twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഫഹദ് ഫാസില്‍ ചിത്രം പാട്ടിന് എന്ത് സംഭവിച്ചു; വെളിപ്പെടുത്തി അല്‍ഫോന്‍സ് പുത്രന്‍

    |

    നേരം, പ്രേമം എന്നീ ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ ഇഷ്ടം പിടിച്ചുപ്പറ്റിയ സംവിധായകനാണ് അല്‍ഫോണ്‍സ് പുത്രന്‍. സിനിമകള്‍ പുറത്ത് ഇറങ്ങി വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഇന്നും സിനിമകോളങ്ങളില്‍ ചര്‍ച്ച വിഷയമാണ്. നേരം എന്ന ചിത്രത്തിലൂടെ തന്നെ പ്രേക്ഷകരുടെ പള്‍സ് മനസ്സിലാക്കാന്‍ സംവിധായകന് കഴിഞ്ഞിരുന്നു. പ്രേമത്തിന് ശേഷം അല്‍ഫോണ്‍സ് പുത്രന്‍ അനൗണ്‍സ് ചെയ്ത ചിത്രമായിരുന്നു പാട്ട്. ഫഹദ് ഫാസിലെ നായികനാക്കി 2020 ല്‍ ആയിരുന്നു ചിത്രം പ്രഖ്യാപിച്ചത്. ഔദ്യോഗികമായി പ്രഖ്യാപിച്ചതല്ലാതെ പിന്നീട് ഇതിനെ കുറിച്ച് ഒരു അറിയിപ്പും വന്നില്ലായിരുന്നു. ഇപ്പോഴിത ഈ സിനിമയെ കുറിച്ച് അല്‍ഫോണ്‍സ് പുത്രനോട് തന്നെ ആരാധകര്‍ നേരിട്ട് ചോദിക്കുകയാണ്.

    Alphonse Puthren

    സംവിധായകന്റെ സോഷ്യല്‍ മീഡിയ പോസ്റ്റിന് ചുവടെയായിരുന്നു ആരാധകന്റെ ചോദ്യം. ഇതിന് കൃത്യമായി താരം ഉത്തരം നല്‍കിയിട്ടുമുണ്ട്. ഭാവന ഐഎഫ്എഫ്‌കെ വേദിയിലേക്ക് എത്തുന്ന വീഡിയോ അല്‍ഫോന്‍സ് പുത്രന്‍ ഫേസ്ബുക്കിലൂടെ പങ്കുവെച്ചിരുന്നു. ഇതിന് താഴെയണ് ആരാധകന്‍ 'പാട്ട് പടം ആലോചനയെക്കുറിച്ചു ഒരു വാക്ക്' എന്ന് കമന്റ് ചെയ്തത്. ഇതിന് തൊട്ടുപിന്നാലെ 'ഇപ്പോള്‍ ഗോള്‍ഡിന്റെ ടൈം ആണ്. അത് കഴിയട്ടെ' എന്ന് അല്‍ഫോന്‍സ് പുത്രന്‍ മറുപടി നല്‍കിയത്.

    ചോര ഒലിപ്പിച്ച് കൊണ്ട് മമ്മൂട്ടി പൊട്ടിക്കരഞ്ഞു, ബജറ്റ് ചര്‍ച്ചയ്ക്കിടെ ആ അപകടത്തെ കുറിച്ച് പറഞ്ഞ് മുകേഷ്ചോര ഒലിപ്പിച്ച് കൊണ്ട് മമ്മൂട്ടി പൊട്ടിക്കരഞ്ഞു, ബജറ്റ് ചര്‍ച്ചയ്ക്കിടെ ആ അപകടത്തെ കുറിച്ച് പറഞ്ഞ് മുകേഷ്

    ഫഹദ് ഫാസിലിനൊപ്പം നയന്‍താരയും പ്രധാന കഥാപാത്രമാകുന്ന ചിത്രമാണ് പാട്ട്. സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററിന് മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്. ലോക സിനിമ ചരിത്രത്തില്‍ പുതുമയൊന്നും ഇല്ലാത്ത മൂന്നാമത്തെ മലയാളം ചലച്ചിത്രം എന്ന ടാഗ് ലൈനോടെയായിരുന്നു പോസ്റ്റര്‍ റിലീസ് ചെയ്തത്.

