twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ലാലേട്ടന് ശേഷം മുണ്ട് മടക്കി റെയ്ബാന്‍ വെച്ച് ഹിറ്റായത് നിവിന്‍ പോളിയാണ്! ട്രോളന്മാരുടെ ആശംസകള്‍!!

    |

    പ്രേമം എന്ന വാക്ക് രോമാഞ്ചമുണ്ടാക്കുന്നതാണ്. എന്നാല്‍ 2015 ല്‍ കേരളം മുഴുവന്‍ തരംഗമാക്കിയ സിനിമയായിരുന്നു പ്രേമം. നിവിന്‍ പോളി എന്ന നടന്റെ കരിയറിലെ സൂപ്പര്‍ ഹിറ്റ് സിനിമയായിരുന്ന പ്രേമം അല്‍ഫോണ്‍സ് പുത്രന്റെ സംവിധാനത്തിലായിരുന്നു എത്തിയത്. പുതുമുഖങ്ങളായ മൂന്ന് നടിമാരെ സിനിമയിലേക്ക് എത്തിച്ച് അല്‍ഫോണ്‍സ് ഉണ്ടാക്കിയ ഓളം ഇനിയും പോയിട്ടില്ല.

    സീരിയലുകള്‍ 1000 എപ്പിസോഡിന് മുകളില്‍ പോവുന്നതിനുള്ള കാരണം എന്താണെന്ന് അറിയാമോ?സീരിയലുകള്‍ 1000 എപ്പിസോഡിന് മുകളില്‍ പോവുന്നതിനുള്ള കാരണം എന്താണെന്ന് അറിയാമോ?

    2015 മേയ് 29 നായിരുന്നു പ്രേമം റിലീസിനെത്തിയത്. പ്രേമം റിലീസിനെത്തിയിട്ട് ഇന്ന് മൂന്ന് വര്‍ഷം പുര്‍ത്തിയാവുകയാണ്. ഇക്കാര്യം ഓര്‍മ്മിപ്പിച്ച് നിവിനും സായി പല്ലവിയും എത്തിയിട്ടുണ്ട്. മൂന്ന് വര്‍ഷത്തിനുള്ളില്‍ പ്രേമത്തിലെ താരങ്ങളെല്ലാം ഉയരങ്ങള്‍ കീഴടക്കി. ചിത്രത്തിലെ മൂന്ന് നയികമാര്‍ തെന്നിന്ത്യയില്‍ അറിയപ്പെടുന്ന വലിയ നടിമാരായി. ഇനിയും വിശേഷങ്ങളുണ്ട്..

    പ്രേമം

    പ്രേമം

    കോളേജ് പശ്ചാതലത്തിലൊരുക്കിയ സിനിമയായിരുന്നു പ്രേമം. ജോര്‍ജ് എന്ന വ്യക്തിയുടെ ജീവിതത്തിലെ മൂന്ന് കാലഘട്ടങ്ങളിലായി സംഭവിക്കുന്ന പ്രണയമാണ് സിനിമയുടെ ഇതിവൃത്തം. പ്ലസ്ടുവിന് പഠിക്കുമ്പോള്‍ മേരിയുമായി തോന്നുന്ന പ്രണയം പെട്ടെന്ന് തന്നെ അവസാനിക്കുന്നു. കോളേജിലെത്തിയപ്പോള്‍ മലര്‍ മിസിനോട് തോന്നുന്ന പ്രണയം ഒരു ദുരന്തത്തില്‍ അവസാനിക്കുന്നു. രണ്ട് പ്രണയം പൊളിഞ്ഞതോടെ ജോര്‍ജ് ഈ പരിപാടി നിര്‍ത്തിയെങ്കിലും അവസാനം മേരിയുടെ അനിയത്തി ജോര്‍ജിന്റെ ജീവിത പങ്കാളിയായി എത്തുകയാണ്.

