താടിയും മുടിയും നീട്ടി കട്ട കലിപ്പ് ലുക്കിൽ മമ്മൂക്ക,അമൽ നീരദ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്
ബിലാലിന പ്രതീക്ഷിച്ചിരുന്ന പ്രേക്ഷകർക്ക് ഉഗ്രൻ സർപ്രൈസുമായി മമ്മൂട്ടി. ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം മമ്മൂട്ടി- അമൽ നീരദ് കൂട്ട്കെട്ട് ഒന്നിക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്ത്. ഭീഷ്മ പർവ്വം എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ മാസ് ലുക്കിലാണ് മമ്മൂക്ക എത്തിയിരിക്കുന്നത്. ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. മുടി നീട്ടി വളർത്തി താടിയിൽ മാസ് ലുക്കിലാണ് മെഗാസ്റ്റാർ പോസ്റ്ററിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
വ്യത്യസ്തമായ രീതിയിലാണ് ചിത്രത്തിന്റെ പോസ്റ്റർ തയ്യാറാക്കിയിരിക്കുന്നത്. മമ്മൂട്ടിയുടെ സോഷ്യൽ മീഡിയ പേജിലൂടെയാണ് പോസ്റ്റർ റിലീസ് ചെയ്തിരിക്കുന്നത്. മികച്ച പ്രേക്ഷക അഭിപ്രായമാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്.

ഒരു ആക്ഷന്‍ എന്റര്‍ടെയിനര്‍ ചിത്രമായിരിക്കും . ഭീഷ്മ പർവ്വം എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്. ഫെബ്രുവരി ആദ്യത്തോടെ ആരംഭിക്കുമെന്ന് റിപ്പോര്‍ട്ടുകൾ പ്രചരിച്ചിരുന്നു. കൊച്ചിയായിരിക്കും ചിത്രത്തിന്റെ പ്രധാന ലൊക്കേഷൻ. മമ്മൂട്ടിക്കൊപ്പം സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. എന്നാൽ മറ്റ് താരങ്ങളെ കുറിച്ചുള്ള കൂടുതൽ വിവരം ലഭ്യമല്ല. ചിത്രീകരണം ഫെബ്രുവരി 10 ന് ആരംഭിക്കുമെന്നും വാർത്തകൾ പ്രചരിക്കുന്നുണ്ട്. .10 ന് തന്നെ മമ്മൂട്ടിയും ചിത്രത്തിൽ ജോയിൻ ചെയ്യുമെന്നാണ് ലഭിക്കുന്ന വിവരം.
കുറച്ച് നാളുകൾക്ക് മുൻപ് ചിത്രത്തിനെ കുറിച്ചുള്ള സൂചനകൾ പുറത്തു വന്നിരുന്നു. എന്നാൽ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായിരുന്നില്ല ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിനിടെ സൗബിനാണ് അമൽ നീരദ്- മമ്മൂട്ടി ചിത്രത്തെ കുറിച്ച് വെളിപ്പെടുത്തിയത്.. താനും ആ സിനിമയുടെ ഭാഗമാണെന്ന് വെളിപ്പെടുത്തി കൊണ്ടാണ് ചിത്രത്തിനെ കുറിച്ച് നടൻ വെളിപ്പെടുത്തിയത് എന്നാൽ മറ്റ് വിവരങ്ങൾ പുറത്തു വിട്ടിരുന്നില്ല. 14 വർഷത്തിന് ശേഷം മമ്മൂട്ടി അമൽ നീരദ് വീണ്ടും ഒന്നിക്കുന്നത്.
വരത്തന് ശേഷം അമൽ നീരദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ഭീഷ്മ പർവ്വം. ഏഴ് വർഷത്തിന് ശേഷമാണ് അമൽ നീരദ് വീണ്ടു പുതിയ ചിത്രവുമായി എത്തുന്നത്. എന്തായാലും പ്രേക്ഷകർ ആകാംക്ഷയോടെ ചിത്രത്തിനായി കാത്തിരിക്കുകയാണ്. ലോക്ക് ഡൗണിന് ശേഷം മെഗാസ്റ്റാർ അഭിനയിക്കുന്നആദ്യ ചിത്രമാണിത്. കൊവിഡ് പ്രതിസന്ധിയ്ക്ക് ശേഷം മെഗാസ്റ്റാർ സിനിമയിൽ സജീവമായിരിക്കുകയാണ്. ഈ ചിത്രത്തിന് ശേഷമായിരിക്കും ബിലാലിന്റെ ചിത്രീകരണം ആരംഭിക്കുക.


Click it and Unblock the Notifications