    യുജിഎം എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ സക്കറിയ തോമസും ആല്‍വിന്‍ ആന്റണിയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ആനന്ദ് സി ചന്ദ്രന്‍ ആണ് ഛായാഗ്രഹണം. പബ്ലിസിറ്റ് ഡിസൈന്‍ ട്യൂണി ജോണ്‍ 24 എഎം. രചന, സംവിധാനം, എഡിറ്റിംഗ്, സംഗീത സംവിധാനം എന്നിവ അല്‍ഫോന്‍സ് പുത്രന്‍ തന്നെയാണ് നിര്‍വ്വഹിക്കുന്നത്. സംഗീതം പശ്ചാത്തലമാവുന്ന സിനിമയ്ക്കായുള്ള തയ്യാറെടുപ്പിനായി താന്‍ സംഗീതം പഠിച്ചുകൊണ്ടിരിക്കുന്ന വിവരം അല്‍ഫോന്‍സ് നേരത്തെ അഭിമുഖങ്ങളില്‍ വ്യക്തമാക്കിയിരുന്നു.

    'ദേഷ്യം വരുന്നോണ്ടോ'എന്ന് ചോദിച്ചു, അമ്പിളിച്ചേട്ടന്റെ മറുപടി ഇങ്ങനെയായിരുന്നു, വെളിപ്പെടുത്തി നവ്യ'ദേഷ്യം വരുന്നോണ്ടോ'എന്ന് ചോദിച്ചു, അമ്പിളിച്ചേട്ടന്റെ മറുപടി ഇങ്ങനെയായിരുന്നു, വെളിപ്പെടുത്തി നവ്യ

    അതേസമയം ഇപ്പോള്‍ 'ഗോള്‍ഡ്' എന്ന സിനിമയുടെ അണിയറയിലാണ് അല്‍ഫോന്‍സ് പുത്രന്‍. പൃഥ്വിരാജ്, നയന്‍താര എന്നിവരാണ് സിനിമയിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പൃഥ്വിരാജ് പ്രൊഡക്ഷന്‍സ്, മാജിക് ഫ്രെയിസും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രത്തില്‍ അജ്മല്‍ അമീര്‍, മല്ലിക സുകുമാരന്‍, എന്നിവരും പ്രധാന വേഷം ചെയ്യുന്നുണ്ട്.

    ഗോള്‍ഡിനെ കുറിച്ച് വാചാലനായി അല്‍ഫോണ്‍സ് പുത്രന്‍ എത്തിയിരുന്നു. നേരവും പ്രേമവും പോലെയല്ല ഈ സിനിമ എന്നാണ് സംവിധായകന്‍ പറഞ്ഞത്. അദ്ദേഹത്തിന്റെ വാക്കുകള്‍ ഇങ്ങനെ... ''ഗോള്‍ഡ് എന്ന സിനിമയുടെ ചിത്രീകരണം കഴിഞ്ഞിട്ട് ഇപ്പൊ ചിത്രസംയോജനം നടക്കുകയാണ്. നേരവും പ്രേമവും പോലെയല്ല ഈ സിനിമ. ഇത് വേറെ ഒരു ടൈപ്പ് സിനിമയാണ്. കൊറച്ചു നല്ല കഥാപാത്രങ്ങളും, കൊറച്ചു നല്ല താരങ്ങളും, രണ്ടു മൂന്നു പാട്ടുകള്‍, കൊറച്ചു തമാശകളും ഒള്ള ഒരു പുതുമയില്ലാത്ത മൂന്നാമത്തെ ചലച്ചിത്രം. പതിവ് പോലെ ഒരു മുന്നറിയിപ്പ് ! യുദ്ധവും, പ്രേമവും പ്രതീക്ഷിച്ചു ആ വഴിക്കു ആരും വരരുത്,'' എന്നാണ് അല്‍ഫോണ്‍സ് സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്.പ്രേക്ഷകര്‍ ആകാംക്ഷയോടെയാണ് ചിത്രത്തിനായി കാത്തിരിക്കുന്നത്. മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളാണ് പൃഥ്വിരാജും നയന്‍താരയും. പ്രേക്ഷകര്‍ ആകാംക്ഷയോടെയാണ് ചിത്രത്തിനായി കാത്തിരിക്കുന്നത്. മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളാണ് പൃഥ്വിരാജും നയന്‍താരയും. ഇരുവരും ഒന്നിച്ചെത്തുന്ന ചിത്രത്തിനായി കാത്തിരിക്കുകയാണ് പ്രേക്ഷകര്‍ കാത്തിരിക്കുകയാണ്.

    English summary
    Alphonse Puthren Opens Up About His Fahadh movie Paattu, went Viral
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X