നടി ജ്യോതിർമയിയിൽ നിന്ന് തമസോമ ജ്യോതിർഗമയയിലേക്ക്, ചിത്രം പങ്കുവെച്ച് അമൽ നീരദ്

ലോക്ക് ഡൗൺ കാലത്ത് സോഷ്യൽ മീഡിയയിൽ പല തരത്തിലുള്ള ചലഞ്ചുകൾ ദിനം പ്രതി പുറത്തു വരുന്നുണ്ട്. ഇക്കുറി പ്രേക്ഷകരല്ല താരങ്ങളാണ് സോഷ്യൽ മീഡിയയിൽ പുതിയ ചലഞ്ചുമായി എത്തുന്നത്. ഇപ്പാൾ സോഷ്യൽ മീഡിയയിൽ ട്രെന്റിങ്ങാവുന്നത് തലമുടി മൊട്ടയടിക്കൽ ചലഞ്ചാണ്. ലോക്ക് ഡൗണിൽ താരങ്ങൾ മൊട്ടയടിക്കൽ ചലഞ്ചുമായി സജീവമാണ്.

jothitmayi

ഇപ്പോഴിത സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് നടി ജ്യോതിർമയിയയുടെ തലമൊട്ടയടിക്കൽ ചലഞ്ച്. പ്രിയതമയുടെ പുതിയ ഗെറ്റപ്പ് സംവിധായകനും സിനിമ ഫോട്ടോഗ്രാഫറുമായ അമൽനീരാദാണ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്നത്. തമസോമ ജ്യോതിർഗമയ എന്ന് അടികുറിപ്പോടെയാണ് ചിത്രം ഇൻസ്റ്റഗ്രം പേജിൽ പങ്കുവെച്ചിരിക്കുന്നത്. സോഷ്യൽ മീഡിയയിൽ സജീവമല്ല ജ്യോതിർമയി.

തങ്ങളുടെ സ്വകാര്യ നിമിഷങ്ങൾ ഇരുവരും അധികം സോഷ്യൽ മീഡിയയിൽ പങ്കുവെയ്ക്കാറില്ല. അമൽ നീരദിന്റെ ചിത്രം ആരാധകർക്കിടയിൽ കൗതുകം ജനിപ്പിച്ചിട്ടുണ്ട്. എന്നാൽ ചിത്രത്തിന്റെ കമന്റുകളിൽ‌ മിക്കതും അമലിന്റെ പുതിയ ചിത്രമായ ബിലാൽ 2-വിനെക്കുറിച്ചുള്ളതാണ്. ട്രാൻസാണ് ഏറ്റവും ഒ!ടുവിൽ പുറത്തു വന്ന അമൽ നീരദ് ചിത്രം.പ്രിയ താരത്തിന്റെ ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്.

നടൻ ഇന്ദ്രജിത്തും തലമുടിമൊട്ടയടിക്കൽ ചാലഞ്ചുമായി രംഗത്തെത്തിയിരുന്നു. മുടി കളഞ്ഞതിന് ശേഷം മക്കളോടൊപ്പം സെൽഫി എടുക്കുന്ന ചിത്രമായിരുന്നു താരം പങ്കുവെച്ചിരുന്നത്. മലയാളം താരങ്ങൾ മാത്രമല്ല അന്യഭാഷ താരങ്ങളും മൊട്ടയടിക്കൽ ചലഞ്ചുമായി രംഗത്തെത്തിയിരുന്നു. താരങ്ങളുടെ ലോക്ക് ഡൗൺ സ്പെഷ്യൽ ചലഞ്ചിന് മികച്ച പ്രേക്ഷക സ്വീകാര്യതയായിരുന്നു ലഭിച്ചരിക്കുന്നത്.

2015 ൽ ആയിരുന്നു അമൽ നീരദും ജ്യോതിർമയിയും വിവാഹിതരാകുന്നത്. പൈലറ്റ് എന്ന ചിത്രത്തിലൂടെയാണ് ജ്യോതിർമയി സിനിമയില്‌ എത്തുന്നത്. മീശമാധവൻ എന്ന ചിത്രത്തിലൂടെയാണ് താരം പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധേയമാകുന്നത്ൽ പിന്നീട് പുറത്തിറങ്ങിയ , എന്റെ വീട് അപ്പുവിന്റേയും തുടങ്ങിയ ചിത്രങ്ങളിലൂടെ നായികയായി അരങ്ങേറ്റം കുറക്കുകയായിരുന്നു. മലയാളത്തിൽ മാത്രമല്ല തെന്നിന്ത്യൻ സിനിമ ലോകത്തും താരം സജീവമായിരുന്നു.സാഗർ ഏലിയാസ് ജാക്കി റീലോഡഡിലാണ് താരം ഏറ്റവും ഒടിവിൽ പ്രത്യക്ഷപ്പെട്ടത്. വിവാഹ ശേഷം സിനിമയിൽ നിന്ന് മാറി നിൽക്കുകയാണ് താരം.

Read more about: Amal neerad
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X