    സിനിമയുടെ വിജയം

    സിനിമയുടെ വിജയം

    നിവിന്‍ പോളിയുടെ കരിയറിലെ ഏറ്റവും വലിയ സൂപ്പര്‍ ഹിറ്റായി പ്രേമം മാറി. നിവിന്‍ പോളിയ്ക്ക് അന്യഭാഷകളില്‍ ആരാധകരുടെ എണ്ണം വര്‍ദ്ധിച്ചതും പ്രേമത്തിലെ പ്രകടനമായിരുന്നു. സിനിമ കോളേജ് വിദ്യാര്‍ത്ഥികള്‍ക്കും യുവാക്കള്‍ക്കിടയിലും ഉണ്ടാക്കിയ ഓളം വലുതായിരുന്നു. നിവിന്‍ മാത്രമല്ല അല്‍ഫോണ്‍സ് പുത്രന്‍ പരിചയപ്പെടുത്തിയ താരങ്ങളെല്ലാം വലിയ ഉയരത്തിലേക്കായിരുന്നു എത്തിയത്. പുതുമുഖങ്ങളായി എത്തിയ നായികമാരില്‍ സായി പല്ലവി ഇന്ന് തെന്നിന്ത്യയില്‍ ഏറ്റവുമധികം പ്രതിഫലം വാങ്ങുന്ന നടിയാണ്. പ്രേമത്തില്‍ നിന്നായിരുന്നു എല്ലാത്തിന്റെയും തുടക്കമെന്ന് പറഞ്ഞ് മലര്‍ മിസിനെ ഓര്‍മ്മപ്പെടുത്തി സായി ഇന്ന് രംഗത്തെത്തിയിരുന്നു.

    കോടികള്‍ വാരിക്കൂട്ടി

    കോടികള്‍ വാരിക്കൂട്ടി

    വെറും നാല് കോടി രൂപയുടെ ബജറ്റിലായിരുന്നു പ്രേമം നിര്‍മ്മിച്ചിരുന്നത്. എന്നാല്‍ 50 കോടി ക്ലബ്ബിലെത്തിയ സിനിമ 60 കോടിയോളം രൂപ കളക്ഷനായി സ്വന്തമാക്കുകയും ചെയ്തിരുന്നു. അന്‍വര്‍ റഷീദ് എന്റര്‍ടെയിന്‍മെന്റസിന്റെ ബാനറില്‍ അന്‍വര്‍ റഷീദാണ് സിനിമ നിര്‍മ്മിച്ചത്. സിനിമ മറ്റുള്ള ഭാഷകളിലേക്കും പ്രദര്‍ശനത്തിനെത്തിയിരുന്നു. നാഗചൈതന്യയും ശ്രുതി ഹസനും അഭിനയിച്ച തെലുങ്കിലെ പ്രേമം കാര്യമായി വിജയിച്ചിരുന്നില്ല.. മലയാളികള്‍ സിനിമയെ ട്രോളി കൊന്നിരുന്നു. ഇപ്പോല്‍ ഹിന്ദിയിലും പ്രേമം വരാന്‍ പോവുകയാണ്. ബോണി കപൂറിന്റെ മകന്‍ അര്‍ജുന്‍ കപൂറാണ് നായകനായി അഭിനയിച്ച് അഭിഷേക് കപൂറാണ് സിനിമ സംവിധാനം ചെയ്യുന്നത്.

