യൂട്യൂബില്‍ തരംഗമായി അമല പോളിന്റെ ടീസര്‍! രണ്ടാം സ്ഥാനത്ത് ടൊവിനോയുടെ ലൂക്ക!
അമല പോള്‍ വീണ്ടും അതിശയിപ്പിച്ച് കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ദിവസം പുറത്ത് വന്ന ആടൈ എന്ന സിനിമയിലെ ടീസര്‍ തരംഗമായിരിക്കുകയാണ്. രത്നകുമാര്‍ രചന നിര്‍വഹിച്ച് സംവിധാനം ചെയ്യുന്ന ഡ്രാമ ത്രില്ലറാണ് ആടൈ. നേരത്തെ സിനിമയില്‍ നിന്നും പുറത്ത് വന്ന ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ വലിയ ചര്‍ച്ചയാക്കപ്പെട്ടിരുന്നു. ടോയ്ലെറ്റ് പേപ്പര്‍ ദേഹത്ത് ചുറ്റി മുഖത്തും ശരീരത്തും രക്തകറകളുമായി പേടിച്ച് കരയുന്ന അമലയായിരുന്നു പോസ്റ്ററിലുണ്ടായിരുന്നത്.
ഇപ്പോള്‍ പുറത്ത് വന്ന ടീസറില്‍ പൂര്‍ണമായും നഗ്നയായിരിക്കുന്ന നടിയെ ആയിരുന്നു കാണിച്ചത്. മുന്‍നിര നായികമാരെല്ലാം ചെയ്യാന്‍ മടിക്കുന്നൊരു കഥാപാത്രമാണ് ആടൈയിലൂടെ അമല ഏറ്റെടുത്തത്. ഇപ്പോഴിതാ ആടൈയുടെ ടീസര്‍ യൂട്യൂബില്‍ ട്രെന്‍ഡിംഗില്‍ ഒന്നാം സ്ഥാനത്ത് എത്തിയിരിക്കുകയാണ്. ജൂണ്‍ പതിനെട്ടിന് റിലീസ് ചെയ്ത ടീസര്‍ മൂന്ന് ദിവസത്തിലെത്തുമ്പോള്‍ 52 ലക്ഷത്തിലധികം വ്യൂസ് സ്വന്തമാക്കിയിരിക്കുകയാണ്.

ആടൈ ടീസര്‍ എത്തുന്നതിന് മുന്‍പ് ടൊവിനോ തോമസിന്‍ 'ലൂക്ക' യുടെ ട്രെയിലര്‍ ആയിരുന്നു യൂട്യൂബില്‍ തരംഗമായത്. 9 ലക്ഷത്തിന് മുകളില്‍ കാഴ്ചക്കാരെ സ്വന്തമാക്കി ലൂക്ക ട്രെന്‍ഡിംഗില്‍ രണ്ടാം സ്ഥാനത്ത് തുടരുകയാണ്. ടൊവിനോയും ആഹാന കൃഷ്ണയും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന സിനിമ ജൂണ്‍ 28 ന് തിയറ്ററുകളിലേക്ക് എത്തുകയാണ്.
ത്രില്ലര്‍ സ്വഭാവമുള്ള ചിത്രത്തില്‍ കാമിനി എന്ന കഥാപാത്രത്തെയാണ് അമല അവതരിപ്പിക്കുന്നത്. വയലന്‍സ് രംഗങ്ങളുടെ അതിപ്രസരം ഉള്ളതിനാലും സിനിമയ്ക്ക് സെന്‍സര്‍ ബോര്‍ഡ് എ സര്‍ട്ടിഫിക്കറ്റാണ് നല്‍കിയിരിക്കുന്നത്. സിനിമയും ഉടന്‍ തന്നെ റിലീസിനൊരുങ്ങുകയാണ്.


Click it and Unblock the Notifications