സിനിമയില്‍ തനിക്ക് പ്രിയപ്പെട്ടത് അയാളാണ്, വെളിപ്പെടുത്തലുമായി അമല പോള്‍! അപ്പോള്‍ മുന്‍ ഭര്‍ത്താവോ?
Recommended Video

അമല പോളിന് പിന്നാലെ പല വിവാദങ്ങളാണെങ്കിലും സിനിമയുടെ തിരക്കുകളില്‍ നിന്നും അതിനെ ഒന്നും ഗൗനിക്കാന്‍ അമലയ്ക്ക് തീരെ സമയമില്ലെന്നുള്ളതാണ് വസുതത. മലയാളത്തിനെക്കാളും തമിഴ് സിനിമയിലാണ് അമല സജീവമായിരിക്കുന്നത്. അമലയുടെ പുതിയ സിനിമയായ തിരുട്ടുപയലെ കഴിഞ്ഞ ആഴ്ചയായിരുന്നു റിലീസിനെത്തിയത്.
മലയാളത്തില്‍ മമ്മൂട്ടി നായകനായി അഭിനയിച്ച ഭാസ്‌കര്‍ ദ റാസ്‌കല്‍ എന്ന സിനിമ തമിഴിലേക്ക് റിമേക്ക് ചെയ്യുന്ന സിനിമയാണ് അമല പോള്‍ നായികയായി അഭിനയിക്കുന്ന പുതിയ സിനിമ. ഭാസ്‌കര്‍ ഒരു റാസ്‌കല്‍ എന്ന പേരിട്ടിരിക്കുന്ന സിനിമയിലെ ഓഡിയോ ലോഞ്ചിനിടെ അമല തനിക്ക് സിനിമയിലെ പ്രിയപ്പെട്ട വ്യക്തിയാരാണെന്ന കാര്യം വെളിപ്പെടുത്തിയിരിക്കുകയാണ്.

ഭാസ്‌കര്‍ ഒരു റാസ്‌കല്‍
സിദ്ദിഖ് സംവിധാനം ചെയ്ത മമ്മൂട്ടി ചിത്രം ഭാസ്‌കര്‍ ദി റാസ്‌കല്‍ എന്ന സിനിമയുടെ തമിഴ് റീമേക്ക് സിനിമയാണ് ഭാസ്‌കര്‍ ഒരു റാസ്‌കല്‍. ചിത്രത്തില്‍ അമല പോളാണ് നായികയായി അഭിനയിക്കുന്നത്. സിനിമയില്‍ നിന്നും കഴിഞ്ഞ ദിവസം ഓഡിയോ പുറത്ത് വിട്ടിരുന്നു.

അമല പറയുന്നതിങ്ങനെ..
സിനിമയുടെ ഓഡിയോ ലോഞ്ചില്‍ പങ്കെടുക്കാനെത്തിയ അമല പോള്‍ ഒരു കാര്യം തുറന്ന് സംസാരിച്ചിരിക്കുകയാണ്. ഭാസ്‌കര്‍ റാസ്‌കലിനെ കുറിച്ചുള്ള പ്രതീക്ഷ പങ്കുവെക്കുന്നതിനിടെയായിരുന്നു തനിക്കേറ്റവും പ്രിയപ്പെട്ട താരം ആരാണെന്ന് അമല വ്യക്തമാക്കിയത്.

ഒരാള്‍ മാത്രമെ ഉള്ളു
സിനിമാ മേഖലയില്‍ നിന്നും പ്രിയപ്പെട്ട ഒരു വ്യക്തിയെ തിരഞ്ഞെടുക്കാന്‍ പറഞ്ഞാല്‍ താന്‍ ഒരേ ഒരാളെ മാത്രമെ എനിക്ക് ചുണ്ടികാണിക്കാനുള്ളുവെന്നാണ് അമല പറയുന്നത്. അത് അരവിന്ദ് സ്വാമിയാണെന്നാണ് അമല പറയുന്നത്.

നല്ല വ്യക്തിയാണ്
സിനിമാ മേഖലയില്‍ തനിക്കേറ്റവും പ്രിയപ്പെട്ട വ്യക്തി അരവിന്ദ് സ്വാമിയാണ്. കാരണം അകത്തും പുറത്തും നല്ല വ്യക്തിത്വത്തിനുടമയാണ് അദ്ദേഹമെന്നുമാണ് അമല പറയുന്നത്.

നന്ദി പറയുന്നു
സിനിമയെ വളരെ അഭിനിവേശത്തോടെ സമീപിച്ച സിനിമയുടെ നിര്‍മാതാവ് മുരുഗന്‍ സാറിനോട് താന്‍ നന്ദി പറയുകയാണെന്നും സിദ്ധിഖ് ചിത്രത്തില്‍ അഭിനയിക്കാന്‍ കഴിഞ്ഞത് എന്റെ ഭാഗ്യമാണെന്നും അമല പറയുന്നു.

വിവാദങ്ങള്‍
വിവാഹമോചനത്തിന് ശേഷം അമല പോളിനെ വിവാദങ്ങള്‍ പിന്തുടര്‍ന്ന് കൊണ്ടിരിക്കുകയാണ്. നികുതി വെട്ടിപ്പ് നടത്തി എന്നതിന്റെ പേരില്‍ ദിവസങ്ങള്‍ക്ക് മുമ്പ് നടി വാര്‍ത്തകളില്‍ ഇടം നേടിയിരുന്നത്.


Click it and Unblock the Notifications