    ഹിറ്റായ പാട്ടുകള്‍

    ഹിറ്റായ പാട്ടുകള്‍

    സിനിമയെ പോലെ തന്നെ പ്രേമത്തിലെ പാട്ടുകളും ഹിറ്റായിരുന്നു. സിനിമ ഇറങ്ങുന്നതിന് മുന്‍പ് പുറത്ത് വന്ന 'ആലുവ പുഴയുടെ തീരത്ത്' എന്ന് തുടങ്ങുന്ന പാട്ടാണ് പ്രേക്ഷകരുടെ ശ്രദ്ധ ആദ്യം പിടിച്ച് പറ്റിയത്. അനുപമ പരമേശ്വരന്‍ എന്ന ചുരുണ്ട മുടിക്കാരിയായിരുന്നു പാട്ടിലെ ആകര്‍ഷണം. മേരിയെ കാണാന്‍ വേണ്ടിയായിരുന്നു പലരും തിയറ്ററുകളിലേക്ക് എത്തിയതെങ്കില്‍ മലര്‍ മിസിനോടുള്ള സ്‌നേഹവുമായിട്ടാണ് തിരിച്ചിറങ്ങി പോന്നത്. മലരെ നിന്നെ കാണാതിരുന്നാല്‍ എന്ന് തുടങ്ങുന്ന മറ്റൊരു പാട്ടാണ് പിന്നീട് വൈറലായത്.

    റൊമാന്റിക് സിനിമ

    റൊമാന്റിക് സിനിമ

    പ്രേമം കഴിഞ്ഞ് നിവിന്‍ പോളി റൊമാന്റിക് സിനിമകളൊന്നും ചെയ്തിട്ടില്ല. എന്നാല്‍ അതിന് മുന്‍പ് തട്ടത്തിന്‍ മറയത്ത്, നേരം, 1983, ഓംശാന്തി ഓശാന, ഒരു വടക്കന്‍ സെല്‍ഫി, തുടങ്ങിയ സിനിമകളെല്ലാം പ്രേക്ഷകര്‍ ഏറ്റെടുത്തിരുന്ന സിനിമകളായിരുന്നു.

     മൂന്ന് വര്‍ഷങ്ങള്‍..

    മൂന്ന് വര്‍ഷങ്ങള്‍..

    യൂത്തന്മാരിലെ ആദ്യ അമ്പത് കോടി നേടിയ സിനിമ ഇറങ്ങിയിട്ട്.. മരണമാസ് സെക്കന്‍ഡ് ഇന്‍ട്രോ പിറന്നിട്ട്... മുഴുവന്‍ ബ്ലാക്കും വൈറ്റും കട്ട താടിയും ട്രെന്‍ഡ് ആക്കിയിട്ട്.. രോമാഞ്ചിഫിക്കേഷന്‍ സെക്കന്‍ഡ് ഇന്‍ട്രവല്‍ പിറന്നിട്ട്.. മലയാളത്തിലേക്ക് ജോര്‍ജും പിള്ളേരും എത്തിയിട്ട് മൂന്ന് വര്‍ഷങ്ങള്‍ ആയിരിക്കുകയാണ്.

     അല്‍ഫോണ്‍സ് പുത്രന്‍

    അല്‍ഫോണ്‍സ് പുത്രന്‍

    കാര്യമായി വലിയ കഥയൊന്നുമില്ലെങ്കിലും ഹൗസ് ഫുള്‍ ഷോകളിലൂടെ നമ്മളെ നിലത്തിരുപ്പിച്ചതിന് അല്‍ഫോണ്‍സ് പുത്രന് ഒരു കുതിരപവന്‍ തന്നെ കൊടുക്കണം.

     മികച്ച സിനിമകള്‍..

    മികച്ച സിനിമകള്‍..

    സത്യ കഥ എന്താണെന്ന് വെച്ചാല്‍ മഹാനടിയും പ്രേമവും 50 കോടി ക്ലബ്ബില്‍ കയറാന്‍ കാരണം ദുല്‍ഖറോ നിവിനോ അല്ല. മറിച്ച് അത് രണ്ടും മികച്ച സിനിമകള്‍ ആണെന്നുള്ളതാണ്.

     പ്രേമം ഹിറ്റാവാന്‍ കാരണമിതാണ്..

    പ്രേമം ഹിറ്റാവാന്‍ കാരണമിതാണ്..

    പ്രേമം പ്രേക്ഷകര്‍ക്ക് ഇഷ്ടപ്പെടാന്‍ കാരണം 1% സ്റ്റോറി, 1% കാസ്റ്റിംഗ്.. ബാക്കി 95% വിഷ്വല്‍സും മേക്കിംഗിലെ പുതുമയും മ്യൂസികുമാണ്.

