ആ കാരണം കൊണ്ട് ഷൈന്‍ കോസ്റ്റ്യൂം ധരിച്ചാല്‍ ഇരിക്കില്ല; ആവശ്യപ്പെടാത്തത് പലതും ചെയ്തു
ഭീഷ്മപര്‍വത്തില്‍ മമ്മൂട്ടിക്കൊപ്പം വന്‍ താരനിരയായിരുന്നു അണിനിരന്നത്. മൈക്കിളപ്പയ്‌ക്കൊപ്പം തന്നെ ചിത്രത്തിലെ എല്ലാ കഥാപാത്രങ്ങളും ശ്രദ്ധിക്കപ്പെട്ടിരുന്നു. എല്ലാവര്‍ക്കും വേണ്ടവിധത്തിലുള്ള പ്രധാന്യം നല്‍കി കൊണ്ടാണ് അമല്‍ നീരദ് ചിത്രം ഒരുക്കിയിരിക്കുന്നത്. ഭീഷ്മപര്‍വം പുറത്ത് ഇറങ്ങിയതിന് ശേഷം പ്രേക്ഷകരുടെ ചര്‍ച്ചയായ താരങ്ങളായിരുന്നു ഷൈന്‍ ടോം ചാക്കോയും സൗബിനും. ഒരാള്‍ വില്ലനും മറ്റൊരാള്‍ പോസിറ്റീവ് കഥാപാത്രത്തെയുമാണ് അവതരിപ്പിച്ചത്.
ഇപ്പോഴിത ഇരുവരുടേയും സിനമയോടുള്ള ആത്മാര്‍ത്ഥയെ കുറിച്ച് വാചാലനാവുകയാണ് സംവിധായകന്‍ അമല്‍ നീരദ്. മനോരമ ഓണ്‍ലൈന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം മനസ് തുറന്ന്ത്.

ഷൈന്‍ ടോം ചാക്കേയെ കുറിച്ച് സംവിധായകന്റെ വാക്കുകള്‍ ഇങ്ങനെ...''പീറ്റര്‍ എന്ന കഥാപാത്രമായി ഷൈന്‍ തകര്‍ക്കുമെന്ന് തനിക്ക് അറിയാമായിരുന്നു. താന്‍ തമാശയായി എല്ലാവരോടും പറയുന്ന ഒരു കാര്യമുണ്ട്. 'ഈ സിനിമയില്‍ മറ്റെല്ലാവരെയും എണ്‍പതുകളിലേക്ക് ആക്കുകയാണ് ചെയ്തത്. പക്ഷേ ഷൈന്‍ എണ്‍പതുകളിലാണ് ജീവിക്കുന്നതുതന്നെ'. സിനിമയുടെ ഷൂട്ട് ആരംഭിച്ച അന്നു മുതല്‍ ഇന്നു വരെ അത്രയേറെ പാഷനോടെയാണ് അദ്ദേഹം സമീപിച്ചിരിക്കുന്നത്. രാവിലെ സെറ്റില്‍ വന്ന് കോസ്റ്റ്യൂംസ് ധരിച്ചു കഴിഞ്ഞാല്‍ പിന്നെ ഇരിക്കുക പോലുമില്ല. ഡ്രസ്സില്‍ ചുളിവ് വീഴുമെന്ന് പേടിച്ചാണ് ഇരിക്കാത്തത്. പാന്റ്‌സിന്റെ ഫോള്‍ ഒക്കെ നേരേ വരാനായി മൂന്നോ നാലോ അണ്ടര്‍വെയര്‍ വരെ ധരിച്ചാണ് അദ്ദേഹം അഭിനയിച്ചിട്ടുള്ളത്. ഇതൊന്നും ആരും ആവശ്യപ്പെട്ടിട്ടില്ല.

കൂടാതെ ഒരു സീനില്‍ തന്റെ ഭാഗം കഴിഞ്ഞാല്‍ ഷൈന്‍ പോകില്ല. മറ്റു താരങ്ങളുടെ ക്ലോസ് ഒക്കെ എടുക്കുമ്പോള്‍ അവര്‍ക്ക് കൃത്യമായ റിയാക്ഷന്‍ കൊടുക്കാന്‍ വേണ്ടി അവിടെത്തന്നെയിരിക്കും. ഒരു സെക്കന്‍ഡ് പോലും കലര്‍പ്പില്ലാതെ, നൂറു ശതമാനം സമര്‍പ്പണത്തോടെയാണ് ഷൈന്‍ ഈ സിനിമയില്‍ പ്രവര്‍ത്തിച്ചിരിക്കുന്നത്.

