങ്ക് യു സാര്‍. സാര്‍ മാത്രമാണ് ഇന്ത്യന്‍ ഫിലിം ഇന്‍ഡസ്ട്രിയില്‍ ഈ സിനിമയുടെ മേക്കിംഗ് ചോദിച്ചത്. താങ്ക് യു സര്‍. അന്നും ഇന്നും താങ്ക് യു സര്‍...

എന്നും പറഞ്ഞാണ് അല്‍ഫോണ്‍സ് പുത്രന്‍ കുറിപ്പ് അവസാനിപ്പിക്കുന്നത്. അതേ സമയം താരത്തിന്റെ പോസ്റ്റിന് താഴെ പ്രേമം കണ്ടതിന്റെ ഓര്‍മ്മകളാണ് പ്രേക്ഷകരും പങ്കുവെച്ചിരിക്കുന്നത്.

പ്രേമം ഫിലിം കാണാന്‍ 12 മണിക്ക് ക്ലാസ്സ് കട്ട് ചെയ്തു ചാടി, നേരെ തിയേറ്ററിലേക്ക്. അവിടെ ചെന്നപ്പോള്‍ ഹൗസ് ഫുള്‍. സമയം കളയാന്‍ കുറേ കറങ്ങി. 6 മണിയുടെ ഷോ യ്ക്ക് എത്തിയപ്പോള്‍ വീണ്ടും ആ പല്ലവി ടിക്കറ്റ് കിട്ടിയില്ല.. അവസാനം അവര്‍ ഞങ്ങള്‍ക്ക് 2 ഇരുമ്പ് കസേര എടുത്ത് തന്നു മുന്‍വശത്തു ഇരുന്നു കാണാന്‍. ഞങ്ങള്‍ നോ പറഞ്ഞു. ഇത്ര നല്ല പടം പെടലി ഉടിഞ്ഞു കാണാന്‍ താല്പര്യമില്ല. അങ്ങനെ കാത്തിരുന്ന് ടിക്കറ്റ് കിട്ടി പടം കണ്ടത് ഇപ്പോഴും ഓര്‍മ്മയുണ്ട്.

പ്രേമം കണ്ട ആ ഓളം ഒന്നും വേറെ ഒരു പടത്തിലും എനിക്കു കിട്ടിയിട്ടില്ല. പ്രേമത്തിന്റെ ടിക്കറ്റ് കിട്ടാന്‍ വേണ്ടി നെട്ടോട്ടം ഓടിയതാണ് 2015 ലെ മറക്കാന്‍ പറ്റാത്ത ഓര്‍മകളില്‍ ഒന്ന് എന്നിങ്ങനെ അല്‍ഫോണ്‍സിന്റെ സിനിമയെ കുറിച്ച് നിരവധി കമന്റുകളാണ് വന്നിരിക്കുന്നത്.

More from Filmibeat

Read more about: alphonse puthren
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X