     രസകരമായ സംഭവം

    രസകരമായ സംഭവം

    പ്രേമം ഇറങ്ങിയിട്ട് മൂന്ന് വര്‍ഷങ്ങള്‍ കഴിഞ്ഞു. രസകരമായ കാര്യം എന്താണെന്ന് വെച്ചാല്‍ അന്ന് വന്‍ ഓളം ഉണ്ടാക്കിയ നടിമാരില്‍ സായി പല്ലവി ഒഴികെ മറ്റ് രണ്ട് എവിടെയാണെന്ന് പോലും അറിയില്ല എന്നുള്ളതാണ്.

    ഇന്നേക്ക് മൂന്ന് വര്‍ഷം

    ഇന്നേക്ക് മൂന്ന് വര്‍ഷം

    നല്ല സിനിമകള്‍ വിജയിക്കാനും അത് 50 കോടി ക്ലബ്ബില്‍ കയറാനും സ്റ്റാര്‍ വാല്യുവോ.. ഹൈപ്പോ വേണ്ട എന്ന് പ്രേമത്തിലൂടെ തെളിയിച്ചിട്ട് ഇന്നേക്ക് മൂന്ന് വര്‍ഷം ആയിരിക്കുകയാണ്.

    ഏറ്റവും കൂടുതല്‍ കണ്ട സിനിമ

    ഏറ്റവും കൂടുതല്‍ കണ്ട സിനിമ

    പ്രേമം ഓവര്‍ റേറ്റഡ് സിനിമയാണെന്നും ചുമ്മാ തട്ടിക്കൂട്ട് ഐറ്റമാണെന്നും പറയുന്നവരുണ്ട്. എന്നാല്‍ അവര് ഏറ്റവുമധികം തവണ തിയറ്ററില്‍ പോയി കണ്ട ചിത്രം പ്രേമമായിരിക്കും.

    നിവിനാണ്...

    നിവിനാണ്...

    ലാലേട്ടന്‍ മാത്രം ഭരിച്ചിരുന്ന മോളിവുഡ് ബോക്‌സോഫീസ്. അവിടേക്ക് മുണ്ടും മടക്കി കുത്തി മീശ പിരിച്ച് റെയ്ബാനും വെച്ച് 50 കോടി ക്ലബ്ബിലെത്തിയത് ഞങ്ങളുടെ അച്ചായനാണ്.

     പ്രേമത്തിന്റെ ഓളം

    പ്രേമത്തിന്റെ ഓളം

    സൗഹൃദത്തിന്റെയും പ്രേമത്തിന്റെയും രസവും കറുപ്പ് ഷര്‍ട്ടും വെള്ളമുണ്ടും മലയാള കരയില്‍ തരംഗവുമുണ്ടാക്കിയാണ് പ്രേമം മൂന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് എത്തിയത്.

    കൈയടിപ്പിച്ചു..

    കൈയടിപ്പിച്ചു..

    കൂകാന്‍ വന്നവരെ കൊണ്ട് കൈയടിപ്പിച്ചാണ് പ്രേമത്തിന്റെ സെക്കന്റ് ഇന്‍ട്രോ പിറന്നത്. പ്രേമത്തിന്റെ വിജയങ്ങളിലെ ഒരു കാര്യം ഇതാണ്.

     യൂത്തന്റെ പടം..

    യൂത്തന്റെ പടം..

    പ്രേമത്തിന് മുന്‍പോ അതിന് ശേഷമോ തെന്നിന്ത്യയില്‍ ഇത്രയും ഓളം ഉണ്ടാക്കിയ മറ്റൊരു യൂത്തന്റെ പടം മോളിവുഡില്‍ പിറന്നിട്ടില്ല.

    English summary
    Alphonse Puthren's Premam completed 3 years
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X