ഷൈനിന്റെ വൈറല്‍ ഡാന്‍സ് സ്റ്റൈപ്പിനെ കുറിച്ചും പറയുന്നുണ്ട്. അദ്ദേഹം തന്നെയാണ് അത് കൊറിയോഗ്രഫി ചെയ്തത്. ആദ്യത്തെ ആക്ഷന്‍ സീന്‍ ഷൂട്ട് ചെയ്ത സമയത്താണ് സുഷിന്‍ ഈ പാട്ട് അയയ്ക്കുന്നത്. ബോള്‍ട്ട് സെറ്റ് ചെയ്യാന്‍ ധാരാളം സമയമെടുക്കുമെന്നതിനാല്‍ ബ്രേക്ക് ടൈമില്‍ ഈ പാട്ട് സ്പീക്കറില്‍ ഇട്ടു. അതു കേട്ട് ഷൈന്‍ വെറുതെ കളിച്ചൊരു സ്റ്റെപ്പാണിത്. അതു കണ്ടപ്പോള്‍ത്തന്നെ ഇതെനിക്കു വേണം എന്ന് ഞാന്‍ അദ്ദേഹത്തോട് പറയുകയും ചെയ്തുവെന്നും അമല്‍ പറഞ്ഞു

സിനിമയെ അത്രയേറെ ആത്മാര്‍ഥതയോടെ സമീപിക്കുന്ന ആളാണ് സൗബിന്‍. പൊള്ളാച്ചിയിലെ ഒരു ലൊക്കേഷനില്‍ ആര്‍ട്ടില്‍ നിന്ന് ആളുകള്‍ ഇല്ലാതിരുന്ന സമയത്ത് സൗബിന്‍ ഇരുന്ന് നിലം തുടയ്ക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. പിന്നീടെപ്പോഴോ അന്‍വര്‍ ഒക്കെയുള്ള ഒരു സൗഹൃദസദസ്സില്‍, അമലേട്ടന്‍ ഒരു ഭീകരനാണെന്നാണ് കേട്ടതെങ്കിലും പാവമാണല്ലോ എന്ന് സൗബിന്‍ പറഞ്ഞതായി ഞാനറിഞ്ഞു. ഇത്രയേറെ സമര്‍പ്പണത്തോടെ ജോലി ചെയ്യുന്ന ഒരാളുടെ അടുത്ത് ഞാന്‍ കാലു പിടിച്ചേ നില്‍ക്കൂ. അത് ആ വ്യക്തിയോടുള്ള സ്‌നേഹം കൊണ്ടല്ല. മറിച്ച് അയാള്‍ സിനിമയോടു കാണിക്കുന്ന സ്‌നേഹം കൊണ്ട് ഉണ്ടാകുന്ന ബഹുമാനമാണ്.
Recommended Video

കൂടാതെ സൗബിന്‍ എന്റെ കുടുംബമാണ്. എന്റെ സഹോദരനാണ്. എനിക്ക് ഒരു സഹോദരി മാത്രമാണുള്ളത്. പക്ഷേ ജീവിതത്തിന്റെ പല ഘട്ടങ്ങളില്‍ പല സഹോദരന്മാരെ എനിക്ക് കിട്ടിയുട്ടുണ്ട്. അതിലൊരാളാണ് സൗബിന്‍. അത്രയേറെ അടുപ്പത്തോടെയാണ് സൗബിനും ഈ സിനിമയില്‍ അഭിനയിച്ചിരിക്കുന്നത്. അസിസ്റ്റന്റ്‌സായി എന്റടുത്ത് വരുന്നവരോട് ഞാനിപ്പോഴും സൗബിന്റെ കഥകളാണ് പറയാറുള്ളത്. വെള്ളം തളിക്കാനാണെങ്കിലും നിലം തുടയ്ക്കാനാണെങ്കിലുമൊക്കെ സൗബിന് മടിയില്ല.. അമല്‍ നീരദ് പറഞ്ഞ് അവസാനിപ്പിച്ചു.


Click it and Unblock the Notifications











