ഞാനവരോട് പറയാനുള്ളത് നേരെ പറയും, ചെെതന്യയും സ്വന്തം മകനെന്ന് അമല; 'ഭർതൃപിതാവ് പറഞ്ഞത്'
എൺപതുകളിലെ സെൻസേഷനായിരുന്നു നടി അമല അക്കിനേനി. നാഗാർജുനയെ വിവാഹം ചെയ്ത ശേഷമാണ് അമല കരിയറിൽ നിന്നും കുറച്ച് കാലത്തേക്ക് മാറി നിന്നത്. ആ കാലഘട്ടത്തിൽ കുടുംബ ജീവിതത്തിലേക്ക് അമല ശ്രദ്ധ നൽകി. അഖിൽ അക്കിനേനി എന്ന മകനും ഇവർക്ക് പിറന്നു. ആദ്യ ഭാര്യ ലക്ഷ്മി ദഗുബതിയുമായി പിരിഞ്ഞ ശേഷമാണ് നാഗാർജുന അമലയെ വിവാഹം ചെയ്യുന്നത്. ആദ്യ വിവാഹ ബന്ധത്തിൽ നാഗാർജുനയ്ക്ക് പിറന്ന മകനാണ് നടൻ നാഗാർജുന. സ്വന്തം മകനായാണ് നാഗ ചെെതന്യയെ അമല അക്കിനേനി കാണുന്നത്.
അതേസമയം നാഗ ചെെതന്യയെ വളർത്തിയത് അമലയല്ല. മക്കളെക്കുറിച്ച് സംസാരിക്കുകയാണിപ്പോൾ അമല അക്കിനേനി. 'അവൾ വികടൻ' എന്ന തമിഴ് യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് അമല മനസ് തുറന്നത്. നാഗ ചെെതന്യയെയും സ്വന്തം മകനെന്നാണ് അമല അഭിമുഖത്തിൽ വിശേഷിപ്പിക്കുന്നത്. ഞാൻ നോ നോൺസെൻസ് അമ്മയാണ്. പറയാനുള്ളത് നേരെ പറയും. പക്ഷെ നാഗ് സർ (നാഗാർജുന) കൂടുതൽ സ്നേഹം കൊടുക്കും. കാരണം അവർ വളരുമ്പോൾ അദ്ദേഹം തിരക്കിലായിരുന്നു. മക്കൾക്ക് അച്ഛനോട് വളരെ ബഹുമാനമാണ്.

അച്ഛന് ഒരു വലിയ പദവി കൊടുത്തിട്ടുണ്ട്. എന്നാൽ എന്നോടങ്ങനെയൊരു അകൽച്ചയില്ല. സുഹൃത്തിനെ പോലെയാണ്. രണ്ട് മക്കളും വളരെ ഇൻഡിപെൻഡന്റ് ആണ്. അങ്ങനെയാണ് ഞങ്ങളവരെ വളർത്തിയത്. അവരുടെ പുതിയ ആശയങ്ങൾ കാണുന്നത് അതിശയകരമാണ്. രണ്ട് പേരും ഉത്തരവാദിത്വമുള്ള പുരുഷൻമാരാണ്. എന്തെങ്കിലും പുതിയ കാര്യം ചെയ്ത് കൊണ്ടിരിക്കും. ചെയ്യുന്ന കാര്യങ്ങളിൽ മുഴുകുന്നവരാണവർ. അവരുടെ അച്ഛനങ്ങനെയാണ്. ഒരു സിനിമയ്ക്ക് കഥയായി അത് റിലീസ് ചെയ്യുന്നത് വരെ മാൻ ഓൺ ഫയർ പോലെയാണ് നാഗ് സർ. അത് ആവശ്യമാണ്.
ഭർൃതൃപിതാവ് നാഗേശ്വര റാവുവിനെക്കുറിച്ചും അമല സംസാരിക്കുന്നുണ്ട്. അദ്ദേഹം വളരെ വിനീതനായിരുന്നു. എത്ര ദെെവത്തിന് മുന്നിൽ പ്രാർത്ഥിച്ചാലും ഏത് പൂജ ചെയ്താലും നമ്മുടെ ക്യാരക്ടറാണ് പ്രധാനമെന്നതിൽ അദ്ദേഹത്തിന് വ്യക്തതയുണ്ടായിരുന്നു. വളരെ നല്ല വ്യക്തിയായിരുന്നു. സംസാരിച്ചാൽ വളരെ തുറന്ന് സംസാരിക്കും. എല്ലാവരെയും പ്രശംസിക്കും. എന്റെ ഭർതൃമാതാവിനെ അദ്ദേഹം ഒരുപാട് ബഹുമാനിച്ചു.

ഇവർ വളരെ സമ്പത്തുള്ള വീട്ടിൽ നിന്ന് വന്നതാണ് എനിക്ക് നോക്കാൻ പറ്റുന്നില്ലെന്ന് അമ്മയെക്കുറിച്ച് അദ്ദേഹം പറഞ്ഞ് കൊണ്ടിരിക്കുമായിരുന്നു. തന്റെ പെൺമക്കളെയും ആൺമക്കളെയും തുല്യരായി കണ്ടാണ് അദ്ദേഹം വളർത്തിയത്. എന്നേക്കാൾ നന്നായി കുക്ക് ചെയ്യുന്നത് നാഗ് സാറാണ്. വിദേശത്ത് യാത്ര പോകുമ്പോൾ അദ്ദേഹം കുക്ക് ചെയ്യും. മാലിദ്വീപാണ് ഞങ്ങൾക്ക് യാത്ര ചെയ്യാൻ ഏറ്റവും ഇഷ്ടപ്പെട്ട സ്ഥലം.
1992 ലാണ് നാഗാർജുന അമലയെ വിവാഹം ചെയ്യുന്നത്. വിവാഹത്തിന് ശേഷമെടുത്ത ഇടവേള അമല വർഷങ്ങൾക്ക് ശേഷം അവസാനിപ്പിച്ചെങ്കിലും സിനിമാ രംഗത്ത് നടി പഴയത് പോലെ സജീവമായില്ല. അഖിൽ ഇന്ന് തെലുങ്ക് സിനിമാ രംഗത്ത് അറിയപ്പെടുന്ന യുവ നടനാണ്. നാഗ ചെെതന്യ അഖിലിന് മുന്നേ താരമായി മാറി. കഴിഞ്ഞ വർഷം ഡിസംബർ മാസത്തിലായിരുന്നു നാഗ ചെെതന്യയുടെ രണ്ടാം വിവാഹം. ശോഭിത ധുലിപാലയെയാണ് നടൻ വിവാഹം ചെയ്തത്. പിന്നാലെ അഖിൽ അക്കിനേനിയും വിവാഹം ചെയ്തു.


Click it and Unblock the Notifications











