'ഭാര്യയെ അറിയിക്കാതെ ചിലത് നടക്കും, അത് കണ്ടില്ലെന്ന് വെക്കാം, പക്ഷെ ഇത്...; അമല അക്കിനേനി തന്ന ഉപദേശം'

മലയാളികളുടെ മനസിൽ എന്നും വലിയ സ്ഥാനമുള്ള നടിയാണ് അമല അക്കിനേനി. എന്റെ സൂര്യപുത്രിക്ക് എന്ന സിനിമയാണ് ഈ ജനപ്രീതിക്ക് കാരണം. തമിഴിലും തെലുങ്കിലും തിരക്കേറിയ നടിയായിരുന്നു എൺപതുകളിൽ അമല. നടൻ നാ​ഗാർജുനയുമായുള്ള വിവാഹ ശേഷമാണ് അമല അഭിനയ രം​ഗത്ത് നിന്നും ഇടവേളയെടുത്തത്. വർഷങ്ങൾക്കിപ്പുറം നടി സിനിമാ രം​ഗത്തേക്ക് തിരിച്ചെത്തി. അമല അക്കിനേനിയെക്കുറിച്ച് സുഹൃത്തായ ന‌ടി കുട്ടി പത്മിനി പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്.

അമലയ്ക്കൊപ്പം വർക്ക് ചെയ്തപ്പോഴുള്ള അനുഭവവും അമല തനിക്ക് തന്ന ഉപദേശവുമാണ് കുട്ടി പത്മിനി ഒരിക്കൽ പങ്കുവെച്ചത്. സബപ്രവർത്തകർക്കെല്ലാം പ്രിയങ്കരിയായിരുന്നു അമലയെന്ന് കുട്ടി പത്മിനി പറയുന്നു. വളരെ സിംപിളാണ്. അന്നും ഇന്നും അമലയുടെ സ്വഭാവത്തിൽ മാറ്റമില്ലെന്നും കുട്ടി പത്മിനി പ്രശംസിച്ചു. ഒരിക്കൽ അമല തനിക്ക് തന്ന ഉപദേശവും കുട്ടി പത്മിനി പങ്കുവെച്ചു.

Amala Akkineni

ഒരിക്കൽ എന്റെ ഭർത്താവ് ഒരു നടിയുമായി അടുത്തു. എന്റെ മനസ് വല്ലാതെ വേദനിച്ചു. കാരണം അദ്ദേഹത്തെ ഞാൻ വല്ലാതെ വിശ്വസിച്ചിരുന്നു. ഇത്തവണയെങ്കിലും എന്റെ ജീവിതം നന്നായി പോകുമെന്ന് കരുതി. പ്രാർത്ഥിക്കാത്ത ദൈവങ്ങളില്ല. അമലയുടെ അടുത്ത് പോയി ഞാൻ വല്ലാതെ കരഞ്ഞു. വേണ്ട, ഇത് നിങ്ങൾക്ക് സെറ്റാകില്ല വിട്ടേക്ക് എന്ന് പറഞ്ഞു.

അ‍ഡ്ജസ്റ്റ്മെന്റെന്നത് വേറെയാണ്. ആണുങ്ങളാകുമ്പോൾ ഭാര്യയറിയാതെ ചില കാര്യങ്ങൾ നടക്കും. അങ്ങനെയെങ്കിൽ കണ്ടില്ലെന്ന് നടിക്കാം. എന്നാൽ തുടർന്നും ഇങ്ങനെ സംഭവിക്കുകയാണെങ്കിൽ നിങ്ങളുടെ ജീവിതം അപക‌‌ടാവസ്ഥയിലാണെന്ന് അമല പറഞ്ഞു.

Amala Akkineni

പഴയ സന്തോഷമൊന്നും മുഖത്ത് കാണുന്നില്ലല്ലോ എന്ന് ചോദിച്ചപ്പാേഴാണ് താൻ അമലയോട് കരഞ്ഞ് കൊണ്ട് കാര്യങ്ങൾ പറഞ്ഞതെന്നും കുട്ടി പത്മിനി ഓർത്തു. അവരുടെയൊക്കെ സുഹൃത്തായിരുന്ന ന‌ടി ഇങ്ങനെ ചെയ്തതിൽ അമലയ്ക്ക് ആശ്ചര്യം തോന്നിയെന്നും കുട്ടി പത്മിനി പറയുന്നു. ഭർത്താവിന്റെ വഞ്ചന തന്നെ വല്ലാതെ വിഷമിപ്പിച്ചിരുന്നെന്നും കുട്ടി പത്മിനി പറയുന്നു.

നമ്മൾ ഒരാളെ വേണ്ടെന്ന് വെച്ചാൽ അത് താങ്ങാനുള്ള ശക്തി സ്ത്രീകൾക്കുണ്ട്. എന്നാൽ ഒരു പുരുഷൻ നിന്നെ വേണ്ട എന്ന് പറഞ്ഞ് നമ്മളെ തള്ളിക്കളഞ്ഞാൽ ആ വേദന കനൽ പോലെ മനസിൽ കിടക്കുമെന്നും കുട്ടി പത്മിനി പറഞ്ഞു. ഭർത്താവുമായി താൻ പിന്നീട് വേർപിരിഞ്ഞെന്നും കുട്ടി പത്മിനി വ്യക്തമാക്കി.

പ്രഭു നേപ്പാൾ എന്നായിരുന്നു കുട്ടി പത്മിനിയുടെ ഭർത്താവിന്റെ പേര്. നടിയു‌ടെ രണ്ടാമത്തെ വിവാഹബന്ധമായിരുന്നു ഇത്. ബാലതാരമായി അഭിനയ രം​ഗത്തേക്ക് കടന്ന് വന്ന കുട്ടി പത്മിനി പിന്നീട് ടെലിവിഷൻ രം​ഗത്തെ പ്രമുഖ പ്രൊഡ്യൂസറായി. മറുവശത്ത് അമല അക്കിനേനി കരിയറും കു‌ടുംബ ജീവിതവുമായി മുന്നോട്ട് പോകുകയാണ്. നടിയുടെ മകൻ അഖിൽ അക്കിനേനിയുടെ വിവാഹം ഈ വർഷമുണ്ടാകും. കഴിഞ്ഞ വർഷം ഡിസംബറിലായിരുന്നു അഖിലിന്റെ വിവാഹനിശ്ചയം.

More from Filmibeat

Read more about: amala